ആഫ്രിക്കയിലെ ബ്രിക്‌സ്:

Published By : Admin | July 26, 2018 | 23:55 IST

നാലാം വ്യാവസായിക വിപ്ലവത്തില്‍
സംശ്ലേഷിത വളര്‍ച്ചയും പങ്കാളിത്ത സമൃദ്ധിയും
സാന്‍ഡന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
ജോഹനാസ്ബര്‍ഗ്, ദക്ഷിണാഫ്രിക്ക 2018 ജൂലൈ 25 മുതല്‍ 27 വരെ

പത്താമത് ബ്രിക്‌സ് ഉച്ചകോടി ജോഹന്നാസ്ബര്‍ഗ് പ്രഖ്യാപനം

I. ആമുഖം

1.ഫെഡറേറ്റിവ് റിപ്പബ്ലിക് ഓഫ് ബ്രസീല്‍, ദി റഷ്യന്‍ ഫെഡറേഷന്‍, ഇന്ത്യന്‍ റിപ്പബ്ലിക്, ദി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന, റിപ്പബ്ലിക് ഓഫ് ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെയും ഗവണ്‍മെന്റിലെയും തലവന്‍മാരായ ഞങ്ങള്‍, 2018 ജൂലൈ 25 മുതല്‍ 27 വരെ ജോഹനാസ്ബര്‍ഗില്‍ 10-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ സന്ധിച്ചു. ''ആഫ്രിക്കയിലെ ബ്രിക്‌സ് നാലാം വ്യാവസായിക വിപ്ലവത്തില്‍
സംശ്ലേഷിത വളര്‍ച്ചയും പങ്കാളിത്ത സമൃദ്ധിയും എന്ന ആശയത്തില്‍ സംഘടിപ്പിച്ച 10-ാമത് ബ്രിക്‌സ് ഉച്ചകോടി ബ്രിക്‌സിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ്''.
2. നെല്‍സണ്‍ മണ്ഡേലയുടെ നൂറാമത് ജന്മവാര്‍ഷികത്തിന്റെ അവസരത്തിലാണ് ഞങ്ങള്‍ ഒത്തുചേരുന്നത്. അദ്ദേഹത്തിന്റെ മൂല്യങ്ങളും തത്വങ്ങളും മാനവസേവനത്തിനുള്ള അദ്ദേഹത്തിന്റെ അര്‍പ്പണവും ഞങ്ങള്‍ അംഗീകരിക്കുന്നു.  അന്താരാഷ്ട്രീയമായി തന്നെ സ്വാതന്ത്ര്യത്തിന് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളും സമാധാനത്തിന്റെ സംസ്‌ക്കാരം ലോകവ്യാപകമായി പ്രചരിപ്പിച്ചതും ഞങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.
3. ദക്ഷിണാഫ്രിക്കയെ ജോഹനാസ്ബര്‍ഗ് ഉച്ചകോടിയുടെ ചുമതല ഞങ്ങള്‍ ഏല്‍പ്പിച്ചത് സാങ്കേതികവിദ്യ നയിക്കുന്ന വ്യാവസായിക വളര്‍ച്ചയില്‍ സംശ്ലേഷിതമായും പരസ്പര സമൃദ്ധിയോടുമുള്ള വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ്.
4. കഴിഞ്ഞ പത്തുവര്‍ഷമായി ബ്രിക്‌സ് കൈവരിച്ച നേട്ടങ്ങളില്‍ ഞങ്ങള്‍ രാഷ്ട്രത്തിന്റെയും ഗവണ്‍മെന്റിന്റെയും തലവന്‍മാര്‍ സംതൃപ്തി പ്രകടിപ്പിക്കുന്നു. സമാധാനം, ഐക്യം, പങ്കാളിത്തവികസനം, സമൃദ്ധി എന്നിവ കൈവരിക്കുന്നതിലെ പ്രകടനത്തിലും അവയെ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികളിലും സംതൃപ്തിയുണ്ട്.
5. പരസ്പര ബഹുമാനം, പരമാധികാര സമത്വം, ജനാധിപത്യം, സംശ്ലേഷണം, പരസ്പരസഹകരണം ശക്തിപ്പെടുത്തല്‍ എന്നിവയിലുള്ള നമ്മുടെ ഉത്തരവാദിത്തം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു. തുടര്‍ന്നുവരുന്ന ബ്രിക്‌സ് ഉച്ചകോടികളില്‍ സമാധാനം പ്രോത്സാഹിപ്പിച്ച്, നല്ല അന്തരാഷ്ട്ര സംവിധാനമുണ്ടാക്കി, സുസ്ഥിരവികസനവും സംശ്ലേഷിത വളര്‍ച്ചയിലുടെ സാമ്പത്തികം സമാധാനം, സുരക്ഷ, ജനങ്ങള്‍ തമ്മിലുള്ള കൈമാറ്റം എന്നീ ത്രിസ്തംഭ സഹകരണത്തിലൂടെ നമ്മുടെ ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനു കൂടുതല്‍ നമ്മെ പ്രതിജ്ഞാബദ്ധരാക്കും.
6.  നമ്മള്‍ സമാധാനത്തിന്റെയും സ്ഥിരതയുടെയും ഒരു ലോകത്തിന് വേണ്ടി നമ്മെതന്നെ സമര്‍പ്പിച്ചിരിക്കുകയാണ്. യു.എന്‍ ചാര്‍ട്ടറില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ലക്ഷ്യവും തത്വങ്ങളും ഉള്‍ക്കൊള്ളുന്ന ഐക്യരാഷ്ട്രസഭയുടെ കേന്ദ്ര പങ്കിനെ നാം പിന്തുണയ്ക്കുന്നു. ജനാധിപത്യത്തെയും നിയമവാഴ്ചയെയും പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളെയും ബഹുമാനിക്കുന്നു. ബഹുസ്വരതയെ ഉയര്‍ത്തിപ്പിടിക്കുന്നതിനും 2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുന്നു. കൂടുതല്‍ പ്രതിനിധാന, ജനാധിപത്യ, സമത്വ, നീതിയുക്തമായ അന്താരാഷ്ട്ര രാഷ്ട്രീയ സാമ്പത്തിക സംവിധാനത്തിനുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തും.
7. ബഹുസ്വരതയെയും അന്തരാഷ്ട്ര ബന്ധങ്ങളില്‍ നിയമവാഴ്ചയെയും ശക്തിപ്പെടുത്തുന്നതിനും തൃപ്തികരവും നീതിയുക്തവും സമത്വപൂര്‍ണവും ജനാധിപത്യപരവും പ്രതിനിധാന അന്തരാഷ്ട്ര സംവിധാനത്തിനായി ഒന്നിച്ചുപ്രവര്‍ത്തിക്കാനുള്ള ദൃഢനിശ്ചയം ഉറപ്പിച്ചുപറയുന്നു.
8. ബഹുസ്വരതയ്ക്കും യു.എന്‍. ചാര്‍ട്ടറില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ലക്ഷ്യങ്ങളുടെയൂം തത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള തൃപ്തികരവും നീതിയുക്തവും സന്തുലിതവുമായ ഒരു അന്താരാഷ്ട്ര സംവിധാനത്തെ പിന്തുണയ്ക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുക, അന്താരാഷ്ട്ര ബന്ധങ്ങളില്‍ ജനാധിപത്യത്തെയും നിയമവാഴ്ചയെയും പ്രോത്സാഹിപ്പിക്കുക, പരമ്പരാഗതവും പരമ്പരാഗമല്ലാത്തതുമായ പൊതു വെല്ലുവിളികളെ അഭിസംബോധന ചെയ്യുക എന്നതിലും ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുന്നു.
9. ജോഹനാസ്ബര്‍ഗ് ഉച്ചകോടിക്കിടയില്‍ ബ്രിക്‌സ്-ആഫ്രിക്കാ ഔട്ട്‌റീച്ചും വികസിച്ചുവരുന്ന വിപണികളും വികസ്വര രാഷ്ട്രങ്ങളുമായുള്ള (ഇ.എം.ഡി.സി)രണ്ടാം ബ്രിക്‌സ് പ്ലസ് സഹകരണത്തിനും ആതിഥേയത്വം വഹിച്ചതിനെയും ഞങ്ങള്‍ സ്വാഗതം ചെയ്യുു.
10. നടന്ന (അനക്‌സ 1) മന്ത്രിതല യോഗങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും 2018ലെ ബ്രിക്‌സ് പരിപാടികളുടെ കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള പരിപാടികള്‍ നടത്തുന്നതിനെ ഉറ്റുനോക്കുകയും ചെയ്യുു.

II ബഹുസ്വരത ശക്തിപ്പെടുത്തുക, ആഗോളഭരണക്രമത്തിന്റെ പുനര്‍രൂപീകരണം, പൊതുവെല്ലുവികളെ അഭിസംബോധന ചെയ്യുക.
11. അന്തരാഷ്ട്ര സുരക്ഷയും സമാധാനവും ഉറപ്പാക്കാനും ആഗോള വികസനത്തെ മുന്നോട്ടുകൊണ്ടുപോകാനും മനുഷ്യാവകാശം സംരക്ഷിക്കുന്നത് പോത്സാഹിപ്പിക്കാനും അധികാരം ലഭിച്ചിട്ടുള്ള വിശ്വസനീയതയുള്ള അന്താരാഷ്ട്ര ബഹുസ്വര ഏജന്‍സി എന്ന നിലയില്‍ ഐക്യരാഷ്ട്രസഭയോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബന്ധത ആവര്‍ത്തിക്കുന്നു.
12. ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടറില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ലക്ഷ്യത്തോടും തത്വങ്ങളോടുമുള്ള പ്രതിജ്ഞാബദ്ധത ഞങ്ങള്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കാനും സുസ്ഥരിവികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനും അഭിവൃദ്ധി ഉറപ്പാക്കുന്നതിനും മനുഷ്യാവകാശവും മൗലികസ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്വം വിശ്വസിച്ച് ഏല്‍പ്പിച്ചിട്ടുള്ള ആഗോള ഗവണ്‍മെന്റന്തര സംഘടന എന്ന നിലയിലുള്ള പിന്തുണ.
13. ആഗോള ഭരണക്രമത്തിന് വേണ്ട ബഹുസ്വരതയുടെ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും ആഗോള വെല്ലുവിളികള്‍ സമഗ്രമായി അവര്‍ക്ക് അഭിസംബോധനചെയ്യാന്‍ കഴിയുമെന്നത് ഉറപ്പാക്കുമെന്നും നാം ആവര്‍ത്തിച്ച് പറയുന്നു.
14. അതിര്‍ത്തികളിലെ ബഹുസ്വരസംവിധാനങ്ങളുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുമ്പോള്‍ പ്രാദേശിക മുന്‍കൈയുടെ സഹജമായ ശക്തി ഞങ്ങള്‍ അംഗീകരിക്കുകയും ചെയ്യും.
15. യു.എന്‍ ചാര്‍ട്ടറില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ആഗോള സംയുക്ത സുരക്ഷയുടെ കേന്ദ്രതത്വത്തോടുള്ള ഉത്തരവാദിത്വവും നാം അവര്‍ത്തിക്കുന്നു. ഒരു ബഹുധ്രുവ സംവിധാനത്തില്‍ സഹകരണവും സുരക്ഷയും ഉറപ്പാക്കുന്ന യു.എന്‍. ചാര്‍ട്ടര്‍ അടിസ്ഥാന മൂലക്കല്ലായുള്ള അന്താരാഷ്ട്ര നിയമത്തിന്റെ പ്രാധാന്യം ഞങ്ങള്‍ തിരിച്ചറിയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ യു.എന്നില്‍ വേണ്ടത്ര പ്രാതിനിധ്യം പ്രത്യേകിച്ച് സമാധാന സുരക്ഷാ കാര്യങ്ങളില്‍ നല്‍കണമെന്ന ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യവും ഞങ്ങള്‍ നീരീക്ഷിക്കുന്നു.
16. നമ്മുടെ സഹകരണ പരിശ്രമം അന്തര്‍ദ്ദേശീയമായി അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ കണക്കിലെടുത്തുകൊണ്ട് കൂടുതല്‍ തൃപ്തികരവും നീതിയുക്തവും പ്രാതിനിധ്യസ്വഭാവമുള്ളതുമായ ബഹുധ്രുവ അന്താരാഷ്ട്ര സംവിധാനം മനുഷ്യരുടെ പങ്കാളിത്ത നേട്ടത്തിന് വേണ്ടി രൂപീകരിക്കുന്നതിനുള്ള നമ്മുടെ ഉത്തരവാദിത്വം ആവര്‍ത്തിക്കുന്നു. അതില്‍ യു.എന്‍. ചാര്‍ട്ടറിന്റെ രൂപരേഖയ്ക്ക് പുറത്തുനിന്ന് ഏകപക്ഷീയമായ സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കുകയും പൊതു നിരോധനത്തിനു വേണ്ടി ശക്തി ഉപയോഗിക്കുന്നതിനെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും. സമാധാനത്തിന്റെയും സുരക്ഷയുടെയും വിഭജിക്കാനാകാത്ത സ്വഭാവത്തിലും ഊന്നല്‍ നല്‍കണമെന്നും മറ്റൊരാളിന്റെ സുരക്ഷയുടെ ചെലവില്‍ സ്വന്തം രാജ്യത്തിന്റെ സുരക്ഷ ഒരു രാജ്യവും ശക്തിപ്പെടുത്തരുതെന്നും ആവര്‍ത്തിക്കുന്നു.
