പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് പുതുക്കിയ ദേശീയ ക്ഷീര വികസന പരിപാടിക്ക് (NPDD) അംഗീകാരം നൽകി. 

കേന്ദ്രമേഖലാ പദ്ധതിയായ പുതുക്കിയ ദേശീയ ക്ഷീര വികസന പരിപാടി(NPDD)ക്കായി 1000 കോടി രൂപ അധികമായി അനുവദിച്ചു. ഇതോടെ 15-ാം ധനകാര്യ കമ്മീഷൻ കാലയളവിലെ (2021-22 മുതൽ 2025-26 വരെ) മൊത്തം ബജറ്റ് വിഹിതം 2790 കോടി രൂപയായി ഉയർന്നു. ക്ഷീര മേഖലയുടെ സുസ്ഥിര വളർച്ചയും ഉൽപ്പാദനക്ഷമതയും ഉറപ്പു വരുത്തിക്കൊണ്ട് ക്ഷീര അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ക്ഷീര സംഭരണം, സംസ്കരണ ശേഷി, മികച്ച ഗുണനിലവാര നിയന്ത്രണം എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് പുതുക്കിയ ദേശീയ ക്ഷീര വികസന പരിപാടി ക്ഷീര മേഖലയ്ക്ക്  ഉത്തേജനം നൽകും. ഉയർന്ന വരുമാനത്തിലേക്കും മികച്ച ഗ്രാമീണ വികസനത്തിലേക്കും നയിക്കുന്ന തരത്തിൽ, കർഷകർക്ക് വിപണികളിലേക്ക് മെച്ചപ്പെട്ട പ്രവേശനം നേടാനും, മൂല്യവർദ്ധനവിലൂടെ മികച്ച വിലനിർണ്ണയം ഉറപ്പാക്കാനും, വിതരണ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു. 

ഈ പദ്ധതിയിൽ രണ്ട് പ്രധാന ഘടകങ്ങൾ ഉൾപ്പെടുന്നു:

1. ഘടകം എ - ക്ഷീര ശീതീകരണ പ്ലാന്റുകൾ, നൂതന ക്ഷീര പരിശോധനാ ലബോറട്ടറികൾ, സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ തുടങ്ങിയ അവശ്യ ക്ഷീര അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഘടകം എ സമർപ്പിച്ചിരിക്കുന്നത്. പുതിയ ഗ്രാമീണ ക്ഷീര സഹകരണ സംഘങ്ങളുടെ രൂപീകരണത്തെ ഇത് പിന്തുണയ്ക്കുകയും, വടക്കുകിഴക്കൻ മേഖല (NER), മലയോര പ്രദേശങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ (UTs)  പ്രത്യേകിച്ച് വിദൂര, പിന്നാക്ക പ്രദേശങ്ങളിൽ ക്ഷീര സംഭരണവും സംസ്കരണവും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.  സമർപ്പിത ഗ്രാന്റിന്റെ പിന്തുണയോടെ 2 ക്ഷീരോൽപ്പാദക കമ്പനികളുടെ (MPCs) രൂപീകരണത്തിലും ഇത് പിന്തുണ നൽകുന്നു. 

2. ഘടകം ബി-  "ഡയറിംഗ് ത്രൂ കോപ്പറേറ്റീവ്സ് (DTC)" എന്നറിയപ്പെടുന്ന ഘടകം ബി, ജപ്പാൻ സർക്കാരുമായും ജപ്പാൻ ഇന്റർനാഷണൽ കോപ്പറേഷൻ ഏജൻസിയുമായും (JICA) സഹകരിച്ച് ക്ഷീര വികസനം പ്രോത്സാഹിപ്പിക്കുന്നത് തുടരും. ഈ ഘടകം, ഒമ്പത് സംസ്ഥാനങ്ങളിലെ (ആന്ധ്രപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ)  ക്ഷീര സഹകരണ സംഘങ്ങളുടെ സുസ്ഥിര വികസനം, ഉത്പാദനം, സംസ്കരണം, വിപണന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

