കുന്ദ്‌ലി-മനേസര്‍-പാല്‍വല്‍ (കെ.എം.പി.) പടിഞ്ഞാറന്‍ പെരിഫറല്‍ എക്‌സ്പ്രസ് വേയുടെ കുന്ദ്‌ലി-മനേസര്‍ സെക്ഷന്റെ ഉദ്ഘാടനം ഹരിയാന ഗുരുഗ്രാമിലെ സുല്‍ത്താന്‍പൂരില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ബല്ലബ്ഗഢ്-മുജേസര്‍ മെട്രോ ലിങ്കിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച അദ്ദേഹം, ശ്രീ വിശ്വകര്‍മ നൈപുണ്യ സര്‍വകലാശായ്ക്കു തറക്കല്ലിടുകയും ചെയ്തു. 

ചടങ്ങിനു സാക്ഷ്യംവഹിക്കാനെത്തിയ വന്‍ പുരുഷാരത്തെ അഭിസംബോധന ചെയ്യവേ, എക്‌സ്പ്രസ് വേയും മെട്രോ പദ്ധതിയും ഹരിയാനയില്‍ ഗതാഗത വിപ്ലവം സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ശ്രീ. വിശ്വകര്‍മ നൈപുണ്യ സര്‍വകലാശാല ഈ മേഖലയിലെ യുവാക്കള്‍ക്ക് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കെ.എം.പി. എക്‌സ്പ്രസ് വേ നിര്‍മാണം മുന്‍ഗണനാക്രമത്തില്‍ പൂര്‍ത്തിയാക്കപ്പെടുമന്നു കേന്ദ്ര ഗവണ്‍മെന്റ് ഉറപ്പുവരുത്തിയിരുന്നു എന്നു ശ്രീ. നരേന്ദ്ര മോദി വെളിപ്പെടുത്തി. ഡെല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും മലിനീകരണം കുറച്ചുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ എക്‌സ്പ്രസ് വേക്കു സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൂതിയ പദ്ധതി ജീവിതം എളുപ്പമാക്കിത്തീര്‍ക്കുകയും പരിസ്ഥിതിസൗഹൃദപരമായ യാത്ര സുസാധ്യമാക്കുകയും ചെയ്യുമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

 

ഗതാഗത സൗകര്യത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതു പുരോഗതിയുടെയും ശാക്തീകരണത്തിന്റെയും പ്രാപ്യതയുടെയും മാധ്യമമാണെന്നു ചൂണ്ടിക്കാട്ടി. ഹൈവേകളും മെട്രോകളും ജലപാതകളും ഉള്‍പ്പെടുന്ന ഗതാഗത സംവിധാനത്തിന്റെ നിര്‍മാണത്തിലൂടെ ഉല്‍പാദനം, നിര്‍മാണം, സേവന മേഖലകളില്‍ ഉള്‍പ്പെടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. 2014ല്‍ പ്രതിദിനം 12 കിലോമീറ്റര്‍ ഹൈവേ നിര്‍മിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 27 കിലോമീറ്ററാണ് ഓരോ ദിവസവും നിര്‍മിക്കപ്പെടുന്നതെന്ന് അദ്ദേഹം വെൡപ്പെടുത്തി. ഇന്ത്യയെ നവീകരിക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഇച്ഛാശക്തിയും വീക്ഷണവും ആണ് ഇതിലൂടെ പ്രകടമാകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

 

രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കുന്നതിനു ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ യുവാക്കളെ സജ്ജമാക്കാന്‍ ശ്രീ വിശ്വകര്‍ണ നൈപുണ്യ സര്‍വകലാശാലയ്ക്കു സാധിക്കുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 
കേന്ദ്ര ഗവണ്‍മെന്റിന്റെ വീക്ഷണം വിജയകരമായി നടപ്പാക്കിയതിനു ഹരിയാന ഗവണ്‍മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു. ഹരിയാനയിലെ യുവാക്കള്‍ രാജ്യത്തിന്, വിശേഷിച്ച് കായിക മേഖലയ്ക്ക്, നല്‍കിവരുനന സേവനങ്ങളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. 

 

 

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
ET@Davos 2026: ‘India has already arrived, no longer an emerging market,’ says Blackstone CEO Schwarzman

Media Coverage

ET@Davos 2026: ‘India has already arrived, no longer an emerging market,’ says Blackstone CEO Schwarzman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 23
January 23, 2026

Viksit Bharat Rising: Global Deals, Infra Boom, and Reforms Propel India to Upper Middle Income Club by 2030 Under PM Modi