വർദ്ധിച്ചുവരുന്ന കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക്  മക്കളുടെ  വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്തുടനീളം സിവിൽ മേഖലയിൽ 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശത്തിന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഒമ്പത് വർഷ കാലയളവിൽ നിർമാണം പൂർത്തിയാക്കുന്ന നിലയിൽ, 2026-27 മുതൽ 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് ഏകദേശം 5862.55 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഏകദേശം 2585.52 കോടി രൂപയുടെ മൂലധനച്ചെലവും  3277.03 കോടി രൂപയുടെ പ്രവർത്തനച്ചെലവും ഉൾപ്പെടുന്നു. ആദ്യമായി, NEP 2020 ലെ മാതൃകാ സ്കൂളുകൾ എന്ന നിലയിൽ, ഈ 57 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് ബാൽവാടികകൾ അനുവദിച്ചിട്ടുണ്ട്, അതായത് 3 വർഷത്തെ അടിസ്ഥാന ഘട്ടം (പ്രീ-പ്രൈമറി).
പ്രതിരോധ, അർദ്ധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, രാജ്യമെമ്പാടും ഏകീകൃത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുന്നതിനുമായി 1962 നവംബറിലാണ് ഇന്ത്യാ ഗവൺമെന്റ് കെ.വി. പദ്ധതി അംഗീകരിച്ചത്. തൽഫലമായി, കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഒരു യൂണിറ്റായി "സെൻട്രൽ സ്കൂൾസ് ഓർഗനൈസേഷൻ" ആരംഭിച്ചു.
പുതിയ കെ.വി.കൾ ആരംഭിക്കുന്നത് തുടർച്ചയായ ഒരു പ്രക്രിയയാണ്. പുതിയ കെ.വി.കൾ തുറക്കുന്നതിനുള്ള അപേക്ഷകൾ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ/വകുപ്പുകൾ, സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും കെ.വി.കൾക്കും പതിവായി ലഭിക്കുന്നു. ഇന്നുവരെ, മോസ്കോ, കാഠ്മണ്ഡു, ടെഹ്‌റാൻ എന്നീ മൂന്ന് വിദേശ കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ 1288 പ്രവർത്തനക്ഷമമായ കെ.വി.കളുണ്ട്. 30.06.2025 ലെ കണക്കനുസരിച്ച് ആകെ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം ഏകദേശം 13.62 ലക്ഷമാണ്. 

നേരത്തെ അനുവദിച്ച 85 കെവികൾക്കൊപ്പം, ഇന്ത്യയിലുടനീളം കെ.വി.കൾക്കായുള്ള ഉയർന്നുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായാണ് ഈ പുതിയ നിർദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള 7 കെവികൾക്കും,  സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയന്ത്രണത്തിലുള്ള 50 എണ്ണത്തിനുമാണ് CCEA  അംഗീകാരം നൽകിയത്. കേന്ദ്രീയ വിദ്യാലയങ്ങൾക്കായുള്ള 57 പുതിയ അപേക്ഷകൾ, പിന്നോക്കം നിൽക്കുന്നതും തന്ത്രപരമായി പ്രധാനപ്പെട്ടതുമായ പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഉൾക്കൊള്ളലും ദേശീയ ഏകീകരണവും ശക്തിപ്പെടുത്തുന്നതിന് കിഴക്കൻ മേഖലയിലെ വളർച്ചക്ക് ആക്കം കൂട്ടുന്ന ഒരു സമീപനത്തിന്റെ ഭാഗമാണ്  ഈ നിർദ്ദേശം. 2024 ഡിസംബറിൽ അനുവദിച്ച 85 കെവികൾക്ക് പുറമേ, പുതിയ നിർദ്ദേശത്തിൽ 17 സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നു. ഈ 57 കെവികളിൽ 20 എണ്ണം കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരുടെ എണ്ണം ഗണ്യമായ രീതിയിൽ ഉണ്ടായിരുന്നിട്ടും, നിലവിൽ ഒരു കെവി പോലും ഇല്ലാത്ത ജില്ലകളിലാണ് തുറക്കാൻ ഉദ്ദേശിക്കുന്നത്. കൂടാതെ, ആസ്പിരേഷണൽ ജില്ലകളിലായി 14 കെവികളും, എൽഡബ്ല്യുഇ ജില്ലകളിലായി 4 കെവികളും, വടക്കുകിഴക്കൻ/മലയോര മേഖലകളിൽ 5 കെവികളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 2024 ഡിസംബറിൽ അനുവദിച്ച 85 കെവികളുടെ തുടർച്ചയായി, 2019 മാർച്ച് മുതൽ കേന്ദ്രീയ വിദ്യാലയങ്ങൾ ലഭിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകിയാണ് 57 പുതിയ കെവികൾ കൂടി അംഗീകരിച്ചത്.

