പങ്കിടുക
 
Comments
PM to interact with young innovators and start-up entrepreneurs tomorrow. 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ യുവ നവീനാശയക്കാരുമായും സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുമായും സംവദിക്കും.

പ്രധാനമന്ത്രി പറഞ്ഞു: “നാളെ രാവിലെ 9.30 ന് സ്റ്റാര്‍ട്ട് അപ്പുകളുടെയും നവീനാശയങ്ങളുടെയും ലോകത്തു നിന്നുള്ള യുവജനങ്ങളുമായി ഞാന്‍ ആശയവിനിമയം നടത്തും. മികച്ച സ്റ്റാര്‍ട്ട് അപ്പ് സംരംഭകരായി മാറിയ യുവ നവീനാശയക്കാരില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ അറിയാനുള്ള ഒന്നാന്തരം അവസരം കൂടിയാണ് ഈ സംവാദം.

സ്റ്റാര്‍ട്ട് അപ്പുകളുടെയും നൂനത ആശയങ്ങളുടെയും ഹബ്ബ് ആയി ഇന്ത്യ മാറിയിട്ടുണ്ട്. തങ്ങളുടെ വേറിട്ട ചിന്തകളുടേയും ഭാവി ആശയങ്ങളുടേയും പേരില്‍ ഇന്ത്യയിലെ യുവജനങ്ങള്‍ പേരു കേട്ടവരാണ്. നാളത്തെ ആശയവിനിമയത്തില്‍ പ്രമുഖ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളിലും ടിങ്കറിംഗ് ലാബുകളിലും നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കും.

നാളത്തെ ഈ സംവാദത്തില്‍ പങ്കു ചേരാന്‍ ഞാന്‍ എന്റെ യുവ സുഹൃത്തുക്കളെ ആഹ്വാനം ചെയ്യുകയാണ്. പഠിക്കാനും വളരാനും പ്രചോദനമുള്‍ക്കൊള്ളാനും അതൊരു നല്ല മാര്‍ഗ്ഗമാണ്. നിങ്ങള്‍ക്ക് നരേന്ദ്ര മോദി മൊബൈല്‍ ആപ്പ് വഴിയോ @DDNewsLive വഴിയോ ഈ സംവാദത്തില്‍ പങ്കു ചേരാം. നിങ്ങള്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശമോ ആശയമോ ഉണ്ടെങ്കില്‍ സമൂഹ മാധ്യമങ്ങളിലൂടെ അത് പങ്കുവെക്കുക”.

 

Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
All citizens will get digital health ID: PM Modi

Media Coverage

All citizens will get digital health ID: PM Modi
...

Nm on the go

Always be the first to hear from the PM. Get the App Now!
...
രാജ്യസഭയിലേക്ക് ശ്രീ എസ്. സെൽവഗണബതി തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു
September 28, 2021
പങ്കിടുക
 
Comments

പുതുച്ചേരിയിൽ നിന്ന്  ശ്രീ എസ്. സെൽവഗണബതി  രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഞങ്ങളുടെ പാർട്ടിക്ക് പുതുച്ചേരിയിൽ നിന്നുള്ള ആദ്യത്തെ രാജ്യസഭാ എംപി ശ്രീ എസ്. സെൽവഗണബതി ജിയിൽ ലഭിച്ചത് ഓരോ ബിജെപി പ്രവർത്തകനും അത്യന്തം അഭിമാനകരമാണ്. പുതുച്ചേരിയിലെ ജനങ്ങൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസം വിനയാന്വിതമാണ്. പുതുച്ചേരിയുടെ പുരോഗതിക്കായി  ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കും. . "