മൊറോക്കൊയിലെ വ്യവസായ നിക്ഷേപ, വ്യാപാര, ഡിജിറ്റല്‍ സമ്പദ്ഘടന മന്ത്രാലയത്തിലെ വിദേശ വ്യാപാര മന്ത്രിയുടെ ചുമതല വഹിക്കുന്ന ശ്രീമതി റാഖ്യാഎഡര്‍ഹാം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഇന്ന് സന്ദര്‍ശിച്ചു.

മൊറോക്കന്‍ രാജാവിന്റെ ആശംസകള്‍ അവര്‍ പ്രധാനമന്ത്രിക്ക് കൈമാറി. മൊറോക്കന്‍ രാജാവുമായുള്ള തന്റെ മുന്‍കൂടിക്കാഴ്ചയെ അനുസ്മരിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനും മൊറോക്കന്‍ ജനതയുടെ സമാധാനത്തിനും, സമൃദ്ധിക്കും എല്ലാവിധ ആശംസകളും നേര്‍ന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉഭയകക്ഷി സഹകരണത്തില്‍ പ്രത്യേകിച്ച് നിയമ സഹായം, സൈബര്‍ സുരക്ഷ, ബഹിരാകാശം എന്നീ മേഖലകളില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ശ്രീമതി റാഖ്യാഎഡര്‍ഹാം ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ചരിത്രപരമായി തന്നെയുള്ള കരുത്തുറ്റ ബന്ധങ്ങളില്‍ മതിപ്പ് പ്രകടിപ്പിച്ച പ്രധാനമന്ത്രി പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെയും, ഗുജറാത്തുമായുള്ള മൊറോക്കോയുടെ വ്യാപാര നിക്ഷേപ ബന്ധങ്ങളെയും സ്വാഗതം ചെയ്തു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
EPFO settles 8.3 crore claims in FY26; cheque leaf upload reform benefits 7 crore members, says govt

Media Coverage

EPFO settles 8.3 crore claims in FY26; cheque leaf upload reform benefits 7 crore members, says govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 08
August 08, 2026

Infrastructure + Inclusion + Innovation: How PM Modi’s Agenda is Rewiring India’s Growth Engine