ജമ്മു കശ്മീരിന്റെ വ്യോമയാന മേഖലയ്ക്ക് ഒരു പുതു യുഗം

ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,677 കോടി രൂപ ചെലവിൽ സിവിൽ എൻക്ലേവ് വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ യോ​ഗം ഇന്ന് അംഗീകാരം നൽകി. കശ്മീർ താഴ്‌വരയിലെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തുന്നതിൽ ഇത് ഒരു പ്രധാന നാഴികക്കല്ലാകും. സുരക്ഷാ ഉദ്യോഗസ്ഥർക്കായി ബാരക്കുകളുടെ നിർമ്മാണവും പദ്ധതി പരിധിയിൽ ഉൾപ്പെടുന്നു. 2005 ൽ ഒരു അന്താരാഷ്ട്ര വിമാനത്താവളമായി നിയുക്തമാക്കിയ വിമാനത്താവളം, ശ്രീനഗർ നഗരത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

73.18 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പുതിയ സിവിൽ എൻക്ലേവ് പദ്ധതിയിൽ, 71,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള (നിലവിലുള്ള ഘടനയുടെ 20,659 ചതുരശ്ര മീറ്റർ ഉൾപ്പെടെ) അത്യാധുനിക ടെർമിനൽ കെട്ടിടം ഉൾപ്പെടും. തിരക്കേറിയ സമയങ്ങളിൽ 2,900 യാത്രക്കാർക്ക് സേവനം നൽകുന്നതിനും പ്രതിവർഷം 10 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും വിധവുമാണ് ടെർമിനൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വികസിപ്പിച്ച ആപ്രോൺ 1 വൈഡ്‌ബോഡി (കോഡ് E) ഉൾപ്പെടെ 15 വിമാന പാർക്കിംഗ് ബേകൾ ഉൾക്കൊള്ളും (9 നിലവിലുള്ളതും 6 നിർദ്ദേശിക്കപ്പെട്ടതും), അതേസമയം 3,658 മീറ്റർ x 45 മീറ്റർ റൺവേ IAF തുടർന്നും പ്രവർത്തിപ്പിക്കും. 1,000 കാറുകൾക്കുള്ള മൾട്ടി-ലെവൽ കാർ പാർക്കിംഗ് സൗകര്യത്തിന്റെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടും.

വാസ്തുവിദ്യാപരമായി, പുതിയ ടെർമിനൽ ആധുനിക രൂപകൽപ്പനയുടെയും കശ്മീരിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും സമന്വയത്തെ പ്രതിഫലിപ്പിക്കും.  സങ്കീർണ്ണമായ മരപ്പണി, പ്രാദേശികമായി പ്രചോദനം ഉൾക്കൊണ്ട കരകൗശല വൈദഗ്ദ്ധ്യം തുടങ്ങിയ പരമ്പരാഗത ഘടകങ്ങൾ ഉൾപ്പെടുത്തി, കാര്യക്ഷമമായ പാസഞ്ചർ പ്രോസസ്സിംഗ് ഏരിയകൾ, വിശാലമായ ലോഞ്ചുകൾ, വിപുലമായ സുരക്ഷ, ചെക്ക്-ഇൻ സൗകര്യങ്ങൾ എന്നിവയിലൂടെ പ്രവർത്തന കാര്യക്ഷമത നിലനിർത്തും.

സുസ്ഥിര വികസനം ആണിക്കല്ലാക്കിക്കൊണ്ട്, നൂതനമായ ജല സംഭരണ ​​സംവിധാനങ്ങൾ, ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന് പരമാവധി പ്രകൃതിദത്ത വെളിച്ചം, കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്നതിന് പ്രാദേശികമായി ലഭിക്കുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു. അഭിമാനകരമായ 5-സ്റ്റാർ GRIHA റേറ്റിംഗ് നേടുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

അടിസ്ഥാന സൗകര്യ വികസനത്തിനപ്പുറം, ദാൽ തടാകം, ശങ്കരാചാര്യ ക്ഷേത്രം, മുഗൾ പൂന്തോട്ടങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രശസ്തമായ ആകർഷണങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെയും, അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും, നിക്ഷേപം ഉത്തേജിപ്പിക്കുന്നതിലൂടെയും, ഒരു പ്രധാന വിനോദസഞ്ചാര, സാമ്പത്തിക ലക്ഷ്യസ്ഥാനമെന്ന നിലയിൽ ശ്രീനഗറിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലൂടെയും ഈ പദ്ധതി വിനോദസഞ്ചാരത്തെയും സാമ്പത്തിക വളർച്ചയെയും ഗണ്യമായി ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ, സിവിൽ എൻക്ലേവിന്റെ വികസനം ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനും, യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും, മെച്ചപ്പെട്ട കണക്റ്റിവിറ്റി നൽകുന്നതിനും, കശ്മീരിന്റെ സാംസ്കാരികവും പ്രകൃതിദത്തവുമായ മഹത്വം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനുമുള്ള ഒരു പരിവർത്തനാത്മക ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
10 Years of UPI: From 18 mln to 219 bln transactions, volumes jump 12,000x

Media Coverage

10 Years of UPI: From 18 mln to 219 bln transactions, volumes jump 12,000x
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 10
April 10, 2026

Safe Anchor, Green Engine, Digital Dynamo: PM Modi’s Blueprint for India’s Economic Renaissance