17. 2005ലെ ലോക ഉച്ചകോടിയുടെ തീരുമാനങ്ങളുടെ രേഖകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, യു.എന്നിന്റെ സമഗ്രമായ പരിഷ്‌ക്കരണം ആവശ്യമാണെന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. കുടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടും കൂടുതല്‍ കാര്യക്ഷമവും ശേഷിയുള്ളതുമാക്കി മാറ്റിക്കൊണ്ടും സുരക്ഷാകൗണ്‍സിലിന്റെ പരിഷ്‌ക്കരണവും ആവശ്യമാണ്. വികസ്വരരാജ്യങ്ങളുടെ പ്രാതിനിധ്യം കൂടുതല്‍ ഉറപ്പാക്കുന്നതിലൂടെ ഇതിന് ആഗോളവെല്ലുവിളികളോട് ശരിയായി പ്രതികരിക്കാനാകും. ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് അന്തര്‍ദ്ദേശീയ കാര്യങ്ങളില്‍ ചൈനയും റഷ്യയും കൂടുതല്‍ പ്രാധാന്യമുള്ള സ്ഥാനമാണ് നല്‍കിയിരിക്കുന്നതെന്ന് അവര്‍ ആവര്‍ത്തിച്ചു. അതുകൊണ്ടുതന്നെ യു.എന്നില്‍ സുപ്രധാനമായ പ്രവര്‍ത്തനം നടത്തുന്നതിനുള്ള അവരുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുമെന്നും ആവര്‍ത്തിച്ചു.
18. യു.എന്നിനെ അതിന്റെ അധികാരങ്ങള്‍ നടപ്പാക്കുന്നതിനായി കുടുതല്‍ ശക്തവും കാര്യക്ഷമമവുമാക്കേണ്ടതിനുള്ള സുസ്ഥിരമായ പ്രയ്തനങ്ങള്‍ക്ക് ഞങ്ങള്‍ അടിവരയിടുന്നു. കൂടുതല്‍ വിഭവമുള്ള യു.എന്നുമായി ബ്രിക്‌സ് രാജ്യങ്ങളുടെ യോജിപ്പിനെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭരണത്തില്‍ ബജറ്റില്‍, യു.എന്നിന്റെ അംഗത്വരാഷ്ട്രങ്ങള്‍ നയിക്കുന്ന ചാര്‍ട്ടറുകള്‍ സംരക്ഷിക്കുന്നതില്‍ കൂടുതല്‍ മെച്ചപ്പെട്ട ദീര്‍ഘവീക്ഷണത്തിനും സംഘടന കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി ബ്രിക്‌സ് രാഷ്ട്രങ്ങള്‍ കൂടുതല്‍ സഹകരിക്കേണ്ടതിന്റെ ആവശ്യകത നാം തിരിച്ചറിയുന്നു.
19. തങ്ങളുടെ ബഹുതല ദൗത്യങ്ങളുടെ കൈമാറ്റം ഉള്‍പ്പെടെ പരസ്പര താല്‍പര്യമുള്ള മേഖലകളില്‍ ബ്രിക്‌സ് അംഗരാജ്യങ്ങളുടെ പിന്തുണ തുടര്‍ന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
20. മൂന്നുതലങ്ങളായ സാമ്പത്തികം, സാമൂഹികം പാരിസ്ഥിതികം എന്നിവയില്‍ സന്തുലിതവും സംശ്ലേഷിതവും തുറന്നതും എല്ലാതലത്തിലുള്ളതും നൂതനാശയങ്ങള്‍ നയിക്കുന്നതും സുസ്ഥിരവികസനവും സന്തുലിതവും സമഗ്രവുമായ രീതിയില്‍ ലഭ്യമാക്കുന്നതിനും 2030 ഓടെ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുകയെന്ന പരമലക്ഷ്യത്തോടെയുള്ള 2030ലെ അജണ്ടയായ സുസ്ഥിരവികസനവും സുസ്ഥിരവികസന ലക്ഷ്യങ്ങളും നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തവും ആവര്‍ത്തിക്കുന്നു. 2030ലെ അജണ്ട നടപ്പാക്കുന്നതിന് സുസ്ഥിര വികസനത്തിനുള്ള ഉന്നതതല രാഷ്ട്രീയ വേദിക്ക് (എച്ച്.എല്‍.പി.എഫ്) ഉള്‍പ്പെടെ ഐക്യരാഷ്ട്രസഭയുടെ സുപ്രധാനമായ പങ്ക് മനസിലാക്കിക്കൊണ്ട് ഞങ്ങളുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതനായി പ്രതിജ്ഞചെയ്യുന്നു. 2030ലെ അജണ്ട നടപ്പാക്കുന്നതിന് അംഗരാഷ്ട്രങ്ങളെ സഹായിക്കുന്നതിനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയെന്ന വീക്ഷണത്തോടെ യു.എന്‍. വികസന സംവിധാനം പരിഷ്‌കരിക്കുന്നതിനും പിന്തുണ വാഗ്ദാനംചെയ്യുന്നു. തങ്ങളുടെ ഔദ്യോഗിക വികസന സഹായ (ഒ.ഡി.എ) ഉത്തരവാദിത്വങ്ങള്‍ സമയത്തിന് പൂര്‍ത്തീകരിക്കാനും വികസ്വരരാജ്യങ്ങള്‍ക്ക് കൂടുതല്‍ വികസന വിഭവങ്ങള്‍ ലഭ്യമാക്കുന്നതിനും ഞങ്ങള്‍ വികസിതരാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
21. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പാരീസ് ഉടമ്പടി പ്രകാരമുള്ള പ്രവര്‍ത്തന പരിപാടിക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള പുരോഗതിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. 2018 ഡിസംബറില്‍ പോളണ്ടിലെ കാറ്റോവിസില്‍ നടക്കുന്ന പങ്കാളികളുടെ (യു.എന്‍.എഫ്.സി.സി.സി സി.ഒ.പി24) 24-ാമത് കോണ്‍ഫറസിലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കണ്‍വെന്‍ഷന്‍ ചട്ടക്കൂടി(യു.എന്‍.എഫ്.സി.സി.സി)ലെ ഒത്തുതീര്‍പ്പുകളുമായി ബന്ധപ്പെട്ട് തുടര്‍ന്നും യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത നാം പ്രകടിപ്പിക്കുന്നു. യു.എന്‍.എഫ്.സി.സി.സി ആധാരമാക്കി കൈക്കൊണ്ട പാരീസ് ഉടമ്പടി സമ്പൂര്‍ണ്ണമായി നടപ്പാക്കാന്‍ എല്ലാ രാജ്യങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. പൊതുവായതും എന്നാല്‍ വ്യത്യസ്തമായ ഉത്തരവാദിത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കണം. വികസിതരാജ്യങ്ങളോട് ഇവയ്ക്ക് വേണ്ട സാമ്പത്തികവും സാങ്കേതികവും ശേഷി നിര്‍മ്മാണ സഹായവും വികസ്വരരാജ്യങ്ങള്‍ക്ക് ലഘൂകരിക്കുന്നതിനും സ്വീകരിക്കുന്നതിനും അവരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നത് വര്‍ദ്ധിപ്പിക്കാന്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
22. ഞങ്ങള്‍ ഊര്‍ജരംഗത്ത് ബ്രിക്‌സ് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പ്രത്യേകിച്ചും ആഗോള സുസ്ഥിരവികസന അജണ്ടയെ പിന്തുണയ്ക്കുന്ന, സന്തുലിത സാമ്പത്തിക വികസനവും സംയുക്തമായി ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക ക്ഷേമം ഉറപ്പാക്കുന്നതുമായ കൂടുതല്‍ പാരിസ്ഥിതികമായി സുസ്ഥിരമായ ഊര്‍ജ സംവിധാനം പരിവര്‍ത്തനപ്പെടുത്തുന്നത് ശക്തിപ്പെടുത്തും. ആഗോള ഊര്‍ജ ലഭ്യത, ഊര്‍ജ സുരക്ഷ, ഊര്‍ജ പ്രാപ്തി, മലിനീകരണം കുറയ്ക്കല്‍, പാരിസ്ഥിതിക സംരക്ഷണം എന്നിവയ്ക്കായിരിക്കും ഞങ്ങള്‍ തുടര്‍ന്നും ഊന്നല്‍ നല്‍കുന്നത്. പുനരുപയോഗ ഊര്‍ജവും കാര്‍ബണ്‍ കുറഞ്ഞ ഊര്‍ജ സ്രോതസും നിക്ഷേപ ഊര്‍ജം ഊര്‍ജ അടിസ്ഥാനസൗകര്യം, ഊര്‍ജ വ്യവസായവും വിപണിയുടെയൂം വികസനം പ്രാഥമിക ഊര്‍ജ സ്രോതസ്സുകള്‍ ലഭ്യമാക്കുന്നതിന് ബ്രിക്‌സ് യോജിക്കല്‍ ഉള്‍പ്പെടെ ഊര്‍ജ വിതരണ സ്രോതസുകളുടെ വൈവിദ്ധ്യവല്‍ക്കരണം തുടരുന്നത് നമ്മുടെ ഊര്‍ജ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കും. ഗതാഗതം, ചൂടാക്കല്‍, വ്യവസായ ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കായി ഊര്‍ജ്ജത്തിന്റെ പ്രയാണം വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ തിരിച്ചറിയുന്നു.
23.  ഊര്‍ജ കാര്യക്ഷതമയുടെയും ഊര്‍ജ സുരക്ഷ, വ്യാവസായിക മാത്സര്യം, പ്രസരണ നഷ്ടം, സാമ്പത്തിക വളര്‍ച്ച, തൊഴില്‍ സൃഷ്ടി, മറ്റ് മേഖലകള്‍ എിവിടങ്ങളില്‍ സംഭാവനകള്‍ നല്‍കുന്നതിനായി ജീവിതരീതിയില്‍ ഊര്‍ജ കാര്യക്ഷമതയെ കൂടുതല്‍ ജനകീയവല്‍ക്കരിക്കേണ്ടതിന്റേയും പ്രാധാന്യം ഞങ്ങള്‍ അംഗീകരിക്കുന്നു.
24. ബ്രിക്‌സ് ഊര്‍ജമന്ത്രിമാര്‍ ബ്രിക്‌സ് ഊര്‍്ജ ഗവേഷണ സഹകരണ വേദി സ്ഥാപിക്കുന്നതിന് സമ്മതിക്കുകയും അതിന്റെ പരിഗണനാവിഷയങ്ങള്‍ വികസിപ്പിക്കുകയും ആ വിഷയത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതും ഞങ്ങള്‍ അംഗീകരിക്കുന്നു.
25. 2016ല്‍ ഇന്ത്യ മൂന്‍കൈയെടുത്ത് സ്ഥാപിച്ച ബ്രിക്‌സ് കാര്‍ഷിക ഗവേഷണ വേദി(എ.ആര്‍.പി)ക്കുള്ള പിന്തുണ ആവര്‍ത്തിക്കുന്നു. ഗവേഷണം, വികസനം, ആഗോള സുസ്ഥിരതയിലും മാത്സര്യത്തിലുമുള്ള നൂതനാശയങ്ങള്‍ എന്നിവയുടെ മൗലികമായ പ്രാധാന്യത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. കാലാവസ്ഥയുടെ വെല്ലുവിളികളുടെ അടിസ്ഥാനത്തില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള കാര്‍ഷിക ഗവേഷണ സഹകരണശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തി സംയുക്ത കാര്‍ഷിക ഭക്ഷ്യ സംവിധാനത്തിലേക്ക് നീങ്ങും. എ.ആര്‍.പിയുടെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും നടപ്പാക്കുന്നതിന് വേണ്ട തുടര്‍പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ അംഗീകരിക്കുന്നു. കാര്‍ഷിക ഗവേഷണ വേദിയും അടിസ്ഥാന കാര്‍ഷിക വിവരശേഖരണ എക്‌സ്‌ചേഞ്ച് സംവിധാനവും ഉള്‍പ്പെടെ ബ്രിക്‌സ് രാജ്യങ്ങള്‍ക്കുള്ളിലുള്ള ഒരു സഹകരണം സ്ഥാപിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
26. ''സുസ്ഥിര ഉപഭോഗവും ഉല്‍പ്പാദനവും എതിന്റെ അടിസ്ഥാനത്തില്‍ ബ്രിക്‌സ് രാജ്യങ്ങളില്‍ സര്‍ക്കുലര്‍ സമ്പദ്ഘടന ശക്തിപ്പെടുത്തുക'' എന്ന ആശയവുമായി നടന്ന നാലാമത് ബ്രികിസ് പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു. വലയം വയ്ക്കുന്ന സമ്പദ്ഘടന സമീപനത്തിന് മാലിന്യം കുറയ്ക്കുന്നതിനും പരിസ്ഥിതിയെ കൂടുതല്‍ സുസ്ഥിരപുരോഗതിയിലേക്ക് കൊണ്ടുപോകുന്നതിനും സാമ്പത്തികവളര്‍ച്ച വേഗത്തിലാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത് നമ്മുടെ സമ്പദ്ഘടനയെ വൈവിദ്ധ്യവല്‍ക്കരിക്കുന്നതിനും കഴിയുമെന്നു ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.
27. പാരിസ്ഥികസൗഹൃത സാങ്കേതിക വേദി, നദി ശുചീകരണ കുടപദ്ധതി നഗര പരിസ്ഥിതി സുസ്ഥിര മുന്‍കൈ എന്നിവയുടെ നടത്തിപ്പുകള്‍ ഉള്‍പ്പെടെ ബ്രിക്‌സ് പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിന്റെ ഫലങ്ങളെ ഞങ്ങള്‍ അംഗീകരിക്കുന്നു. ബ്രിക്‌സ് പരിസ്ഥിതി ശബ്ദ സാങ്കേതിക സഹകരണ വേദി (ബെസ്റ്റ്) നടപ്പാക്കുന്നതിനുള്ള പുരോഗതിയെ അംഗീകരിക്കുന്നു. ഇത് പ്രായോഗികവും ഫലപ്രാപ്തി ലക്ഷ്യം വച്ചുള്ളതുമാണ്. ഇതില്‍ പങ്കാളികളെയും ശാസ്ത്ര സംഘടനകളേയും പൗരസമൂഹത്തെയും സ്വകാര്യമേഖലയേയും സാമ്പത്തിക സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തും.
