പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി (CCEA) ദേശീയപാത 715 ലെ കാലിബോർ-നുമാലിഗഡ് സെക്ഷന്റെ നിലവിലുള്ള പാത നാലുവരിയായി വീതികൂട്ടുന്നതിനും മെച്ചപ്പെടുത്തുന്നതിനും അംഗീകാരം നൽകി. അസമിലെ കാസിരംഗ ദേശീയോദ്യാനം (KNP) ഭാഗത്തു നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന വന്യജീവി സൗഹൃദമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം (EPC) രീതിയിൽ 85.675 കിലോമീറ്റർ നീളത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ മൊത്തം മൂലധന ചെലവും 6957 കോടി രൂപയാണ്.
NH-715 (പഴയ NH-37) ലെ നിലവിലുള്ള കാലിബോർ-നുമാലിഗഡ് ഭാഗത്ത്, നടപ്പാതകളോടുകൂടിയതോ ഇല്ലാത്തതോ ആയ രണ്ട് വരി പാതകളുണ്ട്. ഇത് ജഖ്ലബന്ധ (നാഗോൺ), ബൊക്കാഖട്ട് (ഗോലാഘട്ട്) പട്ടണങ്ങളിലെ ജനനിബിഡ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നു. നിലവിലുള്ള ഹൈവേയുടെ ഒരു പ്രധാന ഭാഗം കാസിരംഗ ദേശീയോദ്യാനത്തിലൂടെയോ പാർക്കിന്റെ തെക്ക് ഭാഗത്തെ അതിർത്തിയിലൂടെയോ കടന്നുപോകുന്നു. ഇവിടെ വഴിയുടെ അവകാശം (ROW) 16 മുതൽ 32 മീറ്റർ വരെയായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ റോഡിന്റെ മോശം ജാമിതീയ ഘടനകളും പരിമിതി ഉയർത്തുന്നു. മഴക്കാലത്ത്, പാർക്കിനുള്ളിലെ പ്രദേശം വെള്ളപ്പൊക്കം നേരിടുന്നു. ഇത് പാർക്കിൽ നിന്ന് നിലവിലുള്ള ഹൈവേ മുറിച്ചുകടന്ന് ഉയർന്ന പ്രദേശമായ കർബി-ആംഗ്ലോംങ് കുന്നുകളിലേക്ക് വന്യജീവികൾ സഞ്ചരിക്കുന്നതിലേക്ക് നയിക്കുന്നു. ഹൈവേയിൽ 24 മണിക്കൂറും വലിയതോതിൽ വാഹന ഗതാഗതം ഉണ്ടാകുന്നതിനാൽ പലപ്പോഴും അപകടങ്ങൾക്കും വന്യമൃഗങ്ങളുടെ മരണത്തിനും കാരണമാകുന്നു.
ഈ വെല്ലുവിളികളെ നേരിടുന്നതിനായി, കാസിരംഗ ദേശീയോദ്യാനം മുതൽ കർബി-ആംഗ്ലോങ് കുന്നുകൾ വരെയായി വന്യജീവികളുടെ സുഗമ സഞ്ചാരത്തിന് ഏകദേശം 34.5 കിലോമീറ്റർ നീളത്തിൽ ഉയരമുള്ള ഒരു ഇടനാഴിയുടെ നിർമ്മാണവും നിലവിലുള്ള 30.22 കിലോമീറ്റർ റോഡിന്റെ നവീകരണവും ഉൾപ്പെടുന്നതാണ് പദ്ധതി.ജഖ്ലബന്ധയ്ക്കും ബൊക്കാഖട്ടിനും ചുറ്റുമായി 21 കിലോമീറ്റർ ഗ്രീൻഫീൽഡ് ബൈപാസുകളുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു. ഇത് നിലവിലുള്ള ഇടനാഴിയിലെ ഗതാഗതതിരക്ക് കുറയ്ക്കുകയും സുരക്ഷ മെച്ചപ്പെടുത്തുകയും ഗുവാഹത്തി (സംസ്ഥാന തലസ്ഥാനം), കാസിരംഗ ദേശീയോദ്യാനം (ടൂറിസം കേന്ദ്രം), നുമലിഗഡ് ( വ്യാവസായിക നഗരം) എന്നിവയ്ക്കിടയിൽ നേരിട്ടുള്ള ഗതാഗത സൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യും.
