പങ്കിടുക
 
Comments
പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഭാരത്‌നെറ്റ് നടപ്പാക്കാന്‍ 19,041 കോടി രൂപ അനുവദിച്ചു
ബാക്കി എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളുന്നവിധം ഭാരത്‌നെറ്റ് കണക്റ്റിവിറ്റി വിപുലീകരിക്കാനും അനുമതി

കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ( പി പി പി) ഭരത്‌നെറ്റ് നടപ്പാക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഈ സംസ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍ക്കു പുറമേ ജനസാന്ദ്രതയുള്ള എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കും. ഭാരത്‌നെറ്റ് സൗകര്യമൊരുക്കല്‍ ഉള്‍പ്പെടെയുള്ള നവീകരണ പദ്ധതിക്ക് മത്സരാധിഷ്ഠിത അന്താരാഷ്ട്ര ടെന്‍ഡര്‍ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കുന്നവര്‍ പരിപാലവും അറ്റകുറ്റപ്പണികളും ഉള്‍പ്പെടെയാണ് നടപ്പാക്കുക. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കാന്‍ കണക്കാക്കുന്ന പരമാവധി തുക 19,041 കോടി രൂപയാണ്.

 കര്‍ണാടക, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, മണിപ്പൂര്‍, മിസോറം, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. ഇവിടങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ 3.61 ലക്ഷം ഗ്രാമങ്ങള്‍ ഉള്‍പ്പെടും.

 ശേഷിക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനസാന്ദ്രതയുള്ള എല്ലാ ഗ്രാമങ്ങളിലേക്കും ഭാരത്‌നെറ്റ് വ്യാപിപ്പിക്കുന്നതിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഈ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള രീതികള്‍ പ്രത്യേകം പരിശീലിപ്പിക്കും.

 പിപിപി മാതൃകയിലുള്ള പ്രവര്‍ത്തനം, പരിപാലനം, വിനിയോഗം, വരുമാനം എന്നിവയില്‍ സ്വകാര്യമേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. ഇതിന്റെ ഗുണഫലം ഭാരത്‌നെറ്റില്‍ നിന്ന് വേഗത്തില്‍ പുറത്തുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. മുന്‍കൂട്ടി നിര്‍വചിച്ച സേവന കരാര്‍ (എസ്എല്‍എ) അനുസരിച്ച് തിരഞ്ഞെടുത്ത സ്വകാര്യ മേഖല പങ്കാളി വിശ്വസനീയവും അതിവേഗവുമായ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. വിശ്വസനീയവും ഗുണനിലവാരമുള്ളതും അതിവേഗ ബ്രോഡ്ബാന്‍ഡ് ഉള്ളതുമായ എല്ലാ ഗ്രാമങ്ങളിലേക്കും ഭാരത്‌നെറ്റിന്റെ വ്യാപനം വിപുലീകരിക്കുന്നതിലൂടെ വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന ഇ-സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കാന്‍ കഴിയും.  ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ടെലിമെഡിസിന്‍, നൈപുണ്യ വികസനം, ഇ-കൊമേഴ്സ്, ബ്രോഡ്ബാന്‍ഡിന്റെ മറ്റ് ആപ്ലിക്കേഷനുകള്‍ എന്നിവയും ഇത് പ്രാപ്തമാക്കും.  വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കും ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ വ്യാപനം, ഡാര്‍ക്ക് ഫൈബര്‍ വില്‍പ്പന, മൊബൈല്‍ ടവറുകളുടെ ഫൈബര്‍വല്‍ക്കരണം, ഇ-കൊമേഴ്സ് തുടങ്ങി വിവിധ സ്രോതസ്സുകളില്‍ നിന്ന് വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 ഗ്രാമപ്രദേശങ്ങളില്‍ ബ്രോഡ്ബാന്‍ഡിന്റെ വ്യാപനം ഡിജിറ്റല്‍ പ്രാപ്യതയുടെ ഗ്രാമീണ-നഗര വിഭജനം ഇല്ലാതാക്കുകയും ഡിജിറ്റല്‍ ഇന്ത്യയുടെ നേട്ടത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. ബ്രോഡ്ബാന്‍ഡിന്റെ വരവും വ്യാപനവും പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍, വരുമാനമുണ്ടാക്കല്‍ എന്നിവ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിപിപി മാതൃകയ വിഭാവനം ചെയ്യുന്ന സംസ്ഥാനങ്ങള്‍  സൗജന്യ അവകാശത്തിനുള്ള വഴിയൊരുക്കും.

