
റെയിൽവേ മന്ത്രാലയത്തിന്റെ 6,405 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
1. കോഡെർമ - ബർകക്കാന പാത ഇരട്ടിപ്പിക്കൽ (133 കിലോമീറ്റർ) - ഝാർഖണ്ഡിലെ പ്രധാന കൽക്കരി ഉത്പാദന മേഖലയിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. കൂടാതെ, പട്നയ്ക്കും റാഞ്ചിക്കുമിടയിലുള്ള ഏറ്റവും ചെറുതും കാര്യക്ഷമവുമായ റെയിൽ ലിങ്കായി ഇത് പ്രവർത്തിക്കും.
2. ബല്ലാരി - ചിക്ജാജൂർ പാത ഇരട്ടിപ്പിക്കൽ (185 കിലോമീറ്റർ) - കർണാടകയിലെ ബല്ലാരി, ചിത്രദുർഗ ജില്ലകളിലൂടെയും ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലൂടെയുമാണ് ഈ പാത കടന്നുപോകുന്നത്.
പാതയുടെ ശേഷി വർദ്ധിപ്പിക്കുന്നത് ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും സേവന ലഭ്യതയും മെച്ചപ്പെടുത്തുകയും സഞ്ചാര സൗകര്യം ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യും. നിർദിഷ്ട പദ്ധതി നിർദ്ദേശങ്ങൾ റയിൽവേയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും സഹായിക്കും. മേഖലയുടെ സമഗ്ര വികസനത്തിലൂടെ പ്രദേശവാസികൾക്ക് തൊഴിൽ/സ്വയം തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിച്ച് "ആത്മനിർഭർ" ആശയത്തിലധിഷ്ഠിതമായ പുതിയ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്.
വിവിധ ഗതാഗത മാർഗ്ഗങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള പി.എം-ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ ഫലമാണ് ഈ പദ്ധതികൾ. സംയോജിത ആസൂത്രണത്തിലൂടെയാണ് ഇത് സാധ്യമായത്. ആളുകളുടെയും സാധന-സേവനങ്ങളുടെയും തടസ്സമില്ലാത്ത നീക്കത്തിന് ഇത് സഹായകമാകും
ജാർഖണ്ഡ്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഏഴ് ജില്ലകളെ ഉൾക്കൊള്ളുന്ന ഈ രണ്ട് പദ്ധതികൾ നിലവിലുള്ള ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ ദൈഘ്യം 318 കിലോമീറ്റർ വർദ്ധിപ്പിക്കും.
അംഗീകൃത മൾട്ടി-ട്രാക്കിംഗ് പദ്ധതി 28.19 ലക്ഷത്തോളം ജനസംഖ്യയുള്ള ഏകദേശം 1,408 ഗ്രാമങ്ങളിലേക്കുള്ള റെയിൽ ഗതാഗതബന്ധം വർദ്ധിപ്പിക്കും.
കൽക്കരി, ഇരുമ്പയിര്, സ്റ്റീൽ, സിമൻറ്, വളങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അത്യാവശ്യമായ പാതകളാണ് ഇവ. ശേഷി വർദ്ധിപ്പിക്കുന്ന ഈ പ്രവർത്തനങ്ങൾ പ്രതിവർഷം 49 ദശലക്ഷം ടൺ അധിക ചരക്ക് നീക്കത്തിന് വഴിയൊരുക്കും. റെയിൽവേ, പരിസ്ഥിതി സൗഹൃദവും ഊർജ്ജക്ഷമതയുമുള്ള ഗതാഗത മാർഗ്ഗമായതിനാൽ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി (52 കോടി ലിറ്റർ) കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമനം(11കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ 264 കോടി കിലോ) കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
Today, two vital projects relating to the Railways were approved. Covering various states, these projects will improve connectivity, commerce and also boost sustainability. https://t.co/zQeMcU3MYq
— Narendra Modi (@narendramodi) June 11, 2025