പദ്ധതി വിന്യാസം 2 പ്രധാന ദേശീയ പാതകളുമായും (NH-127, NH-129) ഒരു സംസ്ഥാന പാതയുമായും (SH-35) സംയോജിപ്പിച്ച് അസമിലുടനീളമുള്ള പ്രധാന സാമ്പത്തിക, സാമൂഹിക, ചരക്കുനീക്ക കേന്ദ്രങ്ങളിലേക്കുള്ള തടസ്സമില്ലാത്ത ഗതാഗത സമ്പർക്കം നൽകുന്നു.
കൂടാതെ, നവീകരിച്ച ഇടനാഴി 3 റെയിൽവേ സ്റ്റേഷനുകളായ (നാഗോൺ, ജഖലബന്ധ, വിശ്വനാഥ് ചാർലി), 3 വിമാനത്താവളങ്ങൾ (തേജ്പൂർ, ലിയബാരി, ജോർഹട്ട്) എന്നിവയുമായി കൂട്ടിയിണക്കി ബഹുതല സംയോജനം വർദ്ധിപ്പിക്കുകയും അതുവഴി മേഖലയിലുടനീളമുള്ള ചരക്കുകളുടെയും യാത്രക്കാരുടെയും വേഗത്തിലുള്ള നീക്കം സാധ്യമാക്കുകയും ചെയ്യും. പദ്ധതി വിന്യാസം 2 സാമൂഹിക-സാമ്പത്തിക നോഡുകൾ, 8 വിനോദസഞ്ചാര-മത കേന്ദ്രങ്ങൾ എന്നിവയിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും പ്രാദേശിക സാമ്പത്തിക വളർച്ചയും മതപരമായ വിനോദസഞ്ചാരവും ശക്തിപ്പെടുത്തുകയും ചെയ്യും.
പദ്ധതി പൂർത്തിയാകുമ്പോൾ, കാലിബോർ-നുമാലിഗഡ് വിഭാഗം പ്രാദേശിക സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കും, പ്രധാന വിനോദസഞ്ചാര, വ്യാവസായിക, സാമ്പത്തിക കേന്ദ്രങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തും. കാസിരംഗ ദേശീയോദ്യാനത്തിലേക്കുള്ള വിനോദ സഞ്ചാരം വർദ്ധിപ്പിക്കും. വ്യാപാരത്തിനും വ്യാവസായിക വികസനത്തിനും പുതിയ വഴികൾ തുറക്കും. ഏകദേശം 15.42 ലക്ഷം നേരിട്ടുള്ള വ്യക്തിദിന തൊഴിലും 19.19 ലക്ഷം പരോക്ഷ വ്യക്തിദിന തൊഴിലും ഈ പദ്ധതി സൃഷ്ടിക്കും. കൂടാതെ ചുറ്റുമുള്ള പ്രദേശങ്ങളിൽ വളർച്ചയുടെയും വികസനത്തിന്റെയും സമൃദ്ധിയുടെയും പുതിയ വഴികളും തുറക്കും.
|
സവിശേഷത |
വിശദാംശങ്ങൾ
|
|
പദ്ധതിയുടെ പേര് |
അസമിലെ കാസിരംഗ ദേശീയോദ്യാന (കെഎൻപി) മേഖലയിൽ നിർദ്ദേശിച്ചിരിക്കുന്ന വന്യജീവി സൗഹൃദ വികസന നടപടികൾ നടപ്പിലാക്കുന്നത് ഉൾപ്പെടെ, എൻഎച്ച്-715 ലെ കാലിബോർ-നുമാലിഗഡ് ഭാഗത്തിന്റെ നിലവിലുള്ള പാതയെ നാലുവരി ആക്കി വീതി കൂട്ടലും മെച്ചപ്പെടുത്തലും.