28.  സമഗ്രമായ രീതിയില്‍ സുസ്ഥിര വികസനത്തിന്റെ അടിസ്ഥാനത്തില്‍ ജലമേഖലയിലെ സഹകരണം ഉയര്‍ത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. വെള്ളപ്പൊക്ക അവസ്ഥയിലെ ജല ലഭ്യത, വരള്‍ച്ച പരിപാലനം, ജലവിതരണം, മലിനജല നിര്‍മ്മാര്‍ജനം വെള്ളവും കാലാവസ്ഥയും ജലമലീനികരണം സ്ഥിരതയോടെ തടയുകയും നിയന്ത്രിക്കുകയും ചെയ്യുക, നദികളുടെയും തടാകങ്ങളുടെയൂം പാരിസ്ഥിതകാവസ്ഥയുടെ പുനര്‍ജീവനം, പാരിസ്ഥിതികാവസ്ഥ സംരക്ഷിക്കല്‍, ജലവിഭവപരിപാലനം എന്നീ വിഷയങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്.
29. ബഫല്ലോ സിറ്റിയില്‍ നടന്ന ബ്രിക്‌സ് ദുരന്ത പരിപാലന തലവന്‍മാരുടെ യോഗത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു. അതില്‍ വച്ച് 2018-20 കര്‍മ്മപദ്ധതി അംഗീകരിച്ചു. ഈ മേഖലയില്‍ സഹകരണം കൂടതല്‍ ശക്തിപ്പെടുത്തുന്നതിനായി ബ്രിക്‌സ് സംയുക്ത ദൗത്യ സേനയുടെ ആദ്യയോഗവും നടന്നു.
30. ജൈവവൈവിധ്യ സംരക്ഷണം, ജൈവ വിഭവങ്ങളുടെ സന്തുലിതമായ ലഭ്യതയും ഗുണപരമായ പങ്കുവയ്ക്കലും സുസ്ഥിര ഉപയോഗവും, വംശനാശം വന്നുകൊണ്ടിരിക്കുന്ന സ്പീഷിസുകളും ദേശീയ പാര്‍ക്ക് അതോറിറ്റികളും ഉള്‍പ്പെടുന്ന വേദികളുടെയും ജൈവവൈവിദ്ധ്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെയും സഹകരണ പ്രോത്സാഹനവും.
31. ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മില്‍ സമുദ്ര സമ്പദ്ഘടന മുന്നോട്ടുകൊണ്ടുപോകുന്നതിന് വിശാലമായ സഹകരണത്തിനും യോജിപ്പിനുമുള്ള വലിയ സാദ്ധ്യത ഞങ്ങള്‍ മനസിലാക്കുന്നു. അത് സമുദ്രഗതാഗതത്തിന്റെ തന്ത്രപ്രധാനമായ മേഖല, തീരത്തെ എണ്ണയും പര്യവേഷണവും, അക്വാകള്‍ച്ചര്‍, തുറമുഖവികസനം, ഗവേഷണ സാങ്കേതികവിദ്യ, സമുദ്ര വിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗവും, സമുദ്ര-തീരദേശ ടൂറിസം, സാമ്പത്തിക-ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍, തീരദേശ വ്യവസായ മേഖല വികസനം ഉള്‍പ്പെടെ ബഹുതലങ്ങള്‍ സംയോജിച്ചുള്ളതാണ് അത്.
32. 2015-20ലെ ജനസംഖ്യാ പ്രശനങ്ങള്‍ സംബന്ധിച്ച ബ്രിക്‌സ് അജണ്ട നടപ്പാക്കുന്നതില്‍ ഞങ്ങള്‍ തുടര്‍ന്നും പ്രതിജ്ഞാബദ്ധരായിരിക്കും 2014 ജനസംഖ്യാവിഷയങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമുള്ള മന്ത്രിമാരാണ് ഇത് അംഗീകരിച്ചത്. ജനസംഖ്യയുടെ പ്രായത്തിലും ഘടനയിലുമുണ്ടായ അതിവേഗത്തിലുള്ള മാറ്റം മൂലം ബ്രിക്‌സ് രാജ്യങ്ങള്‍ നിലവിലെ അവസരങ്ങളില്‍ വെല്ലുവിളികള്‍ നേരിടുകയാണ്. പ്രത്യേകിച്ചും ലിംഗസമത്വവും സ്ത്രീകളുടെ അവകാശങ്ങളും യുവത്വവികസനം, തൊഴില്‍, ജോലിയുടെ ഭാവി, നഗരവല്‍ക്കരണം, കടുിയേറ്റവും പ്രായമാകലും എന്നിവയാണത്.
33. തീവ്രവാദി ആക്രമണങ്ങളെ, ചില ബ്രിക്‌സ് രാജ്യങ്ങളിലുള്‍പ്പെടെയുള്ളവയെ ഞങ്ങള്‍ വിമര്‍ശിക്കുന്നു. തീവ്രവാദത്തിന്റെ എല്ലാ രൂപത്തെയും ആര്, എവിടെ ചെയ്തതായാലും അതിന്റെ സാക്ഷാത്കാരത്തേയും ഞങ്ങള്‍ അപലപിക്കുു. തീവ്രവാദത്തെ നേരിടുന്നതിന് യു.എന്നിന്റെ കീഴില്‍ ശക്തമായ ഒരു അന്താരാഷ്ട്ര നിയമാടിത്തറയുണ്ടാക്കുന്നതിന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. തീവ്രവാദത്തിനെതിരെയുള്ള കാര്യക്ഷമമായ പോരാട്ടത്തിന് സമഗ്രമായ ഒരു സമീപനം ആവശ്യമാണൊണ് ഞങ്ങളുടെ വിശ്വാസം. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത് തടയുന്നതും തങ്ങളുടെ മേഖലയില്‍ ഈ പ്രവര്‍ത്തനം നടത്താതിരിക്കുന്നത് ശ്രദ്ധിക്കേണ്ടതും എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്വമാണെ് ഓര്‍മ്മിപ്പിക്കുന്നു.
34. തീവ്രവാദത്തെ തടയുന്നതിനായി ഒരു വിശാലമായ കൂട്ടായ്മയും യു.എന്നിന്റെ കേന്ദ്രസഹായം ഇതിന് ആവശ്യമാണെന്ന് നാം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. യു.എന്‍ ചാര്‍ട്ടര്‍, അന്താരാഷ്ട്ര അഭയാര്‍ത്ഥി മനുഷ്യാവകാശ നിയമം, മനുഷ്യാവകാശം, മൗലിക സ്വാതന്ത്ര്യം എന്നിവയുള്‍പ്പെടുയുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം തീവ്രവാദത്തെ നേരിടേണ്ടത്. ബന്ധപ്പെട്ട യു.എന്‍.സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള സഹകരണവും ഏകോപനവും തീവ്രവാദികളുടെയും ഗ്രൂപ്പുകളുടെയും നാമനിര്‍മദ്ദശം ചെയ്യല്‍, അംഗത്വരാജ്യങ്ങള്‍ക്ക് സാങ്കേതികസഹായം ചെയ്യല്‍ ഉള്‍പ്പെടെയുള്ള യു.എന്നിന്റെ തീവ്രവാദപ്രതിരോധ ചട്ടക്കൂട് കൂടുതല്‍ കാര്യക്ഷമമാക്കുന്നത് വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാ സഹായങ്ങളും ഞങ്ങള്‍ വീണ്ടും വാഗ്ദാനം ചെയ്യുന്നു. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അന്താരാഷ്ട്ര തീവ്രവാദം സംബന്ധിച്ച സമഗ്ര കണ്‍വെന്‍ഷന്‍ എത്രയും വേഗം അംഗീകരിക്കണമെന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നു.
35.  ജൈവ-രാസ തീവ്രവാദത്തിന്റെ ഭീഷണി നേരിടുന്നതിനായി രാസ-െൈജവ തീവ്രവാദം അമര്‍ച്ചചെയ്യുന്നതിന് വേണ്ട അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍, നിരായുധീകരണ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള ബഹുതല ഒത്തുതീര്‍പ്പുകള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു.
36. തീവ്രവാദത്തിലേര്‍പ്പെടുന്നവരും നടപ്പാക്കുന്നവരും പിന്തുണയ്ക്കുന്നവരുമെരെല്ലാം കുറ്റക്കാരാണെ് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. തീവ്രവാദത്തെ നേരിടുന്നതിന് ഒരു സമഗ്രസമീപനം സ്വീകരിക്കാന്‍ ഞങ്ങള്‍ എല്ലാ രാഷ്ട്രങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. തീവ്രവാദപ്രസ്ഥാനങ്ങള്‍, ആളെ ചേര്‍ക്കല്‍, വിദേശ തീവ്രവാദ പോരാളികളുടെ യാത്ര, തീവ്രവാദത്തിനുള്ള സാമ്പത്തികസഹായങ്ങളുടെ വഴികളും സ്രോതസും അടയ്ക്കുക അതായത് സംഘടി തകുറ്റകൃത്യമായ കള്ളപ്പണം വെളുപ്പിക്കല്‍, ആയുധവിതരണം, മയക്കുമരുന്നു കടത്ത് മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ കേന്ദ്രങ്ങളെ നശിപ്പിക്കല്‍, തീവ്രവാദവിഭാഗങ്ങളുടെ ഇന്റര്‍നെറ്റിന്റെ ദുരുപയോഗം തടയല്‍, അത്യാധുനിക വിവരസാങ്കേതിക വാര്‍ത്താവിനിമയ സാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയല്‍ എന്നിവയൊക്കെ ഉള്‍പ്പെടും.
37. യു.എന്നിന്റെ സംരക്ഷണയിലുള്ള ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും തത്വങ്ങളും രാജ്യങ്ങളുടെ ഉത്തരവാദിത്വപരമായ പെരുമാറ്റവും ഐ.സി.ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമാണ്.
38. ഐ.സി.ടികള്‍ കൊണ്ടുവന്ന അവഗണിക്കാന്‍ കഴിയാത്ത നേട്ടങ്ങളെയും പുരോഗതിയെയും ഞങ്ങള്‍ ആശ്ലേഷിക്കുന്നു. പ്രത്യേകിച്ച് നാലാം വ്യാവസായികവിപ്ലവത്തിന്റെ അടിസ്ഥാനത്തില്‍. എന്നാല്‍ ഈ പുരോഗതികള്‍ അവരോടൊപ്പം പുതിയ വെല്ലുവിളികളും ഭീഷണികളും കൊണ്ടുവരുന്നുണ്ട്. ഐ.സി.ടികളുടെ ദുരുപയോഗം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ദ്ധിക്കുന്നു. രാജ്യത്തിനകത്തും അല്ലാതെയും വ്യാപകമായി ഐ.സി.ടികള്‍ ദുരുപയോഗം ചെയ്യുന്നത് വര്‍ദ്ധിച്ചുവരികയാണ്. അതുകൊണ്ട് ഐ.സി.ടികള്‍ ക്രിമിനലുകളും തീവ്രവാദികളും ഉപയോഗിക്കുന്നതു തടയുന്നതിന് അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യത്തിന് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നു. ഇതിനായി യു.എന്നിനുള്ളില്‍ ഐ.സി.ടി ക്രിമിനലുകള്‍ ഉപയോഗിക്കുന്നത് തടയുന്നതിനായി ഒരു ആഗോള നിയമാധിഷ്ഠിത സംവിധാനം ഉണ്ടാക്കേണ്ടതുണ്ട്. ഐ.സി.ടികളുടേയോ മറ്റേതെങ്കിലും പരസ്പര സമ്മത സംവിധാനങ്ങളുടെയോ ഉപയോഗത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രായോഗിക സഹകരണം ഉറപ്പാക്കുന്നതിനുള്ള ബ്രിക്‌സ് രൂപരേഖ ഉണ്ടാക്കിയ പുരോഗതിയെ നാം അംഗീകരിക്കുന്നു. ഐ.സി.ടികളുടെ ഉപയോഗത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ബ്രിക്‌സ് അംഗരാജ്യങ്ങളുടെ സഹകരണരൂപരേഖ ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യവും ഞങ്ങള്‍ അംഗീകരിക്കുന്നു. ഇക്കാര്യത്തില്‍ ബ്രിക്‌സ് ഗവണ്‍മെന്റുകള്‍ തമ്മിലുള്ള കരാറുകള്‍ വികസിപ്പിക്കുന്നതിനും സഹകരണം മെച്ചമാക്കുന്നതിനും അംഗരാജ്യങ്ങള്‍ പ്രവര്‍ത്തിക്കും.

III അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംബന്ധിച്ച ബ്രിക്‌സ് സഹകരണം ശക്തിപ്പെടുത്തലും ഏകോപിപിപ്പിക്കലും.

39. തര്‍ക്കങ്ങളുടെ സമാധാനപരമായ തീര്‍പ്പുകള്‍ രാഷ്ട്രീയവും നയതന്ത്രപരവുമായി പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങളോടുള്ള പ്രതിബദ്ധത നാം ആവര്‍ത്തിച്ചുറപ്പിക്കുന്നു. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയും സമാധാനവും പരിപാലിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം നടപ്പാക്കുന്നതില്‍ യു.എന്‍. സുരക്ഷാ കൗണ്‍സിലിന്റെ ഉത്തരവാദിത്തം അംഗീകരിക്കുന്നു.