 ഭാരത്‌നെറ്റ് പിപിപി മാതൃക ഉപയോക്താക്കള്‍ക്കായി സ്വകാര്യമേഖല ദാതാവിന്റെ നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം, ഉയര്‍ന്ന നിലവാരമുള്ള സേവനവും സേവന നിലവാരവും, നെറ്റ്വര്‍ക്കിന്റെ വേഗത്തിലുള്ള വിന്യാസവും ഉപഭോക്താക്കളിലേക്ക് ദ്രുത കണക്റ്റിവിറ്റി, സേവനങ്ങള്‍ക്കുള്ള മത്സര നിരക്ക്, ഉപയോക്താക്കള്‍ക്കു വാഗ്ദാനം ചെയ്യുന്ന പാക്കേജുകളുടെ ഭാഗമായി ഓവര്‍ ദ് ടോപ്പ് (ഒടിടി) സേവനങ്ങള്‍, മള്‍ട്ടി മീഡിയ സേവനങ്ങളും ഉള്‍പ്പെടെ അതിവേഗ ബ്രോഡ്ബാന്‍ഡിലെ വിവിധ സേവനങ്ങള്‍, എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളിലേക്കും പ്രവേശനം തുടങ്ങിയ ഉപഭോക്തൃ സൗഹൃദ ഗുണങ്ങള്‍ കൊണ്ടുവരും:

ഈ നിര്‍ണായക അടിസ്ഥാനസൗകര്യങ്ങളിലെ പൊതു സ്വകാര്യ പങ്കാളിത്ത മാതൃക ഒരു പുതിയ സംരംഭമാണ്. സ്വകാര്യമേഖലാ പങ്കാളിയും ഒരു ലാഭവിഹിത നിക്ഷേപം കൊണ്ടുവന്ന് മൂലധനച്ചെലവിനും നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനത്തിനും പരിപാലന ത്തിനുമായി വിഭവങ്ങള്‍ സമാഹരിക്കുമെന്നും പ്രതീക്ഷിക്കുന്നു.  അതിനാല്‍, ഭാരത്‌നെറ്റിനായുള്ള പിപിപി മാതൃക കാര്യക്ഷമത, സേവന നിലവാരം, ഉപഭോക്തൃ അനുഭവം, സ്വകാര്യമേഖലയിലെ വൈദഗ്ദ്ധ്യം, സംരംഭകത്വം, ഡിജിറ്റല്‍ ഇന്ത്യയുടെ നേട്ടം ത്വരിതപ്പെടുത്താനുള്ള ശേഷി എന്നിവ വര്‍ദ്ധിപ്പിക്കും.  ഇത് പൊതു പണത്തിന്റെ ഗണ്യമായ നഷ്ടം കുറയ്ക്കലിനു പുറമേ ആയിരിക്കും.

 

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Prime Minister Modi lived up to the trust, the dream of making India a superpower is in safe hands: Rakesh Jhunjhunwala

Media Coverage

Prime Minister Modi lived up to the trust, the dream of making India a superpower is in safe hands: Rakesh Jhunjhunwala
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഒക്ടോബർ 24
October 24, 2021
പങ്കിടുക
 
Comments

Citizens across the country fee inspired by the stories of positivity shared by PM Modi on #MannKiBaat.

Modi Govt leaving no stone unturned to make India self-reliant