വ്യാപാരം, വളങ്ങൾ, കണക്റ്റിവിറ്റി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലെ പുരോഗതിയെക്കുറിച്ച് പ്രഥമ ഉപപ്രധാനമന്ത്രി മാന്തുറോവ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു
2025 ഡിസംബറിൽ പ്രസിഡന്റ് പുടിൻ ഇന്ത്യ സന്ദർശിച്ചത് വിജയകരമായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു
ഉച്ചകോടിയിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി നടത്തുന്ന നിരന്തര ശ്രമങ്ങളിൽ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു
പ്രസിഡന്റ് പുടിന് പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു

റഷ്യൻ ഫെഡറേഷന്റെ പ്രഥമ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

വ്യാപാര-സാമ്പത്തിക പങ്കാളിത്തം, വളങ്ങൾ, കണക്റ്റിവിറ്റി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ പരസ്പര പ്രയോജനകരമായ സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിയെക്കുറിച്ച് പ്രഥമ ഉപപ്രധാനമന്ത്രി മാന്തുറോവ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി 2025 ഡിസംബറിൽ പ്രസിഡന്റ് പുടിൻ ഇന്ത്യ സന്ദർശിച്ചത് വിജയകരമായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

ഇന്ത്യ-റഷ്യ പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള വാർഷിക ഉച്ചകോടിയിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി ഇരുപക്ഷവും നടത്തുന്ന നിരന്തരമായ പരിശ്രമങ്ങളിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

പ്രസിഡന്റ് പുടിന് പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേരുകയും ആശയവിനിമയങ്ങൾ തുടരുന്നതിനായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Strategic partnership' to 'Cooperation in AI': Six major outcomes of PM Modi's historic Sweden visit - Check

Media Coverage

'Strategic partnership' to 'Cooperation in AI': Six major outcomes of PM Modi's historic Sweden visit - Check
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 18
May 18, 2026

Norway to Netherlands: PM Modi's Leadership Turns Heritage, Honors & High-Tech Deals into India's Global Momen