40. മധ്യ പൂര്‍വേഷ്യയില്‍ നിലനില്‍ക്കുന്ന ചേരിതിരിവുകളും സംഘര്‍ഷങ്ങളും സംബന്ധിച്ച ഉത്കണ്ഠ നാം പ്രകടിപ്പിക്കുന്നു. ബലപ്രയോഗത്തിന്റെ നിയമവിരുദ്ധ മാര്‍ഗ്ഗങ്ങള്‍ക്കും പുറത്തുനിന്നുള്ള ഇടപെടലിനും പ്രസക്തിയില്ല. ആത്യന്തികമായി മേഖലയിലെ ഓരോ രാജ്യത്തിന്റെയും സ്വാതന്ത്ര്യവും പ്രാദേശിക അഖണ്ഡതയും പരമാധികാരവും ബഹുമാനിച്ചുകൊണ്ട് വിശാലാടിസ്ഥാനത്തിലുള്ളതും ഉള്‍ക്കൊള്ളുന്നതുമായ ദേശീയ സംഭാഷണത്തിലൂടെ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം സ്ഥാപിക്കാനാവുകയുള്ളു. മേഖലയിലെ ഓരോ രാജ്യത്തിനും പൗരന്‍മാര്‍ക്കും പൗര, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങളും മൗലിക അവകാശങ്ങളും ആസ്വദിക്കാനുള്ള  അഭിലാഷം നിയമവിധേയമാണെ് നാം അംഗീകരിക്കുന്നു, പ്രത്യേകിച്ചും ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌ന പശ്ചാത്തലത്തില്‍.
41. മധ്യപൂര്‍വ ദേശത്തോ ഉത്തരാഫ്രിക്കയിലോ എവിടെയായാലും സംഘര്‍ഷങ്ങളുടെ പേരില്‍ ദീര്‍ഘകാല സംഘര്‍ഷങ്ങളുടെ പരിഹാരം വൈകിപ്പിക്കില്ലെന്നു ഞങ്ങള്‍ സമ്മതിക്കുന്നു, പ്രത്യേകിച്ചും പലസ്തീനിയന്‍- ഇസ്രയേലി സംഘര്‍ഷം. ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തിന് നീതിയുക്തവും നീണ്ടുനില്‍ക്കുന്നതും സമഗ്രവുമായ പരിഹാരം സാധ്യമാകുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ പുതുക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു. ഇസ്രയേലുമായി സമാധാനവും സുരക്ഷയും പങ്കിടുന്ന സ്വതന്ത്രവും ജീവനക്ഷമവും ഭൂമിശാസ്ത്രപരമായി ചേര്‍ന്നുകിടക്കുന്നതുമായ പലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചര്‍ച്ചകളിലൂടെയും രണ്ടു കക്ഷികള്‍ക്കും ഇടയിലുളള മുന്‍കാല കരാറുകള്‍, അറബ് സമാധാന ശ്രമങ്ങള്‍, മാഡ്രിഡ് തത്വങ്ങള്‍, പ്രസക്തമായ യു.എന്‍. പ്രമേയങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മധ്യ പൂര്‍വ ദേശത്ത് സമാധാനവും സുരക്ഷയും നേടിയെടുക്കാന്‍ ഇത് ആവശ്യമാണ്. ഇസ്രയേലും പലസ്തീനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ജറുസലേമിന്റെ പദവി അന്തിമ പദവി പ്രശ്‌നങ്ങളിലൊന്നായി നിര്‍വചിക്കണമെന്നു നാം ആവര്‍ത്തിക്കുന്നു. പലസ്തീന്‍ ജനസംഖ്യ സംരക്ഷിക്കുന്നതു സംബന്ധിച്ച യുഎന്‍ പൊതുസഭാ പ്രമേയത്തെ (എ/ആര്‍ഇഎസ്/ ഇഎസ്/10/20) പിന്തുണയ്ക്കുകയും അതിന്റെ പരിപൂര്‍ണമായ നടപ്പാക്കലിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്നതായി ഗാസയിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ നാം ആവര്‍ത്തിക്കുന്നു.

42. സമീപ പൂര്‍വദേശത്തെ പലസ്തീന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഐക്യരാഷ്ട്ര ആശ്വാസ-പ്രവൃത്തി ഏജന്‍സിക്കുള്ള പിന്തുണ ആവര്‍ത്തിക്കുന്നു. ഏകദേശം 5.3 ദശലക്ഷം പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ആരോഗ്യ, വിദ്യാഭ്യാസ, ഇതര അടിസ്ഥാന സേവനങ്ങള്‍ ലഭ്യമാക്കുന്നതിലെ അതിന്റെ സുപ്രധാന പങ്കിനെ ഞങ്ങള്‍ പ്രശംസിക്കുന്നു. മേഖലയില്‍ സ്ഥിരതയുണ്ടാക്കുന്നതിലും കൂടുതല്‍ പര്യാപ്തവും കാര്യക്ഷമവും പ്രവചനപരവും സുസ്ഥിരവുമായ സാമ്പത്തിക സഹായം ഏജന്‍സിക്ക് നല്‍കുന്നതിലും അതിന്റെ പ്രസക്തിക്ക് ഞങ്ങള്‍ അടിവരയിടുന്നു.
43. യെമന്‍ റിപ്പബ്ലിക്കില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷവും വന്‍തോതിലുള്ള മാനുഷിക പ്രതിസന്ധിയും ഉത്കണ്ഠ ഉണ്ടാക്കുന്ന മറ്റൊരു വിഷയമാണ്. യെമന്റെ മുഴുവന്‍ ഭാഗങ്ങളിലും മാനുഷിക സഹായത്തിന് തടസ്സമില്ലാത്ത പ്രാപ്യതയ്ക്കു വേണ്ടി ഞങ്ങള്‍ ആഹ്വാനം ചെയ്യുകയും അത്യന്താപേക്ഷിതമായ സഹായം ലഭ്യമാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നു. സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമുണ്ടാക്കാന്‍ അന്താരാഷ്ട്ര നിയമങ്ങളോടുള്ള പൂര്‍ണ ബഹുമാനത്തിനും ശത്രുത അവസാനിപ്പിക്കുന്നതിനും യുഎന്‍ മധ്യസ്ഥതയിലുള്ള ചര്‍ച്ചകളിലേക്ക് തിരിച്ചുപോകുന്നതിനും യെമന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചകളേക്കൂടി ഉള്‍ക്കൊള്ളുന്നതിനും എല്ലാ കക്ഷികളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
44. സംഭാഷണത്തിലൂടെ തങ്ങളുടെ ഭിന്നതകള്‍ പരിഹരിക്കാന്‍ ഗള്‍ഫ് മേഖലയിലെ നിലവിലെ നയതന്ത്ര പ്രതിസന്ധിയില്‍ നേട്ട് ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഇക്കാര്യത്തില്‍ കുവൈറ്റ് നടത്തു ശ്രമങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
45. 'അഫ്ഗാന്‍ നേതൃത്വത്തിലുള്ള, അഫ്ഗാന്‍ ഉടമസ്ഥതയിലുള്ള' ദേശീയ സമാധാന പ്രക്രിയ്ക്കു നല്‍കുന്ന പിന്തുണ ഞങ്ങള്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിലെ നിര്‍ണായക സാഹചര്യത്തിലുള്ള ഉത്കണ്ഠ ഞങ്ങള്‍ പ്രകടിപ്പിക്കുന്നു. പ്രത്യേകിച്ചും അഫ്ഗാന്‍ സുരക്ഷാ സേനകള്‍ക്കും ഗവണ്‍മെന്റിനും പൗരന്‍മാര്‍ക്കും നേരേ ഉണ്ടാകുവിവ ഭീകര ബന്ധമുള്ള ആക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ഉത്കണ്ഠയുണ്ട്. സമാധാനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ അഫ്ഗാനിസ്ഥാനിലെ ഗവണ്‍മെന്റിനെയും ജനങ്ങളെയും സഹായിക്കണമെന്നു നാം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു. 2018 ഒക്ടോബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, 2019ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്നിവയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
46. സിറിയയുടെ പരമാധികാരവും സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2254(2015)ന്റെ അടിസ്ഥാനത്തില്‍ 'സിറിയയുടെ നേതൃത്വത്തെയും അവരുടെ ഉടമസ്ഥതയെയും' ഉള്‍ക്കൊണ്ട് സംഘര്‍ഷം പരിഹരിക്കാനുള്ള രാഷ്ട്രീയ ശ്രമത്തോടുള്ള പ്രതിബദ്ധത ഞങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു. സോച്ചിയില്‍ നടക്കുന്ന സിറിയന്‍ ദേശീയ സംഭാഷണത്തെ വിശ്വാസത്തിലെടുക്കുകയും ചെയ്യുന്നു. ജനീവ പ്രക്രിയയ്ക്കും യുഎന്‍ വാഗ്ദാനം ചെയ്ത മധ്യസ്ഥതയ്ക്കുമുള്ള പിന്തുണ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒപ്പംതന്നെ, സ്ഥിതിഗതികള്‍ക്ക് ഒരു ഗുണപരമായ മാറ്റം കാണിച്ചുതന്നെ അസ്താന പ്രക്രിയയ്ക്കും പിന്തുണ ആവര്‍ത്തിക്കുന്നു. രണ്ടു രാജ്യങ്ങള്‍ക്കും ഇടയിലുള്ള പൊതു താല്‍പര്യങ്ങളില്‍ ഊന്നുകയും ചെയ്യുന്നു. സിറിയയില്‍ സാമാധാനം സ്ഥാപിക്കാനുള്ള പ്രതിബദ്ധത ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. രാഷ്ട്രീയ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്ക് തിരിച്ചടായാകുന്ന വിധം യുഎന്‍ പ്രമാണം ലംഘിക്കുകയും യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ ആധികാരികതക്കെതിരേ നിലകൊള്ളുകയും ചെയ്യുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. പ്രസക്തമായ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ പൂര്‍ണ നിരീക്ഷണത്തില്‍ സിറിയയിലെ ഭീകര സംഘടനകള്‍ക്കെതിരേയും നിലകൊള്ളേണ്ടതിന്റെ പ്രാധാന്യം ഞങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നു. ഏതെങ്കിലും കക്ഷി ഏതെങ്കിലും ആവശ്യത്തിന് ഏതെങ്കിലും സാഹചര്യത്തില്‍ രാസായുധങ്ങള്‍ ഉപയോഗിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. സമഗ്രവും ലക്ഷ്യാധിഷ്ഠിതവും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ആരോപണ വിധേയമായ എല്ലാ സംഭവങ്ങളെക്കുറിച്ചും വേണം. സിറിയയിലെ ജനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ മാനുഷിക സഹായം ലഭ്യമാക്കാനുള്ള വര്‍ധിച്ച ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു; അടിയന്തരമായ പുനസ്സംഘടനാ ആവശ്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട്.
47. ഇറാന്റെ ആണവ പദ്ധതിയുടെ കാര്യത്തിലെ സംയുക്ത സമഗ്ര കര്‍മ പരിപാടി (ജെസിപിഒഎ)യ്ക്കുള്ള ആഹ്വാനം ആവര്‍ത്തിച്ചുകൊണ്ട്, അന്താരാഷ്ട്ര തലത്തിലെയും മേഖലാപരമായ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പൂര്‍ണവും ഫലപ്രദവുമായ ജെസിപിഒയുടെ നടപ്പാക്കല്‍ ഉറപ്പു വരുത്താനുള്ള പ്രതിബദ്ധത പരിപൂര്‍ണമാക്കാന്‍ എല്ലാ കക്ഷികളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
48. കൊറിയന്‍ ഉപദ്വീപിലെ പരിപൂര്‍ണ ആണവ മുക്തീകരണ നേട്ടം സംബന്ധിച്ച സമീപകാല സംഭവ വികാസങ്ങളെയും ഉത്തര പൂര്‍വേഷ്യയിലെ സമാധാനവും സ്ഥിരതയും നിലനിര്‍ത്താനുള്ള ശ്രമങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഈ സാഹചര്യത്തിനു സമാധാനപരവും നയതന്ത്രപരവും രാഷ്ട്രീയപരവുമായ പരിഹാരം സാധ്യമാക്കാനുള്ള പ്രതിബദ്ധത നാം ആവര്‍ത്തിക്കുന്നു.
49. ആകാശവും ഭൂമിയും ആയുധ മല്‍സരത്തിനു വേദിയാക്കാനുള്ള സാധ്യതയില്‍ ഞങ്ങള്‍ ഞങ്ങളുടെ ഗൗരവതരമായ ഉത്കണ്ഠ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന വിധത്തില്‍ ബഹിരാകാശം ആയുധ ഉപയോഗ കേന്ദ്രമാക്കാനുള്ള ശ്രമങ്ങളുള്‍പ്പെടെ ആയുധ മല്‍സരം തടയുന്നതിലുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുന്നു. ബഹിരാകാശത്തിന്റെ സമാധാനപരമായ വിനിയോത്തിന് നിയമപരമായ അനുവാദം നല്‍കുന്ന നിലവിലെ കര്‍ക്കശമായ വ്യവസ്ഥയുടെ പരമമായ പ്രാധാന്യത്തില്‍ ഞങ്ങള്‍ ഊന്നുന്നു. ഈ വ്യവസ്ഥയെ ഏകോപിപ്പിക്കുകയും കൂടുതല്‍ ശക്തമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു. ബഹിരാകാശത്തെ ആയുധവേദിയാക്കുന്നത് തടയുന്നതിലും ആയുധ മല്‍സരം പ്രതിരോധിക്കുതിലും നിയമവിധേയമായി സാധ്യമായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച ഗവണ്‍മെന്റ്തല വിദഗ്ധ ഗ്രൂപ്പിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ബഹിരാകാശത്തെ ആയുധമുക്തമാക്കുന്നതില്‍ പ്രായോഗിക സുതാര്യതയ്ക്കും വിശ്വാസം കെട്ടിപ്പടുക്കല്‍ നടപടികള്‍ക്കും കാര്യമായ സംഭാവന ചെയ്യാന്‍ സാധിക്കുമെന്നതിന് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നു. ബഹിരാകാശത്തെ ആയുധ മല്‍സര വേദിയാക്കുന്നത് തടയുന്നതില്‍ ക്രമപ്രകാരമുള്ള ഒരു ബഹുതല കരാറിനോ കരാറുകള്‍ക്കോ വേണ്ടിയുള്ള കൂടിയാലോചനകളില്‍ നിരായുധീകരണ-ഏക ബഹുതല നിരായുധീകരണ വേദി സമ്മേളനങ്ങളുടെ എല്ലാ അര്‍ഥത്തിലുമുള്ള പ്രഥമമായ പങ്ക് ഞങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു.
