പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായി പ്രകൃതിദത്തകൃഷിക്കായുള്ള ദേശീയ ദൗത്യം (National Mission on Natural Farming - NMNF) സമാരംഭിക്കുന്നതിന് അംഗീകാരം നൽകി.

15-ാം ധനകാര്യ കമ്മീഷൻ (2025-26) വരെ ഈ പദ്ധതിക്ക് മൊത്തം 2481 കോടി രൂപ (ഇന്ത്യ ഗവണ്മെന്റ് വിഹിതം - 1584 കോടി രൂപ; സംസ്ഥാന വിഹിതം - 897 കോടി രൂപ) വകയിരുത്തിയിട്ടുണ്ട്.

കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായി രാജ്യത്തുടനീളം ദൗത്യമെന്ന നിലയിൽ പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇന്ത്യാ ഗവൺമെന്റ് പ്രകൃതിദത്തകൃഷിക്കായുള്ള ദേശീയ ദൗത്യത്തിനു (NMNF) തുടക്കമിടുന്നത്.  

പൂർവികരിൽ നിന്ന് പാരമ്പര്യമായി ലഭിച്ച പരമ്പരാഗത അറിവിൽ വേരൂന്നിയ കർഷകർ, പ്രാദേശിക കന്നുകാലി സംയോജിത പ്രകൃതിദത്ത കൃഷി രീതികൾ, വൈവിധ്യമാർന്ന വിള സമ്പ്രദായങ്ങൾ മുതലായവ ഉൾപ്പെടുന്ന രാസരഹിത കൃഷിയായി പ്രകൃതിദത്ത കൃഷി (NF) പരിശീലിക്കും. പ്രാദേശിക അറിവ്, സ്ഥലത്തിന് അനുയോജ്യമായ സാങ്കേതികവിദ്യകൾ എന്നിവ അടിസ്ഥാനമാക്കിയ പ്രാദേശിക കാർഷിക പാരിസ്ഥിതിക തത്വങ്ങൾ NF പിന്തുടരും. ഇത് പ്രാദേശിക കാർഷിക-പരിസ്ഥിതിക്ക് അനുസൃതമായി വികസിപ്പിച്ചെടുത്തവയാണ്.

ഏവർക്കും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം നൽകുന്നതിനുള്ള NF സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് NMNF ലക്ഷ്യമിടുന്നത്. കൃഷിക്കായുള്ള ചേരുവകളുടെ ചെലവ് കുറയ്ക്കുന്നതിനും പുറമെ നിന്ന് വാങ്ങുന്ന ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കുന്നതിനും കർഷകരെ സഹായിക്കാനാണ് ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രകൃതിദത്തകൃഷി, ആരോഗ്യകരമായ മണ്ണ് ആവാസവ്യവസ്ഥകൾ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യും; ജൈവവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കും. പ്രാദേശിക കാർഷിക ശാസ്ത്രത്തിന് അനുയോജ്യമായ പുനരുജ്ജീവനശേഷി വർധിപ്പിക്കുന്നതിന് വൈവിധ്യമാർന്ന വിള സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇവയൊക്കെയാണ് പ്രകൃതിദത്ത കൃഷിയുടെ നേട്ടങ്ങൾ. കർഷക കുടുംബങ്ങൾക്കും ഉപഭോക്താക്കൾക്കും സുസ്ഥിരത, കാലാവസ്ഥാ പുനരുജ്ജീവനം, ആരോഗ്യകരമായ ഭക്ഷണം എന്നിവയിലേക്കുള്ള കാർഷിക രീതികളെ ശാസ്ത്രീയമായി പുനരുജ്ജീവിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള മാറ്റമായാണ് NMNFനു തുടക്കമിട്ടത്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ, സന്നദ്ധമാകുന്ന ഗ്രാമപഞ്ചായത്തുകളിലെ 15,000 ക്ലസ്റ്ററുകളിൽ NMNF നടപ്പിലാക്കും. അവ ഒരു കോടി കർഷകരിലേക്ക് എത്തുകയും 7.5 ലക്ഷം ഹെക്ടർ പ്രദേശത്ത് പ്രകൃതി കൃഷി (NF) ആരംഭിക്കുകയും ചെയ്യും. എൻഎഫ് കർഷകർ, എസ്ആർഎൽഎം / പിഎസിഎസ് / എഫ്‌പിഒകൾ മുതലായവയുള്ള മേഖലകൾക്ക് മുൻഗണന നൽകും. കൂടാതെ, ഉപയോഗസജ്ജമായ NF ചേരുവകൾ കർഷകർക്ക് ആവശ്യാനുസരണം ലഭ്യമാക്കുന്നതിനായി, 10,000 ജൈവ ചേരുവ വിഭവ കേന്ദ്രങ്ങൾ (ബിആർസി) സജ്ജീകരിക്കും.

