ടൗണ്‍ഹാളില്‍ നടന്ന പരീക്ഷ പെ ചര്‍ച്ചയില്‍ എങ്ങിനെയാണ് സ്വന്തം കഴിവുകള്‍ തിരിച്ചറിയുന്നതും ശരിയായ തൊഴില്‍ വീഥി കണ്ടെത്തുന്നതും എന്ന് ഒരു വിദ്യാര്‍ത്ഥി പ്രധാനമന്ത്രി മോദിയോട് ചോദിച്ചു. സ്വയം കണ്ടെത്തുക ക്ലേശകരമായ ദൗത്യമാണെന്നും നമ്മുടെ സുഖസൗകര്യങ്ങളില്‍ നിന്നു പുറത്തു വന്ന് വെല്ലുവിളികള്‍ ഏറ്റെടുക്കുക മാത്രമാണ് നമുക്ക് നമ്മെ കണ്ടത്തുവാനുള്ള മാര്‍ഗ്ഗം എന്നും പ്രധാനമന്ത്രി ആ ചോദ്യത്തോടു പ്രതികരിച്ചു. ആഴ്ച്ചയില്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങളുടെ ഒരു നാള്‍വഴി സൂക്ഷിക്കുവാന്‍ അദ്ദേഹം ചെറുപ്പക്കാരെ ഉപദേശിച്ചു. ഇത് സ്വന്തം അഭിരുചി അറിയാന്‍ അവരെ സഹായിക്കും.
എല്ലാവരും ചെയ്യുന്നതു കണ്ട് അത് അനുവര്‍ത്തിക്കരുത്. നിങ്ങളുടെ താല്പര്യത്തിനും അഭിരുചിയ്ക്കും അനുസരിച്ചുള്ള തൊഴില്‍ തെരഞ്ഞെടുക്കുക.