50. 2018 ജൂണ്‍ നാലിനു പ്രിറ്റോറിയയില്‍ ചേര്‍ന്ന വിദേശ കാര്യ/അന്താരാഷ്ട്ര കാര്യ ബ്രിക്‌സ് മന്ത്രിമാരുടെ സമ്മേളനത്തിനു ദക്ഷിണാഫ്രിക്ക വഹിച്ച ആതിഥ്യത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പൊതു താല്‍പര്യമുള്ള പ്രധാനപ്പെട്ട ആഗോള രാഷ്ട്രീയ, സുരക്ഷാ, സമ്പദ്ഘടനാ, സാമ്പത്തിക വിഷയങ്ങളിലെ വീക്ഷണങ്ങളും ബ്രിക്‌സ് സഹകരണം ശക്തിപ്പെടുത്തുന്നതും മന്ത്രിമാര്‍ പരസ്പരം കൈമാറി. ഐക്യരാഷ്ട്ര പൊതുസഭയുടെ എഴുപത്തിമൂന്നാം സമ്മേളന ഭാഗമായി വിദേശ കാര്യ/അന്താരാഷ്ട്ര കാര്യ ബ്രിക്‌സ് മന്ത്രിമാരുടെ സമ്മേളനം നടക്കാന്‍ പോകുന്നതിനെക്കുറിച്ചു ഞങ്ങള്‍ ചര്‍ച്ച ചെയ്തു.
51. ഡര്‍ബനില്‍ 2018 ജൂണ്‍ 28,29 തീയതികളില്‍ ഉന്നത സുരക്ഷാ പ്രതിനിധികള്‍ പങ്കെടുത്ത ബ്രിക്‌സിന്റെ 8-ാമതു യോഗത്തെ നാം സ്വാഗതം ചെയ്യുകയും  ആഗോള സുരക്ഷാ പരിസ്ഥിതി, വിപരീത വിനോദ സഞ്ചാരം, വിവര വിനിമയ സാങ്കേതിക വിദ്യ, സുപ്രധാന ദേശീയ അന്തര്‍ദേശീയ അരക്ഷിത മേഖലകള്‍, രാജ്യാന്തര കുറ്റകൃത്യങ്ങള്‍, സമാധാന പാലനം, ദേശീയ സുരക്ഷാ വികസന വിഷയങ്ങള്‍ എിവയിന്മേലുള്ള ബ്രിക്‌സിന്റെ ചര്‍ച്ചകള്‍ സമ്പന്നമാക്കിയതിന് അവരെ പ്രശംസിക്കുകയും ചെയ്തു.
52. അന്താരാഷ്ട്ര മേഖലയില്‍ സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതില്‍ ഐക്യരാഷ്ട്ര സഭ വഹിക്കുന്ന സുപ്രധാന പങ്കും ഇക്കാര്യത്തില്‍ വിവിധ ബ്രിക്‌സ് രാജ്യങ്ങളുടെ സംഭാവനകളും നാം ഊന്നിപ്പറയുകയും ചെയ്തു. ബ്രിക്‌സ് രാജ്യങ്ങളുടെ സമാധാന പാലനത്തിനും സഹകരണത്തിനും പരസ്പര സമ്പര്‍ക്കത്തിനും ഐക്യരാഷ്ട്ര സഭ നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും സമാധാന പാലനത്തിനായി ദക്ഷിണാഫ്രിക്കയുടെ ഒരു ബ്രിക്‌സ് പ്രവര്‍ത്തന സമിതിക്കായുള്ള നീക്കങ്ങളും നാം അംഗീകരിച്ചു.
53. സമാധാന പാലനത്തിനായി ആഫ്രിക്കന്‍ യൂണിയന്‍ നടത്തുന്ന ശ്രമങ്ങളെ നാം അഭിനന്ദിക്കുയും ആഫ്രിക്കന്‍ യൂണിയന്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി കൗണ്‍സിലും യുണൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സിലും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. 2020ല്‍ തോക്കുകള്‍ നിശബ്ദമാക്കുന്നതിനുള്ള ആഫ്രിക്കന്‍ യൂണിയന്റെ പ്രതിജ്ഞാബദ്ധതയെ നാം സ്വാഗതം ചെയ്യുകയും ആഫ്രിക്കന്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി ആര്‍ക്കിടെക്ച്ചര്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കു പിന്തുണ അറിയിക്കുകയും ചെയ്തു.
IV ആഗോള സാമ്പത്തിക പുനരുദ്ധാരണം, ആഗോള സാമ്പത്തിക ഭരണ സ്ഥാപനങ്ങള്‍, നാലാം വ്യവസായ വിപ്ലവം എന്നിവയുടെ നവീകരണം എന്നിവയിലെ ബ്രിക്‌സ് പങ്കാളിത്തം 
54. ആഗോള സാമ്പത്തിക രംഗത്തിന്റെ  തുടര്‍ച്ചായ മുന്നേറ്റത്തെ നാം സ്വാഗതം ചെയ്തു. ഒപ്പം വളര്‍ച്ച കാലികമല്ല എന്നും പതനസാധ്യത ഇപ്പോഴും നിലനില്ക്കുന്നു എന്നു നിരീക്ഷിക്കുകയും ചെയ്തു. വാണിജ്യ മത്സരങ്ങള്‍, ആഗോള രാഷ്ട്രീയത്തിലെ അപകട സാധ്യതകള്‍, ചരക്കുകളുടെ വിലയിലെ ചാഞ്ചാട്ടം, സ്വകാര്യ, പൊതു മേഖലകളിലെ ഋണബാധ്യതകള്‍, അസമത്വം, സമഗ്ര വളര്‍ച്ചാരാഹിത്യം തുടങ്ങിയ വെല്ലുവിളികളില്‍ ഇതു പ്രതിഫലിക്കുന്നുമുണ്ട്. വളര്‍ച്ചയുടെ പ്രയോജനങ്ങള്‍ കൂടുതല്‍ സമഗ്രമായ രീതിയില്‍ പങ്കിടപ്പെടുന്നു എന്നു നാം മനസിലാക്കുന്നു.ആഗോള വാണിജ്യത്തില്‍ സുസ്ഥിര വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങളുടെ പ്രാധാന്യം നാം വീണ്ടും  ഊന്നിപ്പറയുന്നു.
55. ആഗോള സാമ്പത്തിക വികസനത്തെ ബ്രിക്‌സ് സമ്പദ്‌വ്യവസ്ഥ തുടര്‍ന്നും പിന്താങ്ങുന്നുണ്ട്. സാമ്പത്തിക, ധന, ഘടന, നയങ്ങള്‍ എന്നിവയിലെ പൊരുത്തം തുടര്‍ന്നും കൂടുതല്‍ ശക്തവും സുസ്ഥിരവും സന്തുലിതവും സമഗ്ര വളര്‍ച്ചയുള്ളതും ആവണമെന്നു നാം വാദിക്കുന്നു. ചില വികസിത രാജ്യങ്ങളുടെ സ്ഥൂല സാമ്പത്തിക നയങ്ങള്‍ അതിരുവിടുന്നതില്‍ നാം ആശങ്ക അറിയിക്കുന്നുണ്ട്. അവ  വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ സാമ്പത്തിക അസ്ഥിരതയ്ക്കു കാരണമാകുകയും അവയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ജി-20 ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡ് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നയ ചര്‍ച്ചകളും സഹകരണവും തുടരണമെന്നും ഈ അപകടസാധ്യതകള്‍ അഭിസംബോധന ചെയ്യണമെന്നും എല്ലാ വികസിത സമ്പദ്‌വ്യവസ്ഥകളോടും ഉയര്‍ന്നു വരുന്ന കമ്പോള സമ്പദ്‌വ്യവസ്ഥകളോടും നാം ആഹ്വാനം ചെയ്യുന്നു.
56.  നാലാം വ്യവസായ വിപ്ലവത്തിന്  ജെഹാനസ് ബര്‍ഗ് ഉച്ചകോടി നല്കിയ ഊന്നലും ബ്രിക്‌സ് അംഗരാജ്യങ്ങളിലെ ശാസ്ത്ര സാങ്കേതിക വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിന്റെ ഫലങ്ങളും അനുസ്മരിച്ചുകൊണ്ട് പുതിയ വ്യവസായ വിപ്ലവത്തില്‍ ബ്രിക്‌സിന്റെ പങ്കാളിത്തത്തെ നാം പ്രശംസിക്കുന്നു. 
പാര്‍ട്ട് എന്‍ഐആറിന്റെ പൂര്‍ണ പ്രവര്‍ത്തനത്തിനായി ഒരു ഉപദേശക സമിതി രൂപീകരിക്കും. ഇതില്‍ ബ്രിക്‌സ് രാജ്യങ്ങളിലെ വ്യവസായ മന്ത്രമാര്‍ ഉണ്ടാവും. നാലാം വ്യവസായ വിപ്ലവത്തിന്റെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനും ഡിജിറ്റലൈസേഷന്‍, വ്യവസായവത്ക്കരണം, നവീകരണം, നിക്ഷേപം, അവസരങ്ങള്‍ എന്നിവയില്‍ ബ്രിക്‌സിന്റെ സഹകരണം കൂടുതല്‍ തീവ്രമാക്കുന്നതിനും പാര്‍ട്ട് എന്‍ഐആര്‍ ഉദ്ദേശിക്കുന്നു. സയന്‍സ് പാര്‍ക്കുകള്‍, ടെക്‌നോളജി ബിസിന്‌സ് ഇന്‍ക്യുബേറ്ററുകള്‍, ചെറുതും ഇടത്തരവുമായ സംരംഭങ്ങള്‍ എന്നിവയുമായി ബ്രിക്‌സ് ശൃംഖല സ്ഥാപിക്കാനുള്ള നീക്കം വളരെ പ്രതീക്ഷ നല്കുന്നതായി ഞങ്ങള്‍ കരുതുന്നു.
57. ആഗോള തലത്തില്‍ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക വികസനത്തില്‍ ഇന്റര്‍നെറ്റ് വഹിക്കുന്ന അതി നിര്‍ണായകവും അനുകൂലവുമായ പങ്ക് ഞങ്ങള്‍ മനസിലാക്കുന്നു. ഇക്കാര്യത്തില്‍ നിലവിലുള്ള സംവിധാനവുമായി തടര്‍ന്നും സഹകരിച്ചു മുന്നോട്ടുപോകാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. 
58. സുസ്ഥിര വികസനത്തിനും സമഗ്ര വളര്‍ച്ചയ്ക്കും വേണ്ടിയുള്ള ബ്രിക്‌സിന്റെ സുപ്രധാനമായ ശാസ്ത്ര സാങ്കേതിക സംരംഭകത്വ സഹകരണം ഞങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങളുടെ സംയുക്ത പ്രവര്‍ത്തനങ്ങളുടെ മുേന്നറ്റത്തിനായി ഈ മേഖലയില്‍ ബ്രിക്‌സ് നല്കുന്ന സഹകരണത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. നാലാം വ്യവസായ വിപ്ലവത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനായി ബ്രിക്‌സിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ശാസ്ത്ര പദ്ധതികളുടെ മൂല്യം നാം പ്രമാണീകരിക്കുന്നു.
59. ബ്രിക്‌സ് ഐപിആര്‍ സഹകരണ പുരോഗതിയെ നാം പ്രശംസിക്കുന്നു. വികസ്വര രാജ്യങ്ങളിലെ സാങ്കേതിക വിദ്യകളുടെ വികസനം കൈമാറ്റം എന്നിവയുടെ പ്രാധാന്യം മനസിലാക്കുന്നു. സന്തുലിതമായ ആഗോള സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ഇതിന്റെ പ്രാധാന്യവും അറിയുന്നു. സമൂഹത്തിനു മൊത്തമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
60. സമഗ്രവളര്‍ച്ചയുടെ നിര്‍ണായക സ്രോതസുകള്‍ വാണിജ്യവും സാങ്കേതിക വിദ്യയുമാണ് എന്നു ഞങ്ങള്‍ക്കു ബോധ്യമുണ്ട്. ജനങ്ങളുടെ വരുമാനം ചരക്കു സേവന ഉത്പാദനം എന്നിവയില്‍ സാങ്കേതിക പുരോഗതിക്ക് വലിയ ബന്ധമുണ്ട്. സാങ്കേതിക പുരോഗതിയുടെ പ്രയോജനങ്ങല്‍ വികസ്വര രാജ്യങ്ങള്‍ക്ക് ഉറപ്പാക്കുന്നതിനു യുക്തമായ നയങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
61. സാങ്കേതിക വിദ്യ, അറിവ് എന്നിവയാല്‍ നയിക്കപ്പെടുന്ന ഇപ്പോഴത്തെ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ നൈപുണ്യ വികസനത്തിന് നിര്‍ണായകമായ പങ്കാണ് ഉള്ളത് എന്നു നമുക്കറിയാം. ഇന്നു നൈപുണ്യമുള്ള ജോലിക്കാരുടെ അഭാവം വ്യവസായ മേഖലയില്‍ വളരെയുണ്ട്. ഇതു വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. അപ്രന്റിസ്ഷിപ്പ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബ്രിക്‌സിന്റെ കര്‍മ്മപദ്ധതി,  നൈപുണ്യത്തിലൂടെ ദാരിദ്ര്യ ലഘൂകരണം തുടങ്ങി ജി 20നുള്ള ശിപാര്‍ശകളെ ഞങ്ങള്‍ പിന്താങ്ങുന്നു. വികസ്വര രാജ്യങ്ങളിലും തൊഴില്‍ ലോകത്തിലും വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് പരിശീലനം ലഭിച്ച തൊഴിലാളികളെ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാകണം എന്നും ഞങ്ങള്‍ ശിപാര്‍ശ ചെയ്യുന്നു.
