അഞ്ച് സ്റ്റേഷനുകളോട് കൂടിയ (4 എലവേറ്റഡ്, 1 അണ്ടർഗ്രൗണ്ട്) 6.032 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴി ഉൾപ്പെടുന്ന അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ഘട്ടം 2(A)-യ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഘട്ടം 2(A) പ്രവർത്തനക്ഷമമാകുന്നതോടെ അഹമ്മദാബാദ്-ഗാന്ധിനഗർ മേഖലയിൽ 77.63 കിലോമീറ്റർ സജീവ മെട്രോ റെയിൽ ശൃംഖല നിലവിൽ വരും. ആശ്രാം റോഡ്, കോട്ടേശ്വർ പ്രാചീൻ മന്ദിർ, സബർമതി നദി, സർദാർ നഗർ, വിമാനത്താവളം എന്നിവയാണ് ഫേസ് 2(A) ഇടനാഴിയിൽ ഉൾപ്പെടുന്ന സ്റ്റേഷനുകൾ.

നിർമ്മാണ കാലയളവിലെ പലിശ (Interest during Construction - IDC) ഉൾപ്പെടെ 2,169.04 കോടി രൂപയാണ് പദ്ധതി പൂർത്തിയാക്കുന്നതിനുള്ള ആകെ ചെലവ്.

നേട്ടങ്ങളും വളർച്ചയ്ക്ക് നൽകുന്ന ഉത്തേജനവും:

അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ഘട്ടം 2(A), നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കൈവരിച്ച സുപ്രധാന മുന്നേറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഘട്ടം 2(A) നഗരത്തിലെ മെട്രോ റെയിൽ ശൃംഖലയുടെ പ്രധാന വിപുലീകരണമായി വർത്തിക്കുന്നു.

മെച്ചപ്പെട്ട കണക്റ്റിവിറ്റി :

അഹമ്മദാബാദ് മെട്രോ പദ്ധതിയുടെ ഫേസ് 2(A)-ലൂടെ ഏകദേശം 6.032 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ മെട്രോ ഇടനാഴി വികസനമാണ്  വിഭാവനം ചെയ്യുന്നത്. നിലവിൽ കാര്യക്ഷമമായ ഗതാഗത സൗകര്യങ്ങളില്ലാത്ത പ്രധാന ജനവാസ, വാണിജ്യ മേഖലകളെ ബന്ധിപ്പിക്കുന്നതിനൊപ്പം, വിമാനത്താവളത്തിലേക്ക് തടസ്സമില്ലാത്ത ഗതാഗത സൗകര്യം ഒരുക്കിക്കൊണ്ട് പൊതുഗതാഗത സംവിധാനം ഗണ്യമായി മെച്ചപ്പെടുത്താൻ പദ്ധതി ലക്ഷ്യമിടുന്നു.

പ്രധാന ജനവാസ-വാണിജ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളെ നിലവിലുള്ള അഹമ്മദാബാദ്-ഗാന്ധിനഗർ ഇടനാഴിയുമായി  തടസ്സമില്ലാതെ സംയോജിപ്പിക്കുക എന്നതാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യം. കൂടാതെ, 2029-ലെ വേൾഡ് പോലീസ് ഗെയിംസ്, 2030-ലെ കോമൺവെൽത്ത് ഗെയിംസ് എന്നിവയ്ക്കായി ഇതിന് സമീപത്തായി കായിക സൗകര്യങ്ങൾ വികസിപ്പിക്കാനും സാധ്യതയുണ്ട്.

ഈ സുപ്രധാന മേഖലകളെ മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ, 2(A) ഘട്ടം കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക മാത്രമല്ല, സാമ്പത്തിക പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാരത്തിനും ഉത്തേജനം നൽകുകയും പ്രദേശവാസികൾക്കും സന്ദർശകർക്കും ഒരുപോലെ നഗര യാത്രാസൗകര്യം സുഗമമാകുകയും ചെയ്യും.

* ഗതാഗതക്കുരുക്ക് കുറയ്ക്കൽ: കാര്യക്ഷമമായ ബദൽ റോഡ് ഗതാഗത സംവിധാനമെന്ന നിലയിലും, വിമാനത്താവളത്തിലേക്കുള്ള മെട്രോ റെയിൽ ശൃംഖലയുടെ വിപുലീകരണമെന്ന നിലയിലും ഘട്ടം 2(A), അഹമ്മദാബാദ് നഗരത്തിനുള്ളിൽ വലിയ സ്വാധീനം ചെലുത്തും. റോഡ് ഗതാഗതത്തിലുണ്ടാകുന്ന കുറവ് വാഹനങ്ങളുടെ സുഗമമായ ചലനത്തിനും, യാത്രാസമയം കുറയുന്നതിനും, മൊത്തത്തിലുള്ള റോഡ് സുരക്ഷ വർദ്ധിക്കുന്നതിനും സയായകമാകും.

