BRICS Business Council Meet: PM Modi pitches for expanding business cooperation between member countries
India is changing fast into one of the most open economies in the world with FDI inflows at an all-time high: PM Modi
GST is India's biggest economic reform ever; in one stroke, a unified market of 1.3 billion people has been created: PM
Digital India, Start-Up India and Make in India are altering economic landscape of India: PM Modi

ബഹുമാനപ്പെട്ടവരേ,

ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് അധ്യക്ഷന്‍

ബ്രിക്‌സ് ബിസിനസ് കൗണ്‍സില്‍ അംഗങ്ങളേ,

ബ്രിക്‌സ് ബിസിനസ് കൗണ്‍സിലുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ബിസിനസ് കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ബ്രിക്‌സ് കൂട്ടായ്മയുടെ കാഴ്ചപ്പാടിനു പ്രായോഗികരൂപം നല്‍കുന്നതില്‍ നിര്‍ണായകമാണ്. നിങ്ങള്‍ മെനഞ്ഞെടുത്ത പങ്കാളിത്തങ്ങളും നിങ്ങള്‍ സൃഷ്ടിച്ച ശൃംഖലകളും ഓരോ ബ്രിക്‌സ് രാഷ്ട്രത്തിന്റെയും സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന ഉച്ചകോടിയില്‍ എന്‍.ഡി.ബിയും ബ്രിക്‌സ് ബിസിനസ് കൗണ്‍സിലും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിരുന്നു. നിങ്ങള്‍ എന്‍.ഡി.ബിയുമായി ധാരണാപത്രം ഒപ്പുവെക്കുകയാണെന്ന് അറിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു..

ബഹുമാനപ്പെട്ടവരേ, സുഹൃത്തുക്കളേ,

ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ അതിവേഗം മാറുകയാണ്. പ്രത്യക്ഷ വിദേശനിക്ഷേപം 40 ശതമാനം ഉയര്‍ന്ന് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടിയ നിരക്കായിത്തീര്‍ന്നു. ബിസിനസ് ചെയ്യുന്നത് സുഗമമായുള്ള പ്രദേശങ്ങള്‍ സംബന്ധിച്ചു ലോകബാങ്ക് പുറത്തിറക്കിയ സൂചികയില്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. ആഗോള മത്സരക്ഷമതാ സൂചികയില്‍ ഇന്ത്യ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 32 പടി മുകളിലോട്ടു കയറി. ജൂലൈയില്‍ നടപ്പാക്കിയ ചരക്കു സേവന നികുതിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരം. ഒറ്റയടിക്ക് 130 കോടി പേര്‍ ഉള്‍പ്പെടുന്ന ഏകീകൃത വിപണി സൃഷ്ടിക്കപ്പെട്ടു. ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ ചിത്രത്തിനു മാറ്റം സൃഷ്ടിച്ചുവരികയാണ്. വിജ്ഞാനാധിഷ്ഠിതവും നൈപുണ്യം നിറഞ്ഞതും സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്നതുമായ സമൂഹമായി ഇന്ത്യയെ മാറ്റാന്‍ അവ സഹായകമാണ്.

ബഹുമാനപ്പെട്ടവരേ, സുഹൃത്തുക്കളേ,

ബ്രിക്‌സ് ബിസിനസ് കൗണ്‍സില്‍ വാണിജ്യവും നിക്ഷേപത്തിനു സൗകര്യമൊരുക്കലും, നൈപുണ്യവികസനം പ്രോത്സാഹിപ്പിക്കല്‍, അടിസ്ഥാനസൗകര്യ വികസനം, സംരഭകത്വ വികസനം, ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്കു മുന്‍ഗണന നല്‍കുന്നു എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങളുടെ ചര്‍ച്ചകളിലൂടെ എത്രയോ സൃഷ്ടിപരമായ നിര്‍ദേശങ്ങള്‍ ഉണ്ടായിരിക്കുന്നു. ബ്രിക്‌സ് റേറ്റിങ് ഏജന്‍സി രൂപീകരിക്കാനും ഊര്‍ജ സഹകരണത്തിനും ഹരിത സമ്പത്തിനും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയ്ക്കും വേണ്ടിയും ഉള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ചു ശ്രദ്ധേയമാണ്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു ഗവണ്‍മെന്‍ുകള്‍ എന്ന നിലയില്‍ പരിപൂര്‍ണ പിന്തുണ തരുമെന്ന് അറിയിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ. നമ്മുടെ പൊതു ലക്ഷ്യങ്ങളായ ബിസിനസ് മെച്ചപ്പെടുത്തുക, നിക്ഷേപസഹകരണം മെച്ചപ്പെടുത്തുക എന്നീ കാര്യങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിനും സാധിക്കുമെന്നും ഞങ്ങള്‍ കരുതുന്നു.

നന്ദി.

 

 

 

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Unemployment rate falls to 4.7% in November, lowest since April: Govt

Media Coverage

Unemployment rate falls to 4.7% in November, lowest since April: Govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 15
December 15, 2025

Visionary Leadership: PM Modi's Era of Railways, AI, and Cultural Renaissance