എൻ‌പി‌ഡി‌ഡി നടപ്പിലാക്കിയതിലൂടെ, ഇതിനകം 18.74 ലക്ഷത്തിലധികം കർഷകർക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ വലിയ സാമൂഹിക-സാമ്പത്തിക പ്രതിഫലനം  സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ 30,000 ത്തിലധികം നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ക്ഷീര സംഭരണ ​​ശേഷി പ്രതിദിനം 100.95 ലക്ഷം ലിറ്റർ അധികമായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച ക്ഷീര പരിശോധനയ്ക്കും ഗുണനിലവാര നിയന്ത്രണത്തിനുമായി അത്യാധുനിക സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനും എൻ‌പി‌ഡി‌ഡി പിന്തുണ നൽകിയിട്ടുണ്ട്. 51,777 ൽ അധികം ഗ്രാമീണ തല ക്ഷീര പരിശോധനാ ലബോറട്ടറികൾ ശക്തിപ്പെടുത്തിയിട്ടുണ്ട്, കൂടാതെ 123.33 ലക്ഷം ലിറ്റർ ശേഷിയുള്ള 5,123 ബൾക്ക് മിൽക്ക് കൂളറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതു കൂടാതെ, 169 ലാബുകളിൽ ഫ്യൂറിയർ ട്രാൻസ്ഫോം ഇൻഫ്രാറെഡ് (എഫ്‌ടി‌ഐ‌ആർ) ക്ഷീര അനലൈസറുകൾ ഉപയോഗിച്ച് നവീകരിച്ചു, കൂടാതെ 232 ഡയറി പ്ലാന്റുകളിൽ ഇപ്പോൾ മായം കണ്ടെത്തുന്നതിനുള്ള നൂതന സംവിധാനങ്ങളുമായി. 

വടക്കുകിഴക്കൻ മേഖലയിൽ (NER) സംസ്കരണത്തിനായി 10,000 പുതിയ ക്ഷീര സഹകരണ സംഘങ്ങൾ സ്ഥാപിക്കുന്നതിനും ദേശീയ ക്ഷീര വികസന പരിപാടി (NPDD)യുടെ നിലവിലുള്ള പദ്ധതികൾക്ക് പുറമേ സമർപ്പിത ഗ്രാന്റിന്റെ പിന്തുണയോടെ 2 ക്ഷീരോൽപ്പാദക കമ്പനികൾ (MPC-കൾ) രൂപീകരിക്കുന്നതിനും പരിഷ്കരിച്ച NPDD ലക്ഷ്യമിടുന്നു. ഇത് 3.2 ലക്ഷം പേർക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത്, 70% വരുന്ന സ്ത്രീ കർഷകർ ഉൾപ്പെടുന്ന ക്ഷീര കർഷക മേഖലയ്ക്ക് പ്രയോജനകരമാകും.  

ക്ഷീര വികസനത്തിനായുള്ള പുതുക്കിയ ദേശീയ പരിപാടി, ധവള വിപ്ലവം 2.0 യുമായി സമന്വയിപ്പിച്ച് ഇന്ത്യയുടെ ആധുനിക അടിസ്ഥാന സൗകര്യങ്ങളെ പരിവർത്തനം ചെയ്യും, കൂടാതെ പുതിയ സാങ്കേതികവിദ്യയും ഗുണനിലവാര പരിശോധനാ ലാബുകളും നൽകിക്കൊണ്ട് പുതുതായി രൂപീകരിച്ച സഹകരണ സംഘങ്ങളെ കൂടുതൽ പിന്തുണയ്ക്കുകയും ചെയ്യും. ഈ പരിപാടി ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കർഷകർക്കും പങ്കാളികൾക്കും പ്രയോജനം ചെയ്യുന്ന ശക്തവും കൂടുതൽ സ്ഥിരതയുള്ളതുമായ ഒരു ക്ഷീര വ്യവസായം കെട്ടിപ്പടുക്കാനും സഹായിക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Republic Day sales see fastest growth in five years on GST cuts, wedding demand

Media Coverage

Republic Day sales see fastest growth in five years on GST cuts, wedding demand
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 27
January 27, 2026

India Rising: Historic EU Ties, Modern Infrastructure, and Empowered Citizens Mark PM Modi's Vision