An increase of Rs.285 per quintal
MSP for Raw Jute registered 122 per cent growth in Last 10 years

2024-25 സീസണിൽ അസംസ്‌കൃത ചണച്ചെടിയുടെ ഏറ്റവും കുറഞ്ഞ താങ്ങുവിലയ്ക്ക് (എംഎസ്പി) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷതയിൽ ചേ‍ർന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നൽകി.

2024-25 സീസണിൽ അസംസ്‌കൃത ചണത്തിന്റെ എംഎസ്പി (മുമ്പത്തെ റ്റി ഡി 5 ഗ്രേഡിന് തുല്യമായ റ്റി ഡി എൻ-3) ക്വിന്റലിന് 5,335 രൂപയായി നിശ്ചയിച്ചിരിക്കുന്നു. ഇത് അഖിലേന്ത്യാ ശരാശരി ഉൽപ്പാദന ചെലവിനേക്കാൾ 64.8 ശതമാനം വരുമാനം ഉറപ്പാക്കും. 2024-25 സീസണിലെ അസംസ്‌കൃത ചണത്തിനു പ്രഖ്യാപിച്ച എംഎസ്പി, 2018-19 ബജറ്റിൽ ഗവൺമെന്റ് പ്രഖ്യാപിച്ചതുപോലെ, മൊത്തത്തിലുള്ള ശരാശരി ഉൽപ്പാദനച്ചെലവ് കുറഞ്ഞത് 1.5 മടങ്ങ് എന്ന നിലയിൽ എംഎസ്പി നിശ്ചയിക്കുക എന്ന തത്വത്തിന് അനുസൃതമാണ്.

കൃഷിച്ചിലവും വിലയും സംബന്ധിച്ച കമ്മീഷന്റെ (സിഎസിപി) കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം

2024-25 സീസണിലെ എംഎസ്പി മുൻ സീസണിനെ അപേക്ഷിച്ച് അസംസ്‌കൃത ചണത്തിന് ക്വിന്റലിന് 285 രൂപയുടെ വർദ്ധനവാണ്. കഴിഞ്ഞ 10 വർഷങ്ങളിൽ, ഗവൺമെന്റ് അസംസ്‌കൃത ചണത്തിന്റെ എംഎസ്പി 2014-15 ൽ ക്വിന്റലിന് 2,400 രൂപയിൽ നിന്ന് 2024-25 ൽ 5,335 രൂപയായി വർദ്ധിപ്പിച്ചു. ഇത് 122 ശതമാനം വളർച്ച രേഖപ്പെടുത്തി.

2023-24 സീസണിൽ, 524.32 കോടി രൂപ ചെലവിൽ 6.24 ലക്ഷം അസംസ്‌കൃത ചണച്ചരടികൾ ഗവൺമെന്റ് സംഭരിച്ചു, ഇത് ഏകദേശം 1.65 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്തു.

വില പിടിച്ചു നിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള കേന്ദ്ര ഗവൺമെന്റ് നോഡൽ ഏജൻസിയായി ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജെസിഐ) തുടരും, അത്തരം പ്രവർത്തനങ്ങളിൽ എന്തെങ്കിലും നഷ്ടമുണ്ടായാൽ അത് കേന്ദ്ര ഗവൺമെന്റ് പൂർണ്ണമായും നികത്തും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi vows stronger India-Malaysia ties in strategic pivot; says ‘no compromise’ on terrorism

Media Coverage

PM Modi vows stronger India-Malaysia ties in strategic pivot; says ‘no compromise’ on terrorism
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the limitless potential of students and the spirit of ‘Pariksha Pe Charcha’
February 09, 2026

The Prime Minister, Shri Narendra Modi said that our students are endowed with extraordinary talent and possess the complete potential to turn their dreams into reality. He noted that the objective of Pariksha Pe Charcha is to guide students on how to meaningfully use their abilities and skills for personal growth and success.

The Prime Minister shared a Sanskrit Subhashitam on the occasion-

“विद्या वितर्को विज्ञानं स्मृतिस्तत्परता क्रिया। यस्यैते षड्गुणास्तस्य नासाध्यमतिवर्तते॥”

The Subhashitam conveys that a person who possesses knowledge, logic, science, memory, promptness and activity can overcome any challenge, and nothing is impossible for such an individual.

The Prime Minister wrote on X;

“अद्भुत प्रतिभा के धनी हमारे विद्यार्थियों में अपने सपनों को सच करने की पूरी क्षमता है। 'परीक्षा पे चर्चा' का उद्देश्य भी यही है कि कैसे वे अपनी प्रतिभा और कौशल का सार्थक इस्तेमाल कर सकते हैं।

विद्या वितर्को विज्ञानं स्मृतिस्तत्परता क्रिया।

यस्यैते षड्गुणास्तस्य नासाध्यमतिवर्तते॥”