ഓരോ സ്കൂളിലും ഏകദേശം 1520 വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനാവശ്യമായി സംഗതൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി തസ്തികകൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇതിലൂടെ, 86640 വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച്, പൂർണ്ണ രീതിയിൽ പ്രവർത്തിക്കുന്ന ഒരു കെ.വിയിൽ (ബാൽവാടിക മുതൽ പന്ത്രണ്ടാം ക്ലാസ് വരെ) 81 പേർക്ക് തൊഴിൽ ലഭിക്കുന്നു. അതനുസരിച്ച്, 57 പുതിയ കെ.വി.കൾക്ക് അംഗീകാരം ലഭിക്കുന്നതോടെ, ആകെ 4617 നേരിട്ടുള്ള സ്ഥിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. എല്ലാ കെ.വി.കളിലെയും വിവിധ സൗകര്യങ്ങളുടെ വർദ്ധനവുമായി ബന്ധപ്പെട്ട നിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളും നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കും.

2020 ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച്, 913 കെ.വി.കളെ പിഎം ശ്രീ സ്കൂളുകളായി നിശ്ചയിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള അധ്യാപനം, നൂതനമായ അധ്യാപനരീതി, കാലികമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭിക്കുന്നതിനാൽ കെ.വി.കൾക്ക് കൂടുതൽ ആവശ്യക്കാർ നിലവിലുണ്ട്. കെ.വി.കളിൽ ബാൽവാടികയിലേക്കും /ഒന്നാം ക്ലാസിലേക്കും പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ എല്ലാ വർഷവും തുടർച്ചയായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കൂടാതെ സി.ബി.എസ്.ഇ നടത്തുന്ന ബോർഡ് പരീക്ഷകളിൽ കെ.വി.കളിലെ വിദ്യാർത്ഥികളുടെ പ്രകടനം ഏറ്റവും മികച്ചതുമാണ്.

അങ്ങനെ, കെ.വി.കളെ മാതൃകാ സ്കൂളുകളാക്കി മാറ്റുന്നതിലൂടെ, പിന്നാക്കം നിൽക്കുന്നതും, കേന്ദ്ര ഗവൺമെന്റിന്റെ പരിഗണനകൾ ഇതുവരെ ലഭിക്കാത്തതുമായ സംസ്ഥാനങ്ങളിൽ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ  സാധിക്കുന്നു. അതോടൊപ്പം, കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെ വർദ്ധിച്ച എണ്ണം ഉള്ള മേഖലകൾ, അഭിലാഷ ജില്ലകൾ എന്നിവിടങ്ങളിൽ  സ്കൂളുകളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും, ഭൂമിശാസ്ത്രപരമായി വെല്ലുവിളി നിറഞ്ഞതും സാമൂഹികമായി പിന്നോക്കം നിൽക്കുന്നതുമായ  മേഖലകളിലേക്ക് കെ.വി.കളുടെ  ശൃംഖല വ്യാപിപ്പിക്കുകയും ചെയ്യുന്നു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Republic Day sales see fastest growth in five years on GST cuts, wedding demand

Media Coverage

Republic Day sales see fastest growth in five years on GST cuts, wedding demand
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 27
January 27, 2026

India Rising: Historic EU Ties, Modern Infrastructure, and Empowered Citizens Mark PM Modi's Vision