ലോകം ചുറ്റാന്‍ ഐ.എന്‍.എസ്.വി. തരിണിയില്‍ ഇന്നു പുറപ്പെടുന്ന ആറു വനിതാ ഉദ്യോഗസ്ഥര്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
സംഘത്തിനു നരേന്ദ്ര മോദി ആപ്പിലൂടെ ശുഭാശംസകള്‍ നേരാന്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആഹ്വാനം നല്‍കുകയും ചെയ്തു.

‘ഇന്നു വിശേഷദിനമാണ്! നാവികസേനയിലെ ആറു വനിതാ ഉദ്യോഗസ്ഥര്‍ ഐ.എന്‍.എസ്.വി. തരിണിയില്‍ ലോകപരിക്രമണത്തിനു പുറപ്പെടുകയാണ്.
വനിതകള്‍ മാത്രം ഉള്‍പ്പെടുന്ന നാവിക സാഗര പരിക്രമണ സംഘത്തിന്റെ ശ്രദ്ധേയമായ ഈ പരീക്ഷണത്തിന് ആശംസകള്‍ നേരാന്‍ രാജ്യമൊന്നാകെ ഒന്നിക്കുകയാണ്.

നാവിക സാഗര പരിക്രമണ സംഘത്തിന് എന്‍.എം. ആപ്പിലൂടെ ആശംസകള്‍ നേരുകയും പ്രോത്സാഹനം പകരുകയും ചെയ്താലും’, പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ മാത്രം ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംഘം ലോകം ചുറ്റാനിറങ്ങുന്നത് ഇതാദ്യമാണ്. ഇന്നു ഗോവയില്‍നിന്ന് ആരംഭിക്കുന്ന യാത്ര 2018 മാര്‍ച്ചില്‍ ഗോവയില്‍ത്തന്നെ തിരിച്ചെത്തി അവസാനിപ്പിക്കാനാണു പദ്ധതി. അഞ്ചു ഘട്ടങ്ങളോടു കൂടിയ യാത്രയില്‍ ഓസ്‌ട്രേലിയയിലെ ഫ്രെമാന്റില്‍, ന്യൂസിലന്‍ഡിലെ ലിറ്റില്‍ട്ടണ്‍, ഫോക്ക്‌ലാന്‍ഡ്‌സിലെ പോര്‍ട്ട് സ്റ്റാന്‍ലി, ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ എന്നീ തുറമുഖങ്ങളില്‍ കപ്പല്‍ നിര്‍ത്തും.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi inaugurates Northeast’s first Emergency Landing Facility in Moran. Why it matters?

Media Coverage

PM Modi inaugurates Northeast’s first Emergency Landing Facility in Moran. Why it matters?
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 15
February 15, 2026

Visionary Leadership in Action: From AI Global Leadership to Life-Saving Reforms Under PM Modi