പങ്കിടുക
 
Comments

മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ ശ്രീ. അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. 
‘അരുണ്‍ ജെയ്റ്റ്‌ലി ജി രാഷ്ട്രീയഭീമനും തലയെടുപ്പുള്ള ബുദ്ധിജീവിയും നിയമതേജസ്വിയും ആയിരുന്നു. ഇന്ത്യക്കു ദീര്‍ഘകാലത്തേക്കുള്ള സംഭാവനകള്‍ അര്‍പ്പിച്ച പ്രഭാഷണ ചാതുര്യമുള്ള നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണ്. അദ്ദേഹത്തിന്റെ ഭാര്യ സംഗീത ജിയെയും മകന്‍ റോഹനെയും അനുശോചനം അറിയിച്ചു. ഓം ശാന്തി.
സജീവവും നര്‍മബോധത്തോടുകൂടിയതും വ്യക്തിപ്രഭാവത്തോടുകൂടിയതുമായ അരുണ്‍ ജെയ്റ്റ്‌ലി ജിയെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ആദരിച്ചുപോന്നു. അദ്ദേഹത്തിന് ഇന്ത്യയുടെ ഭരണഘടനയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പൊതുനയത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും ആഴത്തിലുള്ള അറിവുണ്ടായിരുന്നു.
രാഷ്ട്രീയ ജീവിതത്തിനിടെ വിവിധ വകുപ്പുകളുടെ മന്ത്രിയാകാനുള്ള അവസരം അരുണ്‍ ജെയ്റ്റ്‌ലിക്കു ലഭിച്ചു. ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കായി സംഭാവനകള്‍ അര്‍പ്പിക്കുന്നതിനും നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ജനസൗഹൃദപരമായ നിയമങ്ങള്‍ നിര്‍മിക്കുന്നതിനും മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിപ്പിക്കുന്നതിനുമായി സംഭാവനകള്‍ അര്‍പ്പിക്കാന്‍ അദ്ദേഹത്തിന് അവസരമേകി. 
ബി.ജെ.പിയും അരുണ്‍ ജെയ്റ്റ്‌ലി ജിയും തമ്മിലുള്ളത് മുറിയാത്ത ബന്ധമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഉജ്വല വിദ്യാര്‍ഥിനേതാവെന്ന നിലയില്‍ നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ അദ്ദേഹം മുന്നില്‍ത്തന്നെ നിലകൊണ്ടു. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഏറെ ഇഷ്ടപ്പെട്ട മുഖമായി അദ്ദേഹം മാറി. അതുവഴി സമൂഹത്തിലെ വലിയ വിഭാഗത്തോട് പാര്‍ട്ടി പദ്ധതിയെക്കുറിച്ചും ആദര്‍ശത്തെക്കുറിച്ചും വിശദീകരിക്കാന്‍ ജെയ്റ്റ്‌ലി ജിക്കു സാധിച്ചു. 
ദശാബ്ദങ്ങളായി പരിചയമുള്ള വിലപ്പെട്ട സുഹൃത്തിനെയാണ് അരുണ്‍ ജെയ്റ്റ്‌ലി ജിയുടെ മരണത്തോടെ എനിക്കു നഷ്ടമായത്. പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തിനുള്ള ഉള്‍ക്കാഴ്ചയും സൂക്ഷ്മതലത്തിലുള്ള തിരിച്ചറിവും സമാനതകള്‍ ഇല്ലാത്തതാണ്. എത്രയോ സന്തോഷകരമായ ഓര്‍മകള്‍ നമുക്കായി ബാക്കിവെച്ചാണ് അദ്ദേഹം മികച്ച നിലയില്‍ ജീവിച്ചത്. നമുക്ക് അദ്ദേഹത്തെ നഷ്ടമായിരിക്കുന്നു!, പ്രധാനമന്ത്രി പറഞ്ഞു.

സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Dreams take shape in a house: PM Modi on PMAY completing 3 years

Media Coverage

Dreams take shape in a house: PM Modi on PMAY completing 3 years
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM’s Meeting with Mr. Tony Abbott, Former Prime Minister of Australia
November 20, 2019
പങ്കിടുക
 
Comments

Prime Minister Shri Narendra Modi met Mr Tony Abbott, Former Prime Minister of Australia today.

The Prime Minister conveyed his condolences on the loss of life and property in the recent bushfires along the eastern coast of Australia.

The Prime Minister expressed happiness at the visit of Mr. Tony Abbott to India, including to the Golden Temple on the 550th year of Guru Nanak Dev Ji’s Prakash Parv.

The Prime Minister fondly recalled his visit to Australia in November 2014 for G-20 Summit in Brisbane, productive bilateral engagements in Canberra, Sydney and Melbourne and his address to the Joint Session of the Australian Parliament.

 

The Prime Minister also warmly acknowledged the role of Mr. Tony Abbott in strengthening India-Australia relations.