പരിവർത്തനാത്മകവും ഏവരെയും ഉൾക്കൊള്ളുന്നതുമായ ഭരണത്തിന്റെ 11 വർഷം രാജ്യം ആഘോഷിക്കുന്ന വേളയിൽ, പാവപ്പെട്ടവരുടെ ക്ഷേമത്തോടുള്ള എൻഡിഎ ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു. ശാക്തീകരണം, അടിസ്ഥാനസൗകര്യങ്ങൾ, ഉൾച്ചേർക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അനുകമ്പയുള്ള ഗവണ്മെന്റ് 25 കോടിയിലധികം പൗരന്മാരെ ദാരിദ്ര്യത്തിൽനിന്നു മുക്തരാക്കുന്നതിൽ നിർണായകപങ്കു വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാർപ്പിടം, ശുദ്ധമായ പാചക ഇന്ധനം, ബാങ്കിങ്, ആരോഗ്യസംരക്ഷണം എന്നിവ ലഭ്യമാക്കിയ പിഎം ആവാസ് യോജന, പിഎം ഉജ്വല യോജന, ജൻ ധൻ യോജന, ആയുഷ്മാൻ ഭാരത് തുടങ്ങിയ പരിവർത്തനാത്മക പദ്ധതികളുടെ സ്വാധീനവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആനുകൂല്യങ്ങൾ സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ വിതരണം ചെയ്യുന്നതിൽ നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം (DBT), ഡിജിറ്റൽ ഉൾച്ചേർക്കൽ, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്:
“പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സമർപ്പിച്ചിരിക്കുന്ന അനുകമ്പയുള്ള ഗവണ്മെന്റ്!
കഴിഞ്ഞ ദശകത്തിൽ, എൻഡിഎ ഗവണ്മെന്റ് ശാക്തീകരണം, അടിസ്ഥാനസൗകര്യങ്ങൾ, ഉൾപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, നിരവധി പൗരന്മാരെ ദാരിദ്ര്യത്തിന്റെ പിടിയിൽനിന്നു മുക്തരാക്കാൻ വിപ്ലവകരമായ നടപടികൾ സ്വീകരിച്ചു. ഞങ്ങളുടെ എല്ലാ പ്രധാന പദ്ധതികളും ദരിദ്രരുടെ ജീവിതം മാറ്റിമറിച്ചു. പിഎം ആവാസ് യോജന, പിഎം ഉജ്വല യോജന, ജൻ ധൻ യോജന, ആയുഷ്മാൻ ഭാരത് തുടങ്ങിയ സംരംഭങ്ങൾ പാർപ്പിടം, ശുദ്ധമായ പാചക ഇന്ധനം, ബാങ്കിങ്, ആരോഗ്യസംരക്ഷണം എന്നിവയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തി. DBT, ഡിജിറ്റൽ ഉൾച്ചേർക്കൽ, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്കുള്ള മുന്നേറ്റം സുതാര്യതയും ഏതുകോണിലും ആനുകൂല്യങ്ങൾ വേഗത്തിൽ വിതരണം ചെയ്യുന്നതും ഉറപ്പാക്കി.
ഈ ശ്രമങ്ങളുടെ ഫലമായാണ് 25 കോടിയിലധികം ജനങ്ങൾ ദാരിദ്ര്യത്തെ പരാജയപ്പെടുത്തിയത്. എല്ലാ പൗരന്മാർക്കും അന്തസ്സോടെ ജീവിക്കാൻ അവസരമുള്ള, ഏവരെയും ഉൾക്കൊള്ളുന്നതും സ്വയംപര്യാപ്തവുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ എൻഡിഎ പ്രതിജ്ഞാബദ്ധമാണ്.
#11YearsOfGaribKalyan”
A compassionate government, devoted to Garib Kalyan!
— Narendra Modi (@narendramodi) June 5, 2025
Over the past decade, the NDA Government has taken pathbreaking steps to uplift several people from the clutches of poverty, focussing on empowerment, infrastructure and inclusion. All our key schemes have transformed the…
"बीते 11 साल में हमारी सरकार का हर कदम सेवा, सुशासन और गरीब कल्याण को समर्पित रहा है। इस दौरान हमारी उपलब्धियां ना सिर्फ अभूतपूर्व हैं, बल्कि 140 करोड़ देशवासियों के जीवन को आसान बनाने वाली हैं। मुझे पूरा विश्वास है कि देश को आगे ले जाने के अपने इन प्रयासों के साथ हम विकसित और आत्मनिर्भर भारत के लक्ष्य को जरूर हासिल करेंगे।
#11YearsOfGaribKalyan"
बीते 11 साल में हमारी सरकार का हर कदम सेवा, सुशासन और गरीब कल्याण को समर्पित रहा है। इस दौरान हमारी उपलब्धियां ना सिर्फ अभूतपूर्व हैं, बल्कि 140 करोड़ देशवासियों के जीवन को आसान बनाने वाली हैं। मुझे पूरा विश्वास है कि देश को आगे ले जाने के अपने इन प्रयासों के साथ हम विकसित और… pic.twitter.com/rz9vQ76y7l
— Narendra Modi (@narendramodi) June 5, 2025
"Our Government’s efforts towards all round development have led to transformative outcomes and benefitted the poor and marginalised.
11YearsOfGaribKalyan"
Our Government’s efforts towards all round development have led to transformative outcomes and benefitted the poor and marginalised. #11YearsOfGaribKalyan https://t.co/Ub2ZGJAZ1F
— Narendra Modi (@narendramodi) June 5, 2025


