പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 18-നു ന്യൂഡൽഹിയിൽ ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപ്പോയുമായി കൂടിക്കാഴ്ച നടത്തി. AI ഇംപാക്ട് ഉച്ചകോടിയോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.

16-ാമത് ഇന്ത്യ-EU ഉച്ചകോടിക്കിടെ ഇന്ത്യ-EU സ്വതന്ത്ര വ്യാപാര കരാർ (FTA) പൂർത്തിയായതിനെ ഇരുനേതാക്കളും സ്വാഗതംചെയ്തു. ഇത് ഇരുരാജ്യങ്ങളുടെയും പുരോഗതിക്കും സമൃദ്ധിക്കും ചാലകശക്തിയായി വർത്തിക്കും. ഇന്ത്യ-EU തന്ത്രപരമായ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ ഉഭയകക്ഷിബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ അറിയിച്ചു.

ഭാവിയിലെ സാമ്പത്തിക വളർച്ചയും വികസനവും മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഡിജിറ്റലൈസേഷനും സുസ്ഥിരതയും വഹിക്കുന്ന നിർണായക പങ്കിനെ ഇരുനേതാക്കളും ഉയർത്തിക്കാട്ടി. ഈ സാഹചര്യത്തിൽ, ഇരുരാജ്യങ്ങളിലെയും പ്രമുഖ സാങ്കേതികവിദ്യാകമ്പനികൾ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിലൂടെയും പങ്കാളിത്തത്തിലൂടെയും സാമ്പത്തികരംഗത്തു പരസ്പരം സാന്നിധ്യം വർധിപ്പിക്കുന്നത് അംഗീകരിച്ച്, അവർ അതിനെ സ്വാഗതം ചെയ്തു. നീതിയുക്തവും ഏവരെയും ഉൾക്കൊള്ളുന്നതുമായ നിർമിതബുദ്ധി വികസനത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിനെ ഫിൻലൻഡ് പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഉഭയകക്ഷിവ്യാപാരം ഇരട്ടിയാക്കാനും ക്വാണ്ടം, 6G എന്നിവയുടെ സംയുക്തവികസനം, പുനരുൽപ്പാദക ഊർജം, ചാക്രിക സമ്പദ്‌വ്യവസ്ഥ, പ്രതിരോധം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ സാങ്കേതികവിദ്യാസഹകരണം ഉറപ്പാക്കാനും നേതാക്കൾ ആഹ്വാനം ചെയ്തു.

പ്രാദേശികവും ആഗോളവുമായ വികാസങ്ങളെക്കുറിച്ചും, ആഗോള ഭരണക്രമത്തിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനെക്കുറിച്ചും അവർ ആശയങ്ങൾ പങ്കുവച്ചു.

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലെ കൂടിക്കാഴ്ച ഉൾപ്പെടെ, ഉഭയകക്ഷി ഇടപഴകലുകൾ വർധിപ്പിക്കാൻ ഇരുനേതാക്കളും ആഗ്രഹം പ്രകടിപ്പിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jumbo Indian contingent comprising 768 athletes, support staff and officials for Asian Games

Media Coverage

Jumbo Indian contingent comprising 768 athletes, support staff and officials for Asian Games
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 4
September 04, 2026

Make in India, Power India, Play for India: Multi-Sector Momentum Under PM Modi’s Leadership