NMNF-ന് കീഴിൽ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (KVK), കാർഷിക സർവകലാശാലകൾ (AU), കർഷകരുടെ വയലുകൾ എന്നിവിടങ്ങളിൽ ഏകദേശം 2000 NF മാതൃകാ പ്രദർശന കൃഷിയിടങ്ങൾ സ്ഥാപിക്കും. കൂടാതെ പരിചയസമ്പന്നരും പരിശീലനം സിദ്ധിച്ചവരുമായ കൃഷി പരിശീലകർ പിന്തുണയ്‌ക്കും. സന്നദ്ധരായ കർഷകർക്ക് അവരുടെ ഗ്രാമങ്ങൾക്ക് സമീപം കെവികെ, എയു, എൻഎഫ് കർഷകരുടെ വയലുകൾ എന്നിവയിൽ എൻഎഫ് പാക്കേജ്, എൻഎഫ് ചേരുവ തയ്യാറാക്കൽ തുടങ്ങിയ വിഷയങ്ങളിൽ മാതൃകാ പ്രദർശന കൃഷിയിടങ്ങളിൽ ഫാമുകളിൽ പരിശീലനം നൽകും. പരിശീലനം സിദ്ധിച്ച സന്നദ്ധരായ 18.75 ലക്ഷം കർഷകർ ജീവാമൃതം, ബീജാമൃത് തുടങ്ങിയ ചേരുവകൾ അവരുടെ കന്നുകാലികളെ ഉപയോഗിച്ചോ ബിആർസികളിൽ നിന്നോ സംഭരിക്കും. 30,000 കൃഷി സഖിമാരെ/ സിആർപിമാരെ ബോധവൽക്കരണത്തിനും സമാഹരണത്തിനും ക്ലസ്റ്ററുകളിലെ സന്നദ്ധരായ കർഷകരെ ബോധവൽക്കരിക്കൽ, കൈത്താങ്ങ് എന്നിവയ്ക്കായി വിന്യസിക്കും. മണ്ണിന്റെ ആരോഗ്യം, ഫലഭൂയിഷ്ഠത, ഗുണമേന്മ എന്നിവ പുനരുജ്ജീവിപ്പിക്കുകയും, വെള്ളക്കെട്ട്, വെള്ളപ്പൊക്കം, വരൾച്ച മുതലായ കാലാവസ്ഥാ അപകടങ്ങളെ ചെറുക്കാനുള്ള കഴിവ് വർധിപ്പിക്കുകയും ചെയ്യുന്നത്, കൃഷിയുടെ ചേരുവാ ചെലവും ബാഹ്യമായി വാങ്ങുന്ന ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നതും കുറയ്ക്കാൻ പ്രകൃതിദത്ത കൃഷിരീതികൾ കർഷകരെ സഹായിക്കും. ഈ രീതികൾ രാസവളങ്ങൾ, കീടനാശിനികൾ മുതലായവയുടെ സമ്പർക്കത്തിൽ നിന്നുള്ള ആരോഗ്യ അപകടങ്ങൾ കുറയ്ക്കുകയും കർഷകരുടെ കുടുംബത്തിന് ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം നൽകുകയും ചെയ്യും. കൂടാതെ, പ്രകൃതിദത്തകൃഷിയിലൂടെ ആരോഗ്യമുള്ള ഭൂമിമാതാവിനെ വരുംതലമുറകൾക്കായി സമ്മാനിക്കാനാകും. മണ്ണിലെ കാർബണിന്റെ അംശവും ജലത്തിന്റെ ഉപയോഗക്ഷമതയും മെച്ചപ്പെടുത്തുന്നതിലൂടെ, മണ്ണിലെ സൂക്ഷ്മാണുക്കളിലും ജൈവവൈവിധ്യത്തിലും വർധനയുണ്ടാകും.

