ഇന്ത്യ-ഒമാൻ ബന്ധത്തിന് നൽകിയ അസാധാരണ സംഭാവനകളും ദീർഘവീക്ഷണമുള്ള നേതൃത്വവും പരിഗണിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് 'ഓർഡർ ഓഫ് ഒമാൻ' പുരസ്കാരം സമ്മാനിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്.

ഈ ബഹുമതി ഇരുരാജ്യങ്ങളും തമ്മിലുള്ള കാലാതീതമായ സൗഹൃദത്തിന് സമർപ്പിച്ച പ്രധാനമന്ത്രി, ഇത് ഇന്ത്യയിലെ 140 കോടി ജനങ്ങളും ഒമാനിലെ ജനങ്ങളും തമ്മിലുള്ള സ്നേഹത്തിനും ഊഷ്മളതയ്ക്കും ലഭിച്ച ആദരമാണെന്ന് വിശേഷിപ്പിച്ചു.

 

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശന വേളയിൽ ഈ ബഹുമതി സമ്മാനിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് സവിശേഷ പ്രാധാന്യം നൽകുന്നു.

1970-ൽ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് ഏർപ്പെടുത്തിയ 'ഓർഡർ ഓഫ് ഒമാൻ' പൊതുജീവിതത്തിനും ഉഭയകക്ഷി ബന്ധങ്ങൾക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് തിരഞ്ഞെടുക്കപ്പെട്ട ആഗോള നേതാക്കൾക്കാണ് സമ്മാനിക്കുന്നത്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Vikas Bhi, Virasat Bhi: How JATAN, AI and Digital Archives are revolutionising India’s cultural heritage preservation

Media Coverage

Vikas Bhi, Virasat Bhi: How JATAN, AI and Digital Archives are revolutionising India’s cultural heritage preservation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത ധീരർക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
August 09, 2026

ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഏവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്മരിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ അവരുടെ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും ആദരിക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ നേതൃത്വത്താൽ പ്രചോദിതമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ആഹ്വാനം സ്വാതന്ത്ര്യസമരത്തിനു നവോന്മേഷം പകരുകയും അധിനിവേശ ഭരണത്തിൽനിന്നു മോചനം നേടാനുള്ള ഇന്ത്യയിലെ ജനങ്ങളുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തെ പ്രതിഫലിപ്പിക്കു​കയും ചെയ്തതായി ശ്രീ മോദി പറഞ്ഞു.

എക്സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഏവരെയും സ്മരിക്കുന്നു. അവരുടെ ധൈര്യം ഓരോ ഇന്ത്യക്കാരനും എന്നും പ്രചോദനമായിരിക്കും. മഹാത്മാഗാന്ധിജിയുടെ നേതൃത്വത്താൽ പ്രചോദിതമായ ക്വിറ്റ് ഇന്ത്യ ആഹ്വാനം നമ്മുടെ സ്വാതന്ത്ര്യസമരത്തിനു നവോന്മേഷം പകരുകയും അധിനിവേശ ഭരണത്തിൽനിന്നു മോചനം നേടാനുള്ള നമ്മുടെ ജനങ്ങളുടെ അചഞ്ചലമായ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുകയും ചെയ്തു.”