PM Modi interacts with a group of over 90 Additional Secretaries and Joint Secretaries
PM Modi urges officers to work towards simplification of governance processes

കേന്ദ്ര ഗവണ്‍മെന്റിലെ തൊണ്ണൂറിലേറെ അഡീഷണല്‍ സെക്രട്ടറിമാരുമായും ജോയിന്റ് സെക്രട്ടറിമാരുമായും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. ഇത്തരത്തിലുള്ള അഞ്ചു സംഗമങ്ങളില്‍ അവസാനത്തേതു കൂടിയാണ് ഇത്.

ഭരണം, സാമൂഹികക്ഷേമം, ഗോത്രവികസനം, കൃഷി, തോട്ടക്കൃഷി, പരിസ്ഥിതിയും വനങ്ങളും, വിദ്യാഭ്യാസം, പദ്ധതി നടത്തിപ്പ്, നഗരവികസനം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ തങ്ങള്‍ക്കുള്ള അനുഭവപരിജ്ഞാനം ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു.

ഭരണപ്രക്രിയ ലഘൂകരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥരോടു പ്രധാനമന്ത്രി ആഹ്വാനംചെയ്തു. നല്ല രീതിയില്‍ നടപ്പാക്കപ്പെട്ട പദ്ധതികള്‍ മാതൃകയാക്കണമെന്നും അത് വിജയിച്ച മാതൃകകള്‍ പിന്‍തുടരാന്‍ അവസരമൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു..

ഇന്ത്യക്ക് അനുകൂലമായുള്ള ആഗോളസാഹചര്യം ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, 2022 ആകുമ്പോഴേക്കും പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള വ്യക്തമായ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India at Davos: From presence to partnership in long-term global growth

Media Coverage

India at Davos: From presence to partnership in long-term global growth
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 24
January 24, 2026

Empowered Youth, Strong Women, Healthy Nation — PM Modi's Blueprint for Viksit Bharat