62. ലോക വ്യാപാരര സംഘടന വിഭാവനം ചെയ്യുന്നതു പോലെ നിയമ അടിസ്ഥാനത്തിലുള്ള സുതാര്യമായ, തുറന്ന വാണിജ്യ സംവിധാനത്തെ നാം ആവര്‍ത്തിക്കുന്നു. ബഹുമുഖ വാണിജ്യ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള എല്ലാ പരിശ്രമങ്ങളെയും അംഗീകരിക്കുന്നു.
63. അപ്രതീക്ഷിത വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ബഹുമുഖ വാണിജ്യ സംവിധാനത്തെ നാം അംഗീകരിക്കുു. തുറന്ന ഒരു സമ്പദ് വ്യവസ്ഥയയുടെ പ്രാധാന്യം അടിവരയിടുന്നു. ആഗോളവത്ക്കരണത്തിന്റെ പ്രയോജനം ഇതിലൂടെ മാത്രമെ ലബ്ധമാകൂ. ലോക വാണിജ്യ സംഘടനയിലെ അംഗങ്ങള്‍ അവരുടെ പ്രതിജ്ഞകള്‍ പാലിക്കണമെന്നു ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
64. ബഹുമുഖ വാണിജ്യ സംവിധാനത്തിന്റെ തര്‍ക്ക പരിഹാര തീര്‍പ്പു സംവിധാനം ഞങ്ങള്‍ അനുസ്മരിക്കുന്നു. പുതിയ അപ്പലേറ്റ് സംവിധാനത്തിനുള്ള നടപടികള്‍ വൈകുന്നതില്‍ ഞങ്ങള്‍ക്ക് ഉത്ക്കണ്ഠയുണ്ട്. ഇതിനെ അനുഭാവപൂര്‍വം പരിഗണിക്കണമെന്നു നാം എല്ലാ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
65. ലോക വാണിജ്യ സംഘടനയുടെ കൂടിയാലോചനാ ധര്‍മത്തിന്റെ ആവശ്യകത ഞങ്ങള്‍ മനസിലാക്കുന്നു. ബഹുമുഖ വാണിജ്യ സംവിധാനത്തിന് ഒരു നിയമ ചട്ടക്കൂട് വികസിപ്പിക്കുന്നതിന് സൃഷ്ടിപരമായി മുന്നോട്ടുവരുന്നതിനെ നാമു അനുകൂലിക്കുന്നു.
66. ആഫ്രിക്കയുടെ ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെപ്രാധാന്യം നാം അംഗീകരിക്കുന്നു. ആഫ്രിക്കയുടെ വികസനത്തിനായുള്ള പുതിയ പങ്കാളിത്തം, പ്രോഗ്രാം ഫോര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് ഇന്‍ ആഫ്രിക്ക എന്നിവ വഴി അടിസ്ഥാന സൗകര്യങ്ങളുടെ വെല്ലുവിളി നേരിടണം.  ആഫ്രിക്കയുടെ തൊഴില്‍ അവസര സൃഷ്ടി, സുസ്ഥിര വികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, പോഷകാഹാരം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ നാം സഹായം നല്കും. ആഫ്രിക്കയുടെ സുസ്ഥിര വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും സഹായിക്കും.
67.ആഫ്രിക്കയുടെ വ്യവസായവത്ക്കരണം, ആഫ്രിക്കന്‍ യൂണിയന്‍ 2063ന്റെ സാക്ഷാത്ക്കാരം എന്നിവയുടെ ആവശ്യം നാം അറിയുന്നു. ആഫ്രിക്കന്‍ കോണ്ടിനെന്റല്‍ ഫ്രീ ട്രേഡ് ഏരിയ കരാറില്‍ ഒപ്പു വച്ച രാജ്യങ്ങളെ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിലെ വലിയ ചുവടുവയ്പാണ് അത്. ആഫ്രിക്കയുടെ വാണിജ്യ സാമൂഹിക-സാമ്പത്തിക വെല്ലുവിളികള്‍ നേരിടാനുള്ള നടപടി കൂടിയാണത്.
68. അന്താരാഷ്ട്ര നാണയനിധി അടിസ്ഥാനമാക്കി ശക്തമായ ഒരു ആഗോള സാമ്പത്തിക സുരക്ഷാ ശൃംഖല വേണമെന്നു നാം ശിപാര്‍ശ ചെയ്യുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ ഭരണസംവിധാനം നവീകരിക്കണമെന്നും ശക്തിപ്പെടുത്തണമെന്നും സബ് സഹാറ ആഫ്രിക്ക ഉള്‍പ്പെടെയുള്ള ദരിദ്ര രാജ്യങ്ങളുടെ പ്രതിനിധികളെ അതില്‍ ഉള്‍പ്പെടുത്തണമെന്നും ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
69 അന്താരാഷ്ട്ര നാണയ നിധിയുടെ അധ്യക്ഷപദവി ലഭിച്ച ദക്ഷിണാഫ്രിക്കന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ലെസറ്റ്ജ കാങ്കയാഗോവിനെ പുതിയ സ്ഥാനലബ്ധിയില്‍ നാം അനുമോദിക്കുന്നു.
70 ബ്രിക്‌സ് കണ്ടിന്‍ജന്റ് റിസര്‍വ് അറേഞ്ച്‌മെന്റ് ശക്തമാക്കാന്‍ സ്വീകരിച്ച നടപടികള്‍ നാം മനസിലാക്കുന്നു. നാം അതിനെ സ്വാഗതം ചെയ്യുന്നു. സിആര്‍എയും ഐഎംഎഫും തമ്മിലുള്ള സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്നു, പിന്തുണയ്ക്കുന്നു.
71. ബ്രിക്‌സ് ലോക്കല്‍ കറന്‍സി ബോണ്ട് ഫണ്ട് നടപ്പാക്കുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തുകയും അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയും ചെയ്യുന്നു. 
72. ബോണ്ട് പുറത്തിറക്കുന്നതിനും ഈ രംഗത്തു കൂടുതല്‍ സഹകരിക്കുന്നതിനുമായി ബ്രിക്‌സ് രാഷ്ട്രങ്ങളിലെ അക്കൗണ്ടിങ് നിലവാരവും ഓഡിറ്റിങ്ങിന്റെ ഉള്‍ക്കാഴ്ചയും ഏകീകരിക്കുന്നതിനായി കൂടുതല്‍ സഹകരിക്കുന്നതിനു നാം പരസ്പരം സമ്മതിക്കുന്നു. 
73. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ വികസിച്ചുവരുന്ന സാഹചര്യത്തില്‍ ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ആന്‍ഡ് ബ്ലോക്ക്‌ചെയ്ന്‍ ടെക്‌നോളജിയില്‍ സംയുക്ത ഗവേഷണം നടത്തുന്നതിനുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഉരുത്തിരിഞ്ഞുവരുന്ന ഇന്റര്‍നെറ്റ് സമ്പദ്‌വ്യവസ്ഥയുമായി ഇഴുകിച്ചേരുന്നതിന് നമുക്കിടയിലുള്ള സഹകരണം ഗുണകരമാകുമെന്നു പ്രതീക്ഷിക്കുന്നു. 
74. സുസ്ഥിര സാമ്പത്തിക വികസനത്തിനും വളര്‍ച്ചയ്ക്കും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഏകോപനം വര്‍ധിപ്പിക്കുന്നതിനും അടിസ്ഥാനപരമായി വേണ്ടത് അടിസ്ഥാനസൗകര്യ, നിക്ഷേപ, രാജ്യാന്തര വികസന സഹായ പദ്ധതികളാണ്. സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിന് അടിസ്ഥാന സൗകര്യ വികസനവും ഏകോപനവും വളരെ പ്രധാനമാണെന്നു നാം ഊന്നിപ്പറയുന്നു. 
75. പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കും നിക്ഷേപത്തിനും എത്രത്തോളം പ്രേരണ പകരാന്‍ ബഹുരാഷ്ട്ര വികസന ബാങ്കുകള്‍(എം.ഡി.ബികള്‍)ക്ക്, വിശേഷിച്ച് ന്യൂ ഡെവലപ്‌മെന്റ് ബാങ്കി(എന്‍.ഡി.ബി.)നു സാധിക്കുമെന്നതിന് നാം അടിവരിയിടുന്നു. 
76. നമ്മുടെ രാഷ്ട്രങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക വികസനത്തിന് ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുന്നതില്‍ എന്‍.ഡി.ബിക്ക് ഉണ്ടാക്കാന്‍ സാധിച്ച പുരോഗതി സംതൃപ്തി പകരുന്നു. പ്രോജക്ട് പ്രിപ്പറേഷന്‍ ഫണ്ട് വൈകാതെ പ്രാവര്‍ത്തികമാകുമെന്നു പ്രതീക്ഷിക്കുന്നു. ബ്രസീലിലെ സാവോ പോളോയില്‍ അമേരിക്ക മേഖലാ കേന്ദ്രം തുറക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഇതും ആഫ്രിക്ക മേഖലാകേന്ദ്രവും അതതു വന്‍കരകളില്‍ എന്‍.ഡി.ബിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനു സഹായകമാകും. മെയ് 28, 29 തീയതികളില്‍ ചൈനയിലെ ഷാങ്ഗ്ഹായില്‍ നടന്ന എന്‍.ഡി.ബിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ മൂന്നാമതു വാര്‍ഷിക യോഗം മാറിവുന്ന ആഗോള സാഹചര്യത്തില്‍ എന്‍.ഡി.ബിയുടെ ഭാവിവികസനം എന്ന വിഷയത്തെക്കുറിച്ചു ചര്‍ച്ച ചെയ്തു എന്നതു പ്രാധാന്യമര്‍ഹിക്കുന്നതായി വിലയിരുത്തുന്നു. 
77. ബ്രിക്‌സ് രാഷ്ട്രങ്ങളുടെ സമ്പദ്‌വ്യവസ്ഥകള്‍ക്കു കരുത്തു പകരാനും  അംഗരാഷ്ട്രങ്ങളുടെ വികസനത്തെ സഹായിക്കാനുമായി ബ്രിക്‌സ് സാമ്പത്തിക സഹകരണം എത്രത്തോളം പ്രധാനമാണെന്നതു ഗൗരവത്തോടെയാണു നാം വീക്ഷിക്കുന്നത്. ഓരോ രാജ്യത്തും നിലവിലുള്ള ചട്ടക്കൂടിനും ഡബ്ല്യു.ടി.ഒ. ഗാറ്റ്‌സ് വ്യവസ്ഥകള്‍ക്കും വിധേയമായി സാമ്പത്തിക രംഗത്തെ നിയന്ത്രണ ഏജന്‍സികള്‍ തമ്മിലുള്ള മെച്ചപ്പെട്ട ആശയവിനിമയവും സഹകരണം ഉറപ്പാക്കുന്നതിനു വേണ്ടി ബ്രിക്‌സ് രാഷട്രങ്ങളില്‍ ധനകാര്യ സ്ഥാപനങ്ങളുടെ ശൃംഖലയും സാമ്പത്തിക സേവനങ്ങളുടെ ലഭ്യതയും പ്രോല്‍സാഹിപ്പിക്കുക വഴി സാമ്പത്തിക വിപണിയുടെ ഏകോപനം സാധ്യമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത നാം ഊട്ടിയുറപ്പിക്കുന്നു. ഓരോ കേന്ദ്ര ബാങ്കിന്റെയും നിയമവ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് കറന്‍സി സഹകരണം വര്‍ധിപ്പിക്കാന്‍ നാം ശ്രമിക്കും. ബ്രിക്‌സ് രാഷ്ട്രങ്ങളുടെ സുസ്ഥിരവികസനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഗ്രീന്‍ ഫിനാന്‍സിങ് വര്‍ധിപ്പിക്കും. 
78. നിയമവിരുദ്ധമായ പണമൊഴുക്കു തടയുന്നതിനായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍സ് ടാസ്‌ക് ഫോഴ്‌സി(എഫ്.എ.ടി.എഫ്.)ലും വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷനിലും ഉള്ള സഹകരണം ഉള്‍പ്പെടെയുള്ള രാജ്യാന്തര ബന്ധത്തിനു പിന്‍തുണയേകാനുള്ള പ്രതിജ്ഞാബദ്ധത നാം ആവര്‍ത്തിക്കുകയാണ്. പരസ്പര വിനിമയത്തിന്റെയും വിവരങ്ങള്‍ കൈമാറുന്നതിന്റെയും പ്രാധാന്യം നാം തിരിച്ചറിയുന്നു. എഫ്.എ.ടി.എഫിന്റെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും അവയെ പിന്‍താങ്ങുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുന്നതോടൊപ്പം കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരവാദത്തിനു ധനസഹായം നല്‍കുന്നതും തടയാനായി മാനദണ്ഡം നടപ്പാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും നാം തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകത തിരിച്ചറിയുന്നു. 
