രാജ്യത്തെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിലവിലുള്ള 33-ൽനിന്ന് (ചീഫ് ജസ്റ്റിസ് ഒഴികെ) 37 ആയി ഉയർത്തുന്നതിനായി, 1956-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ‘സുപ്രീം കോടതി (ജഡ്ജിമാരുടെ​എണ്ണം) ഭേദഗതി ബിൽ, 2026’ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നിർദേശത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.

വിശദാംശങ്ങൾ ചുവടെ:

* 2026-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണത്തിൽ നാലുപേരുടെ വർധനയ്ക്കാണു വ്യവസ്ഥ ചെയ്യുന്നത്. അതായത്, നിലവിലെ 33-ൽനിന്ന് 37 ആയി എണ്ണം ഉയരും (ചീഫ് ജസ്റ്റിസ് ഒഴികെ).

പ്രധാന സ്വാധീനം:

* ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതു സുപ്രീം കോടതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും വേഗത്തിലുള്ള നീതി ഉറപ്പാക്കാനും സഹായിക്കും.

ചെലവ്:

* ജഡ്ജിമാരുടെയും സഹായികളായ ഉദ്യോഗസ്ഥരുടെയും ശമ്പളം, മറ്റു സൗകര്യങ്ങൾ എന്നിവയ്ക്കുള്ള ചെലവ് ഇന്ത്യയുടെ സഞ്ചിതനിധിയിൽനിന്നാണു കണ്ടെത്തുന്നത്.

പശ്ചാത്തലം:

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 124 (1) മറ്റു കാര്യങ്ങൾക്കൊപ്പം വ്യവസ്ഥ ചെയ്യുന്നത് ഇപ്രകാരമാണ്: “ഇന്ത്യക്ക് ഒരു സുപ്രീം കോടതി ഉണ്ടായിരിക്കും, അതിൽ ചീഫ് ജസ്റ്റിസും, വലിയൊരു എണ്ണം പാർലമെന്റ് നിയമത്തിലൂടെ നിശ്ചയിക്കുന്നതുവരെ ഏഴിൽ കൂടാത്ത മറ്റു ജഡ്ജിമാരും ഉണ്ടായിരിക്കണം...”.

1956-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമംവഴിയാണ് ഇന്ത്യൻ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള നിയമം പ്രാബല്യത്തിൽ വന്നത്. ഈ നിയമത്തിലെ 2-ാം വകുപ്പ് അനുസരിച്ച്, ജഡ്ജിമാരുടെ പരമാവധി എണ്ണം (ചീഫ് ജസ്റ്റിസ് ഒഴികെ) 10 ആയി നിശ്ചയിച്ചിരുന്നു.

1960-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 13 ആയും, 1977-ലെ ഭേദഗതി നിയമത്തിലൂടെ 17 ആയും വർധിപ്പിച്ചു. എന്നിരുന്നാലും, 1979 അവസാനംവരെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം (ചീഫ് ജസ്റ്റിസ് ഒഴികെ) 15 ആയി കേന്ദ്രമന്ത്രിസഭ പരിമിതപ്പെടുത്തിയിരുന്നു. പിന്നീട് ചീഫ് ജസ്റ്റിസിന്റെ അഭ്യർഥനപ്രകാരം ഈ നിയന്ത്രണം പിൻവലിച്ചു.

1986-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി നിയമം, ഇന്ത്യൻ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം (ചീഫ് ജസ്റ്റിസ് ഒഴികെ) 17-ൽനിന്ന് 25 ആയി വീണ്ടും വർധിപ്പിച്ചു. അതിനുശേഷം, 2008-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി നിയമത്തിലൂടെ ജഡ്ജിമാരുടെ എണ്ണം 25-ൽനിന്ന് 30 ആയി ഉയർത്തി.

ഒടുവിലായി, 2019-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി നിയമംവഴി യഥാർഥ നിയമത്തിൽ വീണ്ടും ഭേദഗതി വരുത്തിയാണ് ഇന്ത്യൻ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 30-ൽനിന്ന് 33 ആയി വർധിപ്പിച്ചത് (ചീഫ് ജസ്റ്റിസ് ഒഴികെ).

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Centre releases Rs 1.09 lakh crore tax devolution; Uttar Pradesh gets biggest share to accelerate development spending

Media Coverage

Centre releases Rs 1.09 lakh crore tax devolution; Uttar Pradesh gets biggest share to accelerate development spending
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Jharkhand meets Prime Minister
August 03, 2026