കർഷകർക്ക് അവരുടെ പ്രകൃതിദത്ത കാർഷിക ഉൽപ്പന്നങ്ങൾ വിപണനം ചെയ്യൽ സുഗമമാക്കുന്നതിന് ലളിതമായ സർട്ടിഫിക്കേഷൻ സംവിധാനവും പ്രത്യേക പൊതു ബ്രാൻഡിങ്ങും നൽകും. NMNF നടപ്പാക്കലിന്റെ ജിയോ-ടാഗിങ്ങിന്റെയും അംഗീകാരത്തിന്റെയും തത്സമയ നിരീക്ഷണം ഓൺലൈൻ പോർട്ടലിലൂടെ നടത്തും.

പ്രാദേശിക കന്നുകാലികളുടെ എണ്ണം വർധിപ്പിക്കൽ; കേന്ദ്ര കന്നുകാലി വളർത്തൽ ഫാമുകൾ/പ്രാദേശിക കാലിത്തീറ്റ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എൻഎഫ് മാതൃകാ പ്രദർശന കൃഷിയിടങ്ങളുടെ വികസനം; പ്രാദേശിക കർഷക വിപണികൾ, എപിഎംസി (കാർഷിക ഉൽപ്പന്ന വിപണന സമിതി) കമ്പോളങ്ങൾ, ഹാട്ടുകൾ, ഡിപ്പോകൾ എന്നിവയുമായി സംയോജിപ്പിച്ച് ജില്ല/ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് തലങ്ങളിൽ വിപണി ബന്ധം നൽകൽ എന്നിവയ്ക്കായി ഇന്ത്യാ ഗവൺമെന്റ്/സംസ്ഥാന ഗവൺമെന്റുകൾ/ദേശീയ-അന്തർദേശീയ സംഘടനകൾ എന്നിവയുടെ നിലവിലുള്ള പദ്ധതികളുമായും പിന്തുണാ ഘടനകളുമായും സംയോജിപ്പിക്കും. കൂടാതെ, RAWE പരിപാടിയ‌ിലൂടെയും എൻഎഫിൽ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകളിലൂടെയും വിദ്യാർഥികളെ എൻഎംഎൻഎഫിൽ ഉൾപ്പെടുത്തും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's economy may grow 7% in FY27 even amid trade uncertainty: CareEdge

Media Coverage

India's economy may grow 7% in FY27 even amid trade uncertainty: CareEdge
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister pays tributes to Shri Atal Bihari Vajpayee ji at ‘Sadaiv Atal’
December 25, 2025

The Prime Minister, Shri Narendra Modi paid tributes at ‘Sadaiv Atal’, the memorial site of former Prime Minister, Atal Bihari Vajpayee ji, on his birth anniversary, today. Shri Modi stated that Atal ji's life was dedicated to public service and national service and he will always continue to inspire the people of the country.

The Prime Minister posted on X:

"पूर्व प्रधानमंत्री श्रद्धेय अटल बिहारी वाजपेयी जी की जयंती पर आज दिल्ली में उनके स्मृति स्थल ‘सदैव अटल’ जाकर उन्हें श्रद्धांजलि अर्पित करने का सौभाग्य मिला। जनसेवा और राष्ट्रसेवा को समर्पित उनका जीवन देशवासियों को हमेशा प्रेरित करता रहेगा।"