അണ്ടര്‍-19 ലോകകപ്പ് നേടിയ ടീം ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍മാരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘നമ്മുടെ യുവ ക്രിക്കറ്റര്‍മാരുടെ മഹത്തായ നേട്ടം അങ്ങേയറ്റം രോമാഞ്ചമുണര്ത്തുന്നു. അണ്ടര്‍-19 ലോകകപ്പ് നേടിയ താരങ്ങളെ അഭിനന്ദിക്കുന്നു. ഈ നേട്ടം ഓരോ ഇന്ത്യക്കാരനിലും അഭിമാനം ഉണര്‍ത്തുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
Absolutely thrilled by the stupendous achievement of our young cricketers. Congratulations to them on winning the Under-19 World Cup. This triumph makes every Indian extremely proud.
— Narendra Modi (@narendramodi) February 3, 2018


