Landmark decision taken in the first Cabinet meeting of the NDA Government offers pension coverage to crores of farmers
രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള കര്‍ഷകരെ ശാക്തീകരിക്കുന്നതിന് ചരിത്രപരമായ ഒരു തീരുമാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് അംഗീകാരം നല്‍കി. നമ്മുടെ രാജ്യത്തെ ഊട്ടുന്നതിനായി രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ കഠിനാധ്വാനികളായ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്ന പുതുവഴി വെട്ടിത്തുറക്കുന്ന പദ്ധതിയാണിത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് കര്‍ഷകര്‍ക്ക് വേണ്ടി ഇത്തരമൊരു പെന്‍ഷന്‍ പരിരക്ഷാ പദ്ധതി രൂപവല്‍ക്കരിക്കുന്നത്.
ആദ്യത്തെ മൂന്നു വര്‍ഷം കൊണ്ടുതന്നെ 5 കോടിയില്‍പ്പരം ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുമെന്നാണ് കണക്കാക്കുത്. ഈ പദ്ധതിയിലൂടെ വിഭാവനംചെയ്യുന്നതുപോലെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ സംഭാവനയായി (ആനുപാതിക വിഹിതം) ആദ്യത്തെ മൂന്നുവര്‍ഷം 10,774.50 കോടി രൂപ ചെലവഴിക്കും.
പദ്ധതിയുടെ പ്രധാന സവിശേഷതകള്‍:
രാജ്യത്താകമാനമുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കായി സ്വമേധയായും പങ്കാളിത്തത്തോടെയുമുള്ള ഒരു പെന്‍ഷന്‍ പദ്ധതി.
18നും 40നും വയസിന് ഇടയ്ക്കുള്ള ആര്‍ക്കും പദ്ധതിയില്‍ ചേരാം. 60 വയസുതികയുമ്പോള്‍ കുറഞ്ഞത് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കും.
ഉദാഹരണത്തിനായി ഗുണഭോക്താവായ കര്‍ഷകന്‍ പദ്ധതിയില്‍ ചേരേണ്ട മധ്യപ്രായമായ 29 വയസില്‍ പ്രതിമാസം 100 രൂപ വീതം നിക്ഷേപിക്കേണ്ടിവരും. യോഗ്യതയുള്ള കര്‍ഷകന്‍ നിക്ഷേപിക്കുന്നതിനു തുല്യമായ തുക കേന്ദ്ര ഗവണ്‍മെന്റും പെന്‍ഷന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യും.
പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വരിക്കാരന്‍ മരണപ്പെട്ടാല്‍ അവരുടെ ജീവിതപങ്കാളിക്ക് കുടുംബപെന്‍ഷന്‍ എന്ന നിലയ്ക്ക് 50% പെന്‍ഷന്‍ ലഭിക്കും. അവര്‍ ഈ പദ്ധതിയിലെ ഗുണഭോക്താവല്ലെങ്കിലാണ് ഈ തുക ലഭിക്കുക. വരി അടച്ചുകൊണ്ടിരിക്കുമ്പോഴാണ് വരിക്കാരന്‍ മരണപ്പെടുന്നതെങ്കില്‍ ജീവിതപങ്കാളിക്ക് അതേ തുക അടച്ചുകൊണ്ട് പദ്ധതിയില്‍ തുടരാം.
പദ്ധതികളുടെ സംയോജന പ്രവര്‍ത്തനം; കര്‍ഷകര്‍ക്ക് സമ്പല്‍സമൃദ്ധി:
ഈ പദ്ധതിയുടെ ഒരു പ്രധാനപ്പെട്ട സവിശേഷത കര്‍ഷകര്‍ക്ക് അവരുടെ പദ്ധതിയിലേക്കുള്ള സംഭാവന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന വിഹിതത്തില്‍നിന്നു നേരിട്ട് അടയ്ക്കാവുന്നതാണ്. അതിന് പകരം കര്‍ഷകന് മാസവരി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിനു കീഴിലുള്ള പൊതു സേവന കേന്ദ്രങ്ങളിലൂടെ രജിസ്റ്റര്‍ ചെയ്തും അടയ്ക്കാം.
കാതലായ വാഗ്ദാനം നിറവേറ്റുന്നു,
കാര്‍ഷികമേഖലയെ ശാക്തീകരിക്കുന്നു.
സ്വാതന്ത്ര്യത്തിന് ശേഷം 70 വര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് ഇത്തരത്തിലുള്ള ഒരു പരിരക്ഷയെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ല. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമായി ഇത്തരമൊരു ആശയത്തിന് രൂപം നല്‍കിയത്. പതിയെപ്പതിയെ അതിന് ഇന്ത്യയിലങ്ങോളമിങ്ങോളം അനുരണനങ്ങളുണ്ടായി. ഇത്തരം ഒരു പദ്ധതി ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. പുതിയ ഗവണ്‍മെന്റ് രൂപീകരിച്ചശേഷം നട ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ അത് യാഥാര്‍ഥ്യമാകുകയും ചെയ്തു.


