പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) ഭൂമി എംഐഎൽ (MIL - മിഹാൻ ഇന്ത്യ ലിമിറ്റഡ്) എന്ന സ്ഥാപനത്തിന് നൽകിയിട്ടുള്ള പാട്ടക്കരാർ കാലാവധി 06.08.2039-ന് ശേഷവും ദീർഘിപ്പിക്കുന്നതിന് ഇന്ന് അംഗീകാരം നൽകി. നാഗ്പൂർ വിമാനത്താവളം ലൈസൻസ് മുഖേന ജിഎൻഐഎൽ (GNIAL - ജിഎംആർ നാഗ്പൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) എന്ന കൺസഷനയർക്ക് വാണിജ്യ പ്രവർത്തന തീയതി (COD) മുതൽ 30 വർഷത്തേക്ക് കൈമാറാൻ എംഐഎല്ലിനെ പ്രാപ്തമാക്കുന്നതിനാണ് ഈ തീരുമാനം.

നാഗ്പൂരിലെ മൾട്ടി-മോഡൽ ഇന്റർനാഷണൽ കാർഗോ ഹബ്ബ് ആൻഡ് എയർപോർട്ട് (MIHAN) പദ്ധതിക്ക് കീഴിൽ നാഗ്പൂർ വിമാനത്താവളത്തെ പ്രാദേശിക വ്യോമയാന ഹബ്ബാക്കി മാറ്റുന്നതിനുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിത്.


2009-ൽ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (AAI) മഹാരാഷ്ട്ര എയർപോർട്ട് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡും (MADC) ചേർന്ന് യഥാക്രമം 49:51 എന്ന ഓഹരി പങ്കാളിത്തത്തോടെ  സംയുക്ത സംരംഭ കമ്പനിയായ (JVC) എംഐഎൽ (MIL) രൂപീകരിച്ചു. വിമാനത്താവള നടത്തിപ്പിനായി 2009-ൽ എഎഐയുടെ ആസ്തികൾ എംഐഎല്ലിന് കൈമാറിയിരുന്നെങ്കിലും, ഭൂമി അതിർത്തി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം പാട്ടക്കരാർ വൈകിയിരുന്നു. തുടർന്ന്, എഎഐയുടെ ഭൂമി 06.08.2039 വരെ എംഐഎല്ലിന് പാട്ടത്തിന് നൽകി.

2016-ൽ, പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ വിമാനത്താവളം പ്രവർത്തിപ്പിക്കുന്നതിനായി പങ്കാളിയെ കണ്ടെത്തുന്നതിന് എംഐഎൽ ആഗോള ടെൻഡർ വിളിച്ചു. 5.76 ശതമാനം വരുമാന വിഹിതം വാഗ്ദാനം ചെയ്ത്, ജിഎംആർ എയർപോർട്ട്സ് ലിമിറ്റഡ് (GAL) ഏറ്റവും ഉയർന്ന ബിഡ്ഡറായി മാറി. ഇത് പിന്നീട് മൊത്തം വരുമാനത്തിന്റെ 14.49 ശതമാനമായി പരിഷ്കരിച്ചു. തുടർന്ന്, 2020 മാർച്ചിൽ എംഐഎൽ ബിഡിങ് പ്രക്രിയ റദ്ദാക്കി. ഈ റദ്ദാക്കൽ നടപടിയെ ജിഎഎൽ ബോംബെ ഹൈക്കോടതിയിൽ വിജയകരമായി ചോദ്യം ചെയ്തു. അതിനുശേഷം, സുപ്രീം കോടതിയും ജിഎഎല്ലിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. 2024 സെപ്റ്റംബർ 27-ലെ സുപ്രീം കോടതി വിധിയെത്തുടർന്ന്, 2024 ഒക്ടോബർ 8-ന് രണ്ടാമത്തെ സംയുക്ത സംരംഭ കമ്പനിയായ ജിഎംആർ നാഗ്പൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി (GNIAL) എംഐഎൽ കൺസഷൻ കരാറിൽ ഒപ്പുവച്ചു.


നാഗ്പൂർ വിമാനത്താവളത്തിന് പുതിയ യുഗം:

എംഐഎല്ലിന് (MIL) പാട്ടത്തിന് നൽകിയ എഎഐ (AAI) ഭൂമിയുടെ കാലാവധി 06.08.2039-ന് ശേഷവും ദീർഘിപ്പിച്ചതോടെ, ഇത് ജിഎൻഐഎല്ലിന്റെ (GNIAL) 30 വർഷത്തെ കൺസഷൻ കാലാവധിക്ക് തുല്യമായി മാറിയിരിക്കുകയാണ്. ഇത് വിമാനത്താവളം രണ്ടാമത്തെ സംയുക്ത സംരംഭ കമ്പനിയായ ജിഎൻഐഎല്ലിന് കൈമാറുന്നതിന് വഴിതുറന്നു. നാഗ്പൂർ വിമാനത്താവളത്തിന്റെ വളർച്ചയിലും അടിസ്ഥാനസൗകര്യ വികസനത്തിലും ഇതൊരു പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വകാര്യ മേഖലയുടെ കാര്യക്ഷമതയും ഗവണ്മെന്റ് മേൽനോട്ടവും ഒത്തുചേരുന്നതോടെ, വിമാനത്താവളത്തിൽ വലിയ തോതിലുള്ള നിക്ഷേപവും ആധുനികവൽക്കരണവും മെച്ചപ്പെട്ട യാത്ര-കാർഗോ സേവനങ്ങളും ലഭ്യമാകും. വ്യോമയാന മേഖലയിൽ ശക്തമായ അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കുക എന്ന ഇന്ത്യാഗവണ്മെന്റിന്റെ ദൗത്യം ഇതിലൂടെ പ്രതിഫലിക്കുന്നു.

നാഗ്പൂരിലെ ഡോ. ബാബാസാഹേബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ മാറ്റിയെടുക്കുന്ന പ്രവർത്തനം ജിഎൻഐഎൽ (GNIAL) ഏറ്റെടുക്കും. പ്രതിവർഷം 30 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഘട്ടം ഘട്ടമായുള്ള വികസനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടെ മധ്യ ഇന്ത്യയിലെ പ്രധാന വിമാനത്താവളമായി ഇത് മാറും. ഈ മാറ്റം വിദർഭ മേഖലയിലെ കണക്റ്റിവിറ്റി വർധിപ്പിക്കുക മാത്രമല്ല, അവിടത്തെ സാമ്പത്തിക അടിസ്ഥാനസൗകര്യങ്ങളെ കരുത്തുറ്റതാക്കുകയും ചെയ്യും. കാർഗോ കൈകാര്യം ചെയ്യാനുള്ള ശേഷിയും ഇതിലൂടെ ഗണ്യമായി വർധിക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's 1 Trillion Retail Moment: Dawn of Retail Revenue Intelligence

Media Coverage

India's 1 Trillion Retail Moment: Dawn of Retail Revenue Intelligence
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 27
June 27, 2026

Appreciation for PM Modi's Development-Focused and People-Centric Governance