വിയന്റിയാനില്‍ നടക്കുന്ന പൂര്‍വ്വേഷ്യന്‍ ഉച്ചകോടിക്കിയില്‍ 2024 ഒക്ടോബര്‍ 11-ന് തായ്ലന്‍ഡ് പ്രധാനമന്ത്രി ആദരണീയായ മിസ്. പേറ്റോങ്ടര്‍ണ്‍ ഷിനവത്രയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ചയായിരുന്നു ഇത്.

അധികാരമേറ്റ തായ് പ്രധാനമന്ത്രിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ചരിത്രപരമായ മൂന്നാം വട്ടവും അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവരും ആശംസകള്‍ നേര്‍ന്നു. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഉപ-പ്രാദേശിക, പ്രാദേശിക, ബഹുമുഖ വേദികളില്‍ അടുത്ത സഹകരണം ഉണ്ടാക്കുന്നതിനുള്ള വഴികളെക്കുറിച്ചുള്ള വീക്ഷണങ്ങളും അവര്‍ കൈമാറി. ഈ പശ്ചാത്തലത്തില്‍ ബിംസെ്റ്റക്കിലൂടെ പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.

ഈ വര്‍ഷം ഒരു ദശകം ആഘോഷിക്കുന്ന ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയത്തിന്റെയും ഇന്‍ഡോ-പസഫിക്കിനെക്കുറിച്ചുള്ള ഇന്ത്യയുടെ വീക്ഷണത്തിന്റെയും  നെടുംതൂണാണ് തായ്ലന്‍ഡുമായുള്ള ഇന്ത്യയുടെ ബന്ധം.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Infra spend up six-fold since 2014, crosses Rs 12 lakh crore: PM Modi

Media Coverage

Infra spend up six-fold since 2014, crosses Rs 12 lakh crore: PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 15
April 15, 2026

From Temples to Turbines: PM Modi’s Blueprint for a Culturally Rooted, Economically Explosive Viksit Bharat