യോഗ എല്ലാവര്‍ക്കുമുള്ളതാണ്: പ്രധനമന്ത്രി മോദി
യോഗ പ്രായം, നിറം, ജാതി, സമുദായം, ചിന്തകള്‍,വര്‍ഗ്ഗം, സമ്പന്നര്‍, ദരിദ്രര്‍, സംസ്ഥാനങ്ങള്‍, അതിര്‍ത്തികള്‍ എന്നിവയെ അതിജീവിക്കുന്നു: പ്രധാനമന്ത്രി
യോഗ പുരാതനവും ആധുനികവുമാണ്: പ്രധാനമന്ത്രി മോദി

യോഗാദിന വേളയില്‍ ഇന്ന് റാഞ്ചിയില്‍ നടന്ന വന്‍ സമൂഹ യോഗാ പ്രകടനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പങ്കെടുത്തു.

”യോഗ സമാധാനത്തിനും ഐക്യത്തിനും പുരോഗതിക്കുമെന്നാകട്ടെ നമ്മുടെ മുദ്രാവാക്യം”- യോഗ പ്രകടനത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഉദ്‌ബോധിപ്പിച്ചു.

എല്ലാവര്‍ക്കും ഈ അവസരത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്, യോഗയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിന് മുഖ്യപങ്കുവഹിച്ച മാധ്യമപ്രവര്‍ത്തകര്‍, സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ടവര്‍ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.

ആധുനിക യോഗയുടെ സന്ദേശം നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും പാവപ്പെട്ടവരുടെ വീടുകളിലേക്കും ഗോത്ര സമൂഹങ്ങളിലേക്കും കൊണ്ടുപോകുന്നതിന് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. രോഗങ്ങള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ടവരുടെയും ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെയും ജീവിതത്തിന്റെ ഭാഗമായി യോഗ മാറണം എന്നതിന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ന് ഈ മാറിക്കൊണ്ടിരിക്കുന്ന കാലത്ത് രോഗങ്ങളെ പ്രതിരോധിക്കുന്നതിനോടൊപ്പം സൗഖ്യത്തിലും നമ്മുടെ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗയ്ക്ക് ഈ ശക്തി നമുക്ക് നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതാണ് യോഗയുടെയും നമ്മുടെ പൗരാണിക തത്വശാസ്ത്രത്തിന്റെയും ഊര്‍ജ്ജമെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗ എന്നത് നാം കുറച്ചുനേരം ഏതെങ്കിലും മൈതാനത്തോ, അല്ലെങ്കില്‍ ഒരു പായയിലോ ചെയ്യുന്ന വെറും ക്രിയകള്‍ മാത്രമല്ല. യോഗ നമ്മില്‍ അച്ചടക്കവും ആത്മസമര്‍പ്പണവും കുത്തിവയ്ക്കുന്നുണ്ട്, ജീവിതം മുഴുവന്‍ അത് നമ്മള്‍ പരിശീലിക്കണം.

യോഗ പ്രായം, നിറം, ജാതി, സമുദായം, ചിന്തകള്‍,വര്‍ഗ്ഗം, സമ്പന്നര്‍, ദരിദ്രര്‍, സംസ്ഥാനങ്ങള്‍, അതിര്‍ത്തികള്‍ എന്നിവയെ അതിജീവിക്കുന്നു. യോഗ എല്ലാവര്‍ക്കുമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് സന്ദര്‍ശകമുറി മുതല്‍ കിടക്കമുറിവരെ, പാര്‍ക്കുകള്‍ മുതല്‍ കായിക സമുച്ചയങ്ങള്‍ വരെ തെരുവുകള്‍ മുതല്‍ സൗഖ്യകേന്ദ്രങ്ങള്‍ വരെ യോഗ ജനങ്ങളുടെ ഭാവനയെ പിടിച്ചെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

യോഗ പൗരാണികവും ആധുനികവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് സ്ഥായിയായതും പരിണമിച്ചുകൊണ്ടിരിക്കുന്നതുമാണെന്ന് അമദ്ദഹം പറഞ്ഞു.

ആരോഗ്യകരമായ ശരീരം, സ്ഥായിയായ മനസ്, ഐക്യത്തിന്റെ ഊര്‍ജ്ജം, എന്ന സത്തയില്‍ തന്നെയാണ് നൂറ്റാണ്ടുകളായി യോഗ നിലനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അറിവ്, പ്രവൃത്തി, ആത്മസമര്‍പ്പണം എന്നിവയുടെ ശരിയായ മിശ്രണം യോഗയിലൂടെ ലഭ്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകം യോഗ സ്വീകരിക്കുമ്പോള്‍, നാം ഈ വിഷയവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മെഡിസിന്‍, ഫിസിയോതെറാപ്പി, കൃത്രിമബുദ്ധി തുടങ്ങിയ വിഷയങ്ങളുമായി യോഗയെ ബന്ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Every voter had valid ID': Trump praises India polls, renews push for SAVE America Act

Media Coverage

'Every voter had valid ID': Trump praises India polls, renews push for SAVE America Act
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 18
August 18, 2026

PM Modi’s 12 Years of Structural Power: Manufacturing, FTAs, Airports & Uncompromising Security