79. രാജ്യങ്ങളിലെ നിയമസംവിധാനങ്ങളെ അപ്രസക്തമാക്കുംവിധമുള്ളതും ദീര്‍ഘകാലം നീളുന്ന തിരിച്ചടി സൃഷ്ടിക്കുന്നതുമായ ആഗോള വെല്ലുവിളിയായി നിലനില്‍ക്കുകയാണ് അഴിമതി. ഒരു രാജ്യത്തിന് അനിവാര്യമായ തദ്ദേശീയവും വൈദേശികവുമായ നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുക വഴി സാമ്പത്തിക വളര്‍ച്ചയ്ക്ക് അതു ഭീഷണി ഉയര്‍ത്തുന്നു. അഴിമതിക്കെതിരെയുള്ള ഐക്യരാഷ്ട്രസഭാ കണ്‍വെന്‍ഷന്റെ നാലാം അധ്യായത്തില്‍ ചൂണ്ടിക്കാട്ടുംവിധം സഹകരിക്കാനുള്ള പ്രതിജ്ഞാബദ്ധത നാം ആവര്‍ത്തിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, അഴിമതിവിരുദ്ധ സഹകരണത്തിനായുള്ള ബ്രിക്‌സ് പ്രവര്‍ത്തന സംഘത്തില്‍ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്താന്‍ നാം പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ആഭ്യന്തര നിയമസംവിധാനത്തിനു വിധേയമായി, അഴിമതിവിരുദ്ധ നിയമം നടപ്പാക്കുന്നതിനും ഒളിച്ചുകടക്കുന്നവരെയും സാമ്പത്തിക കുറ്റവാളികളെയും അഴിമതിക്കാരെയും കൈമാറുന്നതിനും സ്വത്ത് കണ്ടുകെട്ടുന്നതിനും അഴിമതിയുമായി ബന്ധപ്പെട്ട ക്രിമിനലും അല്ലാത്തതുമായ കുറ്റകൃത്യങ്ങളെ നേരിടുന്നതിനും നാം സഹകരിക്കും. അഴിമതിക്കും അഴിമതിക്കാര്‍ക്കും താവളം ഒരുക്കരുതെന്നു രാജ്യാന്തര സമൂഹത്തോട് അഭ്യര്‍ഥിക്കും. പരസ്പരം തിരിച്ചറിയുന്നതിനും ബ്രിക്‌സ് അഴിമതിവിരുദ്ധ സഹകരണത്തിനും ഏറ്റവും ആവശ്യം അനുഭവങ്ങള്‍ പങ്കുവെക്കലാണെന്നു നാം കരുതുന്നു. ഇക്കാര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ചെയ്തതുപോലെ ഒരുമിച്ചു പ്രവര്‍ത്തിക്കും. വിവരങ്ങള്‍ കൈമാറുന്നതിനു വേദിയൊരുക്കിയും വിവിധ തലങ്ങളിലുള്ള വേദികളുടെ ഏകോപനം സാധ്യമാക്കിയും യു.എന്‍.സി.എ.സി. നടപ്പാക്കാന്‍ പരസ്പരം പിന്‍തുണയ്ക്കുമെന്നു നാം ഉറപ്പു നല്‍കുകയാണ്. അഴിമതി ഇല്ലാതാക്കുന്നതിനുള്ള വര്‍ഷമായി 2018 തെരഞ്ഞെടുത്ത ആഫ്രിക്കന്‍ യൂണിയന്റെ തീരുമാനത്തെ നാം ശ്ലാഘിക്കുകയാണ്. 
80. ബ്രിക്‌സ് സാമ്പത്തിക പങ്കാളിത്തത്തിനായുള്ള നയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ബ്രിക്‌സ് വാണിജ്യമന്ത്രിമാരുടെ എട്ടാമതു യോഗത്തില്‍ ഉണ്ടായ ഗുണകരമായ തീരുമാനങ്ങളെ നാം സ്വാഗതം ചെയ്യുന്നു. ഇതാകട്ടെ, ധനകാര്യ-വ്യാപാര വിഷയങ്ങള്‍ക്കായുള്ള ബ്രിക്‌സ് കോണ്ടാക്റ്റ് ഗ്രൂപ്പി(സി.ജി.ഇ.ടി.ഐ.)ന്റെ പ്രവര്‍ത്തനങ്ങളുമായി യോജിച്ചുപോകുന്നതാണ്. ധനകാര്യ, വ്യാപാര സഹകരണത്തിനായുള്ള ബ്രിക്‌സ് കര്‍മപദ്ധതി നടപ്പാക്കുന്നതിലുണ്ടായ നല്ല പുരോഗതിയെയും സ്വാഗതം ചെയ്യുന്നു. വ്യാവസായിക വികസനം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നയകാര്യങ്ങളുടെ സംരക്ഷണത്തിലൂടെ ഉള്‍പ്പെടെ വ്യവസായത്തിലും കൃഷിയിലും, വിശേഷിച്ച് ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍, ഉള്ള പങ്കാളിത്തത്തെയും മൂല്യവര്‍ധനയെയും ഒപ്പം നമ്മുടെ സ്ഥാപനങ്ങളുടെ ആഗോള മൂല്യ ശൃംഖലകളുടെ മേല്‍പോട്ടും കീഴ്‌പോട്ടുമുള്ള നീക്കത്തെയും പിന്‍തുണയ്ക്കുന്ന നടപടികളെ നാം പ്രോല്‍സാഹിപ്പിക്കുന്നു. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള മൂല്യവര്‍ധിത വ്യാപാരം വര്‍ധിപ്പിക്കുന്നതിന്റെ പ്രാധാന്യം അംഗീകരിക്കുന്നതിന്റെ ഭാഗമായി സി.ജി.ഇ.ടി.ഐയുടെ വാണിജ്യ പ്രോല്‍സാഹന പ്രവര്‍ത്തക ഗ്രൂപ്പും ബ്രിക്‌സ് ഇ-കൊമേഴ്‌സ് പ്രവര്‍ത്തക ഗ്രൂപ്പും പുനഃസംഘടിപ്പിച്ചതിന് വ്യാപാര മന്ത്രിമാരെ നാം അഭിനന്ദിക്കുന്നു. ബ്രിക്‌സ് മുല്യവര്‍ധിത വ്യാപാരം പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള ബ്രിക്‌സ് സംയുക്ത വ്യാപാര പഠനം പുനരവലോകനം ചെയ്യാന്‍ തുടക്കമിട്ടതിനെ സ്വാഗതം ചെയ്യുന്നു. ഐ.പി.ആര്‍., ഇ-കൊമേഴ്‌സ്, സേവന രംഗത്തെ വ്യാപാരം, ഇ-കൊമേഴ്‌സിലെയും മാനദണ്ഡങ്ങളിലെയും സാങ്കേതിക നിയന്ത്രണങ്ങളിലെയും ചെറുകിട-ഇടത്തരം സംരഭ മേഖലയിലെയും മോഡല്‍ ഇ-പോര്‍ട്ടിലെയും സഹകരണം വര്‍ധിപ്പിക്കല്‍ എന്നീ മേഖലകളില്‍ ബ്രിക്‌സ് വ്യാപാര മന്ത്രിമാരുടെ എട്ടാമതു യോഗത്തില്‍ ഉണ്ടായിട്ടുള്ള അനുകൂലമായ നീക്കവും സ്വാഗതാര്‍ഹമാണ്. 
81. മേഖലാതല വ്യോമഗതാഗത്തിനായുള്ള ബ്രിക്‌സ് ധാരണാപത്രം ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്യുന്നു. കണക്റ്റിവിറ്റിയിലും അടിസ്ഥാനസൗകര്യ മേഖലയിലും ബ്രിക്‌സ് രാഷ്ട്രങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഒരു നാഴികക്കലാണ് ഇതെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. 
82. ബ്രിക്‌സ് തീരുവ സഹകരണത്തിനായുള്ള തന്ത്രപരമായ ചട്ടക്കൂട് നടപ്പാക്കുന്നതിനായുള്ള ബ്രിക്‌സ് കസ്റ്റംസ് ഭരണസംവിധാനങ്ങള്‍ തമ്മിലുള്ള സഹകരണം സംബന്ധിച്ചുണ്ടായ തീരുമാനങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. അതിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളെ സ്വാഗതം ചെയ്യുന്നു. ബ്രിക്‌സ് തീരുവ പരസ്പര ഭരണസഹായ കരാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കുകയും നടപ്പാക്കുകയും ചെയ്യുന്നത് അതില്‍പ്പെടുന്നു. ഇതോടെ നിയന്ത്രണങ്ങളും സാമ്പത്തിക ഏജന്‍സികളും ഉള്‍പ്പെടെ, ബ്രിക്‌സ് അംഗീകൃത സാമ്പത്തിക കാര്യ ഏജന്‍സി പദ്ധതി 2022 ആകുമ്പോഴേക്കും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. ലക്ഷ്യം കൈവരിക്കുന്നതിനായി ബ്രിക്‌സ് തീരുവ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെയും ബ്രിക്‌സ് തീരുവ ഭരണസംവിധാനങ്ങള്‍ നടപ്പാക്കാന്‍ പോകുന്ന ഹ്രസ്യ, മധ്യ, ദീര്‍ഘകാല നടപടിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന ബ്രിക്‌സ് തീരുവ കര്‍മപദ്ധതി നടപ്പാക്കുന്നതിനെയും നാം സ്വാഗതം ചെയ്യുന്നു. ബ്രിക്‌സ് തീരുവ സഹകരണ സമിതിയുടെ സാധ്യതകള്‍ തിരിച്ചറിയുന്നതോടൊപ്പം ബ്രിക്‌സ് അംഗങ്ങള്‍ തമ്മിലുള്ള സഹകരണവും വ്യാപാരത്തിനു സാഹചര്യം ഒരുക്കല്‍, നിയമം നടപ്പാക്കല്‍, നൂതന വിവരസാങ്കേതിക വിദ്യാ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തല്‍, ശേഷി വര്‍ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള രാജ്യാന്തര മേഖലകളിലെ സഹകരണവും വര്‍ധിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നു.
83. ആഗോളതലത്തില്‍ നീതിയുക്തവും സുതാര്യവുമായ നികുതിസമ്പ്രദായം സാധ്യമാക്കുന്നതിനായി ബ്രിക്‌സ് റവന്യൂ അധികൃതര്‍ തുടര്‍ച്ചയായി നല്‍കിവരുന്ന പിന്‍തുണ തിരിച്ചറിയുന്നു. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ വരുത്തുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി മുന്നോട്ടുപോകാനുള്ള പ്രതിജ്ഞാബദ്ധത നാം ഇനിയും നിലനിര്‍ത്തും. അതില്‍ പ്രാധാന്യം കല്‍പിക്കുക രാജ്യാന്തര നികുതിസമ്പ്രദായം നീതിയുക്തമാക്കി മാറ്റുന്നതിനും വികസ്വര രാഷ്ട്രങ്ങളില്‍ ആവശ്യനുസാരം ശേഷിവര്‍ധന ഉറപ്പാക്കുന്നതിനും ആയിരിക്കും. വിനിമയം വര്‍ധിപ്പിക്കാനും അനുഭവങ്ങള്‍ പങ്കുവെക്കാനും മികച്ച പ്രവര്‍ത്തന രീതികളും അറിവും പങ്കുവെക്കാനും നികുതിവിദഗ്ധരെ കൈമാറാനും നാം പ്രതിജ്ഞാബദ്ധരാണ്. ബ്രിക്‌സ റവന്യൂ അധികൃതര്‍ തമ്മില്‍ ശേഷിവര്‍ധന സംബന്ധിച്ചു വ്യവസ്ഥകള്‍ ഉണ്ടാക്കിയതിനെ സ്വാഗതം ചെയ്യുന്നു. 
84. ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിന്റെയും അതിന്റെ അഞ്ചാമതു വാര്‍ഷിക റിപ്പോര്‍ട്ടിന്റെയും സംഭാവനകളെ ഞങ്ങള്‍ നന്ദിപൂര്‍വം സ്മരിക്കുന്നു. അടിസ്ഥാന സൗകര്യം, ഉല്‍പാദനം, ഊര്‍ജം, കാര്‍ഷികമേഖലയിലെ വാണിജ്യം, സാമ്പത്തിക സേവനങ്ങള്‍, മേഖലാതല വ്യോമഗതാഗതം, സാങ്കേതിക മാനദണ്ഡങ്ങള്‍ പൊരുത്തപ്പെടുത്തല്‍, നൈപുണ്യ വികസനം എന്നിവയില്‍ ബ്രിക്‌സ് ബിസിനസ് ഫോറം നല്‍കിയ സംഭാവനകളെയും അംഗീകരിക്കുന്നു. ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിന്റെ ഭാഗമായി ഡിജിറ്റല്‍ ഇക്കോണമി വര്‍ക്കിങ് ഗ്രൂപ്പ് സ്ഥാപിച്ചതിനെയും സ്വാഗതം ചെയ്യുന്നു. 
85. വിനോദസഞ്ചാര മേഖലയ്ക്കു സുസ്ഥിര സാമ്പത്തിക, സാമൂഹ്യ വികസനത്തിനു നല്‍കാന്‍ സാധിക്കുന്ന സംഭാവനകള്‍ പരിഗണിച്ച് ഈ മേഖലയില്‍ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള വര്‍ധിച്ച സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിനും സാമ്പത്തിക വികസനം വര്‍ധിപ്പിക്കുന്നതിനും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഉദ്ദേശിച്ച് വിനോദസഞ്ചാര മേഖലയില്‍ ബ്രിക്‌സ് വര്‍ക്കിങ് ഗ്രൂപ്പ് സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തതിനെ സ്വാഗതം ചെയ്യുന്നു. ഇതിലൂടെ സഞ്ചാര മേഖല, വ്യോമഗതാഗതം, വിനോദസഞ്ചാര അടിസ്ഥാനസൗകര്യം, സാംസ്‌കാരിക-വൈദ്യ വിനോദസഞ്ചാരം, വിനോദസഞ്ചാര വിപണനത്തിനുള്ള തടസ്സങ്ങള്‍, വിനോദസഞ്ചാര മേഖലയിലെ സുരക്ഷിതത്വം, സാമ്പത്തികവും ഇന്‍ഷുറന്‍സ് പരവും വൈദ്യസംബന്ധവുമായ പിന്‍തുണ എന്നിവ സംബന്ധിച്ച അറിവുകളും അനുഭവങ്ങളും മികച്ച പ്രവര്‍ത്തന രീതികളും കൈമാറ്റം ചെയ്യപ്പെടും. 