* പരിസ്ഥിതിപരമായ നേട്ടങ്ങൾ: അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ഘട്ടം 2(A) കൂട്ടിച്ചേർക്കപ്പെടുന്നതിലൂടെയും അഹമ്മദാബാദ്, ഗാന്ധിനഗർ നഗരങ്ങളിലെ മൊത്തത്തിലുള്ള മെട്രോ റെയിൽ ശൃംഖല വർദ്ധിക്കുന്നതിലൂടെയും, പരമ്പരാഗത ഫോസിൽ ഇന്ധന അധിഷ്ഠിത ഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് കാർബൺ ബഹിർഗമനം ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

* സാമ്പത്തിക വളർച്ച: യാത്രാസമയം കുറയുന്നതും വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് ഡിപ്പോകൾ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള പ്രവേശന സൗകര്യം മെച്ചപ്പെടുന്നതും വ്യക്തികൾക്ക് അവരുടെ ജോലിസ്ഥലങ്ങളിലും ലക്ഷ്യസ്ഥാനങ്ങളിലും കൂടുതൽ കാര്യക്ഷമമായി എത്തിച്ചേരാൻ സഹായകരമാകും; ഇതുവഴി ഉൽപ്പാദനക്ഷമത വർദ്ധിക്കും. കൂടാതെ, മെച്ചപ്പെട്ട കണക്റ്റിവിറ്റി പ്രാദേശിക ബിസിനസുകൾക്ക്, പ്രത്യേകിച്ച് പുതിയ മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ ഉത്തേജനം നൽകും.  മുൻപ് പ്രവേശനക്ഷമത കുറവായിരുന്ന മേഖലകളിൽ നിക്ഷേപവും വികസനവും ആകർഷിക്കുന്നതിനും ഇത് സഹായിക്കും.

* സാമൂഹിക സ്വാധീനം: അഹമ്മദാബാദ് മെട്രോ റെയിൽ ശൃംഖലയുടെ ഘട്ടം 2(A) വിപുലീകരണം പൊതുഗതാഗതത്തിലേക്ക് കൂടുതൽ സമത്വപൂർണ്ണമായ പ്രവേശന സൗകര്യം ഉറപ്പാക്കും. ഇത് വിവിധ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങൾക്ക് പ്രയോജനം ചെയ്യുകയും ഗതാഗത രംഗത്തെ അസമത്വങ്ങൾ കുറയ്ക്കുകയും ചെയ്യും. യാത്രാസമയം കുറയ്ക്കുന്നതിലൂടെയും അവശ്യ സേവനങ്ങളിലേക്കുള്ള പ്രവേശന സൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെയും ഇത് ഉയർന്ന ജീവിതനിലവാരത്തിന് സംഭാവന നൽകും.

അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ഘട്ടം 2(A), നഗരത്തിൽ വലിയ പരിവർത്തനം സൃഷ്ടിക്കുന്ന വികസനമായി മാറാൻ ഒരുങ്ങുകയാണ്.  മെച്ചപ്പെട്ട കണക്റ്റിവിറ്റി, ഗതാഗതക്കുരുക്ക് കുറയ്ക്കൽ, പരിസ്ഥിതിപരമായ നേട്ടങ്ങൾ, സാമ്പത്തിക വളർച്ച, മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവ  ഇത് പ്രദാനം ചെയ്യുമെന്ന് ഉറപ്പുനൽകുന്നു. സുപ്രധാന നഗര വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ടും ഭാവിയിലെ വിപുലീകരണത്തിന് അടിത്തറപാകിക്കൊണ്ടും, നഗരത്തിന്റെ സുസ്ഥിര വികസനപാത രൂപപ്പെടുത്തുന്നതിൽ ഘട്ടം 2(A) നിർണ്ണായക പങ്ക് വഹിക്കും.

അഹമ്മദാബാദ് മെട്രോ ഫേസ് 2A നിർമ്മാണ ഘട്ടത്തിൽ ഏകദേശം 2,000 പേർക്ക് തൊഴിലവസരം ലഭ്യമാക്കും. കൂടാതെ, ഈ സംവിധാനം പ്രവർത്തനക്ഷമമാകുമ്പോൾ 500 ഓളം പേർക്കു  ജോലി ലഭിക്കാനും സാധ്യതയുണ്ട്.

രൂപരേഖ:

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Gyan Bharatam Portal Houses Over 88,800 Manuscripts, Government Informs Lok Sabha

Media Coverage

Gyan Bharatam Portal Houses Over 88,800 Manuscripts, Government Informs Lok Sabha
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 25
July 25, 2026

Make in India Goes Global: How PM Modi’s Vision is Turning Trust into Trade & Investment