PM to address the inaugural session of Advantage Assam - Global Investors Summit 2018

ഗോഹട്ടിയില്‍ നാളെ അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക സംഗമം 2018ന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിക്കും.
നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും നിക്ഷേപത്തിനു സൗകര്യമൊരുക്കാനും ഉള്ള ആസാം ഗവണ്‍മെന്റിന്റെ ഏറ്റവും ബൃഹത്തായ പദ്ധതിയാണു രണ്ടു ദിവസത്തെ ഉച്ചകോടി. സംസ്ഥാനത്തിനുള്ള ഭൂമിശാസ്ത്രപരവും തന്ത്രപ്രാധാന്യപരവുമായ അനുകൂല ഘടകങ്ങള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടാനാണ് ആസാം ഉദ്ദേശിക്കുന്നത്. കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉല്‍പാദനവും സേവനങ്ങളും സംബന്ധിച്ച് ദക്ഷിണ, ദക്ഷിണ പൂര്‍വ വികസ്വര സമ്പദ് വ്യവസ്ഥകള്‍ക്കു മുന്നില്‍, ഉല്‍പാദന മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ആസാമിനുള്ള ശേഷിയും സംസ്ഥാനത്തു ലഭ്യമായിട്ടുള്ള അവസരങ്ങളും ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കപ്പെടും. 
ഊര്‍ജം, കൃഷിയും ഭക്ഷ്യസംസ്‌കരണവും, ഐ.ടിയും അനുബന്ധ സേവനങ്ങളും, നദീജല ഗതാഗതവും തുറമുഖ നഗരങ്ങളും, പ്ലാസ്റ്റിക്കും പെട്രോളിയത്തില്‍നിന്നുള്ള രാസവസ്തുക്കളും, ഔഷധങ്ങളും വൈദ്യോപകരണങ്ങളും, കൈത്തറി, വസ്ത്രങ്ങളും കരകൗശല വസ്തുക്കളും, വിനോദസഞ്ചാരം, ആതിഥ്യവും ക്ഷേമവും, വ്യോമഗതാഗതം, പെട്രോളിയവും പ്രകൃതിവാതകവും എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സംസ്ഥാനത്തുള്ള നിക്ഷേപ സാധ്യതകളെ ഉയര്‍ത്തിക്കാട്ടാനായിരിക്കും ഉച്ചകോടിയിലൂടെ ശ്രമിക്കുക.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Vikas Bhi, Virasat Bhi: How JATAN, AI and Digital Archives are revolutionising India’s cultural heritage preservation

Media Coverage

Vikas Bhi, Virasat Bhi: How JATAN, AI and Digital Archives are revolutionising India’s cultural heritage preservation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത ധീരർക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
August 09, 2026

ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഏവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്മരിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ അവരുടെ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും ആദരിക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ നേതൃത്വത്താൽ പ്രചോദിതമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ആഹ്വാനം സ്വാതന്ത്ര്യസമരത്തിനു നവോന്മേഷം പകരുകയും അധിനിവേശ ഭരണത്തിൽനിന്നു മോചനം നേടാനുള്ള ഇന്ത്യയിലെ ജനങ്ങളുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തെ പ്രതിഫലിപ്പിക്കു​കയും ചെയ്തതായി ശ്രീ മോദി പറഞ്ഞു.

എക്സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഏവരെയും സ്മരിക്കുന്നു. അവരുടെ ധൈര്യം ഓരോ ഇന്ത്യക്കാരനും എന്നും പ്രചോദനമായിരിക്കും. മഹാത്മാഗാന്ധിജിയുടെ നേതൃത്വത്താൽ പ്രചോദിതമായ ക്വിറ്റ് ഇന്ത്യ ആഹ്വാനം നമ്മുടെ സ്വാതന്ത്ര്യസമരത്തിനു നവോന്മേഷം പകരുകയും അധിനിവേശ ഭരണത്തിൽനിന്നു മോചനം നേടാനുള്ള നമ്മുടെ ജനങ്ങളുടെ അചഞ്ചലമായ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുകയും ചെയ്തു.”