ആഗോളമാന്ദ്യത്തെ മറികടന്ന് ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള വിനോദസഞ്ചാരം വികസിച്ചിട്ടുണ്ട് എന്നുള്ളതു സംതൃപ്തിപൂര്‍വം വിലയിരുത്തുന്നു. 
ഢ. ജനങ്ങള്‍ തമ്മിലുള്ള സഹകരണം
86. ബ്രിക്‌സിലും അതിന്റെ പരിപാടികളും കേന്ദ്രസ്ഥാനത്തു ജനങ്ങളാണെന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് കായികം, യുവത, ചലച്ചിത്രം, സംസ്‌കാരം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നീ മേഖലകളിലുള്ള സ്ഥായിയായ പുരോഗതിയും വിനിമയവും അഭിനന്ദനീയമാണ്. 
87. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന, ജനങ്ങളെ കേന്ദ്രീകരിച്ചുള്ള പുരോഗതിയോടുള്ള പ്രതിജ്ഞാബദ്ധത നാം പുതുക്കുകയാണ്. 
88. ആഗോളതലത്തില്‍ ജലത്തിനു പ്രാധാന്യം കല്‍പിക്കുവിധം ലോകത്തിലെ ബൃഹത്തായ ജലവുമായി ബന്ധപ്പെട്ട ചടങ്ങായ എട്ടാമത് ലോക ജല ഫോറം ദക്ഷിണാര്‍ധഗോളത്തില്‍ ആദ്യമായി ബ്രസീലിയയില്‍ സംഘടിപ്പിക്കപ്പെട്ടതു നാം സ്മരിക്കുന്നു. 
89. ശൂന്യാകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ സഹകരിക്കേണ്ടതിനു പ്രാധാന്യം കല്‍പിക്കുകയും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പിന്‍തുണ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്യുന്നു.
90. പ്രതിരോധ കുത്തിവെപ്പു വികസിപ്പിക്കുന്നതില്‍ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരിക്കുന്നതിനു നാം പ്രതിജ്ഞാബദ്ധരാണ്. ബ്രിക്‌സ് പ്രതിരോധ കുത്തിവെപ്പു കേന്ദ്രം തുടങ്ങുന്നതിനുള്ള നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നു. 
91. സുസ്ഥിര വികസന കാലഘട്ടത്തില്‍ ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 2017ല്‍ മോസ്‌കോയില്‍ സംഘടിപ്പിക്കപ്പെട്ട പ്രഥമ ഡബ്ല്യു.എച്ച്.ഒ. ആഗോള മന്ത്രിതല സമ്മേളനത്തെ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഫലമായുണ്ടായ ക്ഷയം ഇല്ലാതാക്കുന്നതിനുള്ള മോസ്‌കോ പ്രഖ്യാപനത്തെയും സ്വാഗതം ചെയ്യുന്നു. 2018 സെപ്റ്റംബറില്‍ നടത്താനിരിക്കുന്ന, ക്ഷയം നിര്‍മാര്‍ജനം ചെയ്യുന്നതിനായുള്ള യു.എന്‍. പൊതുസഭയുടെ ഒന്നാമത് ഉന്നതതല യോഗത്തെയും പകരാത്ത രോഗങ്ങള നിരോധിക്കാന്‍ ഉദ്ദേശിച്ചുള്ള മൂന്നാമത് ഉന്നതതല യോഗത്തെയും സ്വാഗതം ചെയ്യുന്നു. 
92. നാലാമത് വ്യാവസായിക വിപ്ലവത്തിന്റെ ചാലകശക്തികളിലൊന്നായി സംസ്‌കാരത്തിനുള്ള പ്രാധാന്യവും പങ്കും തിരിച്ചറിയുന്ന നാം അതു പ്രദാനം ചെയ്യുന്ന സാമ്പത്തിക സാധ്യതകളെ അംഗീകരിക്കുന്നു. 
93. മൂന്നാമത് ബ്രിക്‌സ് ചലച്ചിത്രോല്‍സവം സംഘടിപ്പിച്ചതിനെ അഭിനന്ദിക്കുന്നതിനൊപ്പം ഈ മേഖലയിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഈ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനും ബ്രിക്‌സ് സംസ്‌കാരങ്ങളുടെ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നതിനുമായി സഹകരിച്ചുള്ള ചലച്ചിത്ര നിര്‍മാണമെന്ന ദക്ഷിണാഫ്രിക്കയുടെ നിര്‍ദേശം ഉള്‍ക്കൊള്ളുന്നു.
94. സൃഷ്ടിപരവും സുസ്ഥിരവുമായ സാംസ്‌കാരിക സഹകരണത്തിനായി സാംസ്‌കാരിക രംഗത്തുള്ള സഹകരണത്തിനായുള്ള കരാര്‍ (2017-2021) നടപ്പാക്കുന്നതിനുള്ള കര്‍മപദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശപരമായ പ്രാധാന്യത്തിനു നാം ഊന്നല്‍ നല്‍കുന്നു. ബ്രിക്‌സ് സാംസ്‌കാരിക വിദഗ്ധര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കു നാം വളരെയധികം വിലകല്‍പിക്കുന്നു. 
95. ജോഹന്നസ്ബര്‍ഗില്‍ നടന്ന ഭരണം സംബന്ധിച്ച രണ്ടാമതു ബ്രിക്‌സ് സെമിനാര്‍ 2018 നന്ദിപൂര്‍വം ഓര്‍ക്കുന്നു. അതോടൊപ്പം, എല്ലാ ബ്രിക്‌സ് രാഷ്ട്രങ്ങളിലെയും വിദ്യാഭ്യാസ വിചക്ഷണന്‍മാരുടെയും ബുദ്ധിജീവികളുടെയും വൈവിധ്യപൂര്‍ണമായ പങ്കാളിത്തത്തോടെ 2019ല്‍ മൂന്നാമതു സമ്മേളനം ബ്രസീല്‍ സംഘടിപ്പിക്കാനുള്ള പദ്ധതിയെ സ്വാഗതം ചെയ്യുന്നു. 
96. തിങ്ക്-ടാങ്ക് കൗണ്‍സില്‍, ദ് അക്കാദമിക് ഫോറം, ദ് സിവില്‍ ബ്രിക്‌സ് ഫോറം, ദ് യങ് ഡിപ്ലോമാറ്റസ് ഫോറം, ദ് യൂത്ത് സമ്മിറ്റ്, ദ് യങ് സയന്റിസ്റ്റിസ് ഫോറം എന്നിവയിലൂടെ ഉള്‍പ്പെടെയുള്ള മനുഷ്യവിഭവശേഷി കൈമാറ്റത്തിലൂടെ ജനങ്ങള്‍ക്കിടയിലുള്ള സഹകരണവും സംവാദവും വര്‍ധിപ്പിക്കുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതി സംതൃപ്തിപൂര്‍വം നിരീക്ഷിക്കുന്നു. 
97. ബ്രിക്‌സ് വിദേശകാര്യ വക്താക്കളെ സംബന്ധിച്ച ദക്ഷിണാഫ്രിക്കന്‍ പദ്ധതി ശ്രദ്ധേയമാണ്. 
98. മൂന്നാമത് ബ്രിക്‌സ് ഗെയിംസിന് ദക്ഷിണാഫ്രിക്ക വിജയകരമായി ആതിഥ്യമരുളുന്നതിനെ നാം സ്വാഗതം ചെയ്യുന്നു. ബ്രിക്‌സ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്ഥാപിക്കുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതി സന്തോഷപ്രദമാണ്. 
99. വനിതാ പാര്‍ലമെന്റേറിയന്‍മാരെ ഉള്‍പ്പെടെ കൈമാറുന്ന ബ്രിക്‌സ് പാര്‍ലമെന്ററി വിനിമയത്തിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുന്നതോടൊപ്പം ഇത്തരം വിനിമയങ്ങള്‍ ശക്തിപ്പെടുത്തുന്ന സാഹചര്യത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. 
100. ഉള്‍ച്ചേര്‍ത്തുള്ള വികസനത്തില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്കിന് ഊന്നല്‍ നല്‍കിക്കൊണ്ട് ബ്രിക്‌സ് വനിതാ ഫോറവും ബ്രിക്‌സ് വിമന്‍സ് ബിസിനസ് സഖ്യവും സ്ഥാപിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ താല്‍പര്യപൂര്‍വം വീക്ഷിക്കുകയാണ്. 
101. 2018ല്‍ ബ്രിക്‌സ് അധ്യക്ഷസ്ഥാനത്തെത്തിയതിന് ദക്ഷിണാഫ്രിക്കയെ ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയും അഭിനന്ദിക്കുന്നു. പത്താമത് ബ്രിക്‌സ് ഉച്ചകോടി ജോഹന്നസ്ബര്‍ഗില്‍ സംഘടിപ്പിച്ചതിന് ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റിനോടും ജനതയോടും ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു. 
102. 2019ല്‍ ബ്രിക്‌സ് അധ്യക്ഷസ്ഥാനം വഹിക്കുന്ന ബ്രസീലിന് റഷ്യയും ഇന്ത്യയും ചൈനയും ദക്ഷിണാഫ്രിക്കയും സമ്പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. 11ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥ്യമരുളുന്നതിനും പിന്‍തുണ പ്രഖ്യാപിക്കുന്നു.
അനുബന്ധം 1 : ജൊഹന്നാസ്ബര്‍ഗ് കര്‍മ്മ പരിപാടി
പത്താമത് ബ്രിക്‌സ് ഉച്ചകോടി ജൂലൈ 25 മുതല്‍ 27 വരെ (ജൊഹന്നാസ്ബര്‍ഗ്)
ജൊഹന്നാസ്ബര്‍ഗ് ഉച്ചകോടിക്ക് മുന്നോടിയായി ദക്ഷിണാഫ്രിക്കയുടെ അദ്ധ്യക്ഷതയില്‍ താഴെപ്പറയുന്ന ബ്രിക്‌സ് സമ്മേളനങ്ങള്‍ നടക്കുകയുണ്ടായി :

മന്ത്രിതല യോഗങ്ങള്‍
ബ്രിക്‌സ് ധനകാര്യ ഉപമന്ത്രിമാരുടെ യോഗം – മാര്‍ച്ച് 17-20 (ബ്യൂണോസ് ഏയേഴ്‌സ്)
ബ്രിക്‌സ് ധനകാര്യ മന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗം – ഏപ്രില്‍ 18-20 (വാഷിംഗ്ടണ്‍ ഡി.സി)
ബ്രിക്‌സ് ധനകാര്യ ഉപമന്ത്രിമാരുടെ യോഗം – ഏപ്രില്‍ 18-20 (വാഷിംഗ്ടണ്‍ ഡി.സി)
ബ്രിക്‌സ് പരിസ്ഥിതികാര്യമന്ത്രിമാരുടെ യോഗം മെയ് 18 (ദര്‍ബന്‍)
ബ്രിക്‌സ് വിദേശകാര്യ / അന്താരാഷ്ട്രബന്ധം മന്ത്രിമാരുടെ യോഗം – ജൂണ്‍ 4 (പ്രിട്ടോറിയ)
ബ്രിക്‌സ് റവന്യൂ മേധാവികളുടെ യോഗം ജൂണ്‍ 18 -20 ജൊഹന്നാസ്ബര്‍ഗ്
ബ്രിക്‌സ് കാര്‍ഷിക, കൃഷി വികസന മന്ത്രിമാരുടെ എട്ടാമത് യോഗം ജൂണ്‍ 19-22 (പൂമാലങ്ക)
ബ്രിക്‌സ് ദേശീയ സുരക്ഷാ ഉപദേശകരുടെ എട്ടാമത് യോഗം 2018 ജൂണ്‍ 28-29 (ഡര്‍ബന്‍)
ബ്രിക്‌സ് ഊര്‍ജ്ജ മന്ത്രിമാരുടെ യോഗം ജൂണ്‍ 28-29 (ഗൗട്ടംഗ്)
ബ്രിക്‌സ് ദുരന്തനിവാരണ മന്ത്രിമാരുടെ യോഗം ജൂണ്‍ 29- ജൂലൈ 01 വരെ (കിഴക്കന്‍ ലണ്ടന്‍)
ബ്രിക്‌സ് ശാസ്ത്രസാങ്കേതിക, നവീനാശയ മന്ത്രിമാരുടെ ആറാമത് യോഗം ജൂണ്‍ 03 (ഡര്‍ബന്‍)
ബ്രിക്‌സ് വ്യവസായ മന്ത്രിമാരുടെ മൂന്നാമത് യോഗം ജൂലൈ 04 (ഗൗട്ടംഗ്)
ബ്രിക്‌സ് വ്യാപാര മന്ത്രിമാരുടെ എട്ടാമത് യോഗം ജൂലൈ 5 (മഹേലിസ്ബര്‍ഗ്)
ബ്രിക്‌സ് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ജൂലൈ 10 (കേപ്ടൗണ്‍)
ബ്രിക്‌സ് ധനകാര്യമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗം ജൂലൈ 19-22 (അര്‍ജന്റീന)
ബ്രിക്‌സ് ആരോഗ്യ മന്ത്രിമാരുടെ യോഗം ജൂലൈ 20 (ഡര്‍ബന്‍)

മുതിര്‍ന്ന ഉദ്യോഗസ്ഥതല മേഖലാ യോഗങ്ങള്‍