|
|
ഇടനാഴി |
NH-715 |
|
നീളം (km) |
85.675 |
|
കാസിരംഗദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന ഉയരപ്പാതയുടെ നീളം |
34.45 kms |
|
ബൈപാസ് |
പുതുച്ചേരി ബൈപ്പാസ് ഗ്രീൻഫീൽഡ് – 11.5 km
ബൊക്കാഖട്ട് ഗ്രീൻഫീൽഡ്- 9.5 km
|
|
നിലവിലുള്ള പാതയുടെ അറ്റ് - ഗ്രേഡ് വീതി കൂട്ടൽ (2 - 4 വരി) |
30.22 kms |
|
ആകെ സിവിൽ ചെലവ് (കോടിരൂപ.) |
4,829 |
|
ഭൂമി ഏറ്റെടുക്കൽ ചെലവ് (കോടിരൂപ) |
622 |
|
ആകെ മൂലധന ചെലവ് (കോടിരൂപ) |
6,957 |
|
രീതി |
എൻജിനീയറിങ് ,സംഭരണം നിർമ്മാണം (EPC)
|
|
ബന്ധിപ്പിക്കപ്പെടുന്ന പ്രധാന റോഡുകൾ |
ദേശീയപാത – NH-127, NH-129
സംസ്ഥാനപാത– SH-35
|
|
ബന്ധപ്പെട്ടിരിക്കുന്ന സാമ്പത്തിക / സാമൂഹിക / ഗതാഗത കേന്ദ്രങ്ങൾ / വിനോദസഞ്ചാര സ്ഥലങ്ങൾ / മതപരമായ സ്ഥലങ്ങൾ |
വിമാനത്താവളങ്ങൾ: തേസ്പൂർ, ലിയാബാരി, ജോർഹട്ട്
റെയിൽവേ സ്റ്റേഷനുകൾ: നാഗോൺ, ജഖലബന്ധ, വിശ്വനാഥ് ചാരിയാലി
സാമ്പത്തിക നോഡുകൾ: തേസ്പൂർ ഫിഷിംഗ് ക്ലസ്റ്റർ, നാഗോൺ ഫിഷിംഗ് ക്ലസ്റ്റർ
സാമൂഹ്യ നോഡുകൾ: കർബി ആംഗ്ലോങ് (ആദിവാസി ജില്ല), ട്രൈബൽ വോഖ (ആദിവാസി ജില്ല)
വിനോദസഞ്ചാര കേന്ദ്രങ്ങൾ: കാസിരംഗ നാഷണൽ പാർക്ക്, ദിയോപഹാർ പുരാവസ്തു സൈറ്റ്- നുമാലിഗഡ്, കക്കോചാങ് വെള്ളച്ചാട്ടം
മതപരമായ സ്ഥലങ്ങൾ: ബാബ തൻ (ശിവക്ഷേത്രം)-നുമാലിഗർ, മഹാ മൃത്യുഞ്ജയ് ക്ഷേത്രം- നാഗോൺ, ഹതിമുര ക്ഷേത്രം- നാഗോൺ
|
|
ബന്ധിപ്പിക്കപ്പെട്ട പ്രധാന പട്ടണങ്ങൾ/ നഗരങ്ങൾ |
വാഹത്തി, നാഗോൺ, ഗോലാഘട്ട്, നുമാലിഗഡ്, ജോർഹട്ട്
|
|
തൊഴിൽ സൃഷ്ടി സാധ്യത |
15.42 l ലക്ഷം നേരിട്ടുള്ള വ്യക്തിദിന തൊഴിലും & 19.19 ലക്ഷം പരോക്ഷ വ്യക്തിദിന തൊഴിലും
|
|
FY-25 ലെ വാർഷിക ശരാശരി ദൈനംദിന ട്രാഫിക് (AADT) |
3,800 പാസഞ്ചർ കാർ യൂണിറ്റുകൾ (PCU) ആയി കണക്കാക്കപ്പെടുന്നു
|



