PM condoles the demise of Swami Atmasthananda ji

സ്വാമി ആത്മസ്ഥാനന്ദ ജിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘സ്വാമി ആത്മസ്ഥാനന്ദ ജിയുടെ സമാധി എനിക്കു വ്യക്തിപരമായി ഒരു നഷ്ടമാണ്. ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ കാലഘട്ടത്തില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം കഴിഞ്ഞിട്ടുണ്ട്.

അളവറ്റ അറിവും വിവേകവുംകൊണ്ട് അനുഗൃഹീതനായിരുന്നു സ്വാമി ആത്മസ്ഥാനന്ദ ജി. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ വ്യക്തിത്വം തലമുറകളോളം ഓര്‍മിക്കപ്പെടും.

കൊല്‍ക്കത്തയില്‍ പോകുമ്പോഴൊക്കെ ഞാന്‍ സ്വാമി ആത്മസ്ഥാനന്ദ ജിയെ കണ്ട് അനുഗ്രഹം തേടാറുണ്ട്.

സ്വാമി വിവേകാനന്ദന്‍ കെട്ടിപ്പടുത്ത രാമകൃഷ്ണ മിഷന്റെ അധ്യക്ഷനെന്ന നിലയില്‍ സ്വാമി ആത്മസ്ഥാനന്ദ ജി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയും മിഷന് ആഗോളതലത്തില്‍ സ്വാധീനം നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Union Cabinet approves six-lane Dwarka tunnel, Kanpur-Kabrai highway worth Rs 14,115 crore

Media Coverage

Union Cabinet approves six-lane Dwarka tunnel, Kanpur-Kabrai highway worth Rs 14,115 crore
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 1
July 01, 2026

PM Modi's Vision: Driving Digital Empowerment, Inclusive Development and India's Global Rise