പ്രമുഖ നടൻ ശ്രീ സതീഷ് ഷായുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തെ ഇന്ത്യൻ വിനോദമേഖലയുടെ യഥാർത്ഥ ഇതിഹാസമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
പ്രധാനമന്ത്രിയുടെ എക്സിൽ കുറിച്ചത് ഇങ്ങനെ:
“ശ്രീ സതീഷ് ഷാ ജിയുടെ വിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നു. ഇന്ത്യൻ വിനോദരംഗത്തെ യഥാർത്ഥ ഇതിഹാസമായി അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ അനായാസമായ നർമ്മവും ഐതിഹാസിക പ്രകടനങ്ങളും അനേകം പ്രേക്ഷകരെ ചിരിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും അനുശോചനമറിയിക്കുന്നു . ഓം ശാന്തി.”
Deeply saddened by the passing of Shri Satish Shah Ji. He will be remembered as a true legend of Indian entertainment. His effortless humour and iconic performances brought laughter into countless lives. Condolences to his family and admirers. Om Shanti.
— Narendra Modi (@narendramodi) October 25, 2025


