പങ്കിടുക
 
Comments

നാളെ, 2019 ജനുവരി 19നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദാദ്ര നഗര്‍ ഹവേലിയുടെ തലസ്ഥാനമായ സാല്‍വാസ്സ സന്ദര്‍ശിക്കും.

സന്ദര്‍ശന വേളയില്‍ ദാദ്ര നാഗര്‍ ഹവേലിയിലെ സെയ്‌ലിയില്‍ അദ്ദേഹം മെഡിക്കല്‍ കോളേജിന് തറക്കല്ലിടും. ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര നഗര്‍ ഹവേലി എന്നിവിടങ്ങളിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

ദാദ്ര നഗര്‍ ഹവേലിയിലെ എം-ആരോഗ്യ ആപ്പും ഡിജിറ്റല്‍ സംവിധാനം ഉപയോഗപ്പെടുത്തി വീടുവീടാന്തരം കയറിയുള്ള മാലിന്യ ശേഖരണ പദ്ധതിയും ഖരമാലിന്യ സംസ്‌കരണ സംവിധാനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

കേന്ദ്ര ഭരണ പ്രദേശത്തെ ഐടി നയം പ്രഖ്യാപിക്കുന്നുമുണ്ട്.
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന സര്‍ട്ടിഫിക്കറ്റുകള്‍, വനാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ വിതരണവും അദ്ദേഹം നിര്‍വഹിക്കും.

സില്‍വാസ്സയിലെ സായ്‌ലിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുക വഴി ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും മെച്ചപ്പെട്ട ചികില്‍സാ സൗകര്യം ലഭിക്കും. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെ, വിശേഷിച്ച് ഗോത്ര, ഗ്രാമീണ മേഖലകളില്‍ നിന്നുള്ള, വിദ്യാര്‍ഥികള്‍ക്ക് ഇത് പ്രയോജനം ചെയ്യും. ഇത് ഡോക്ടര്‍മാരുടെ ലഭ്യത വര്‍ധിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. മെഡിക്കല്‍ കോളേജ്, പാരാമെഡിക്കല്‍ കോളേജുകള്‍ക്കു കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായി 210 കോടി രൂപ മാറ്റിവച്ചു.

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
First batch of Agniveers graduates after four months of training

Media Coverage

First batch of Agniveers graduates after four months of training
...

Nm on the go

Always be the first to hear from the PM. Get the App Now!
...
ചെന്നൈ തുറമുഖത്തിന്റെ ഫ്ലോട്ട് ഓൺ ഫ്ലോട്ട് ഓഫ് പ്രവർത്തനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
March 28, 2023
പങ്കിടുക
 
Comments

ചെന്നൈ തുറമുഖത്തിന്റെ ഫ്ലോട്ട്-ഓൺ-ഫ്‌ളോട്ട്-ഓഫ് പ്രവർത്തനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു, ഇത് ഒരു റെക്കോർഡാണ്, ഒരു കപ്പൽ മറ്റൊരു രാജ്യത്തേക്ക് എങ്ങനെ കയറ്റി അയച്ചുവെന്നത് ആഘോഷിക്കാനുള്ള നേട്ടമായി കാണുന്നു.

കേന്ദ്ര സഹമന്ത്രി ശ്രീ ശന്തനു ഠാക്കൂറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"നമ്മുടെ തുറമുഖങ്ങൾക്കും ഷിപ്പിംഗ് മേഖലയ്ക്കും ഒരു നല്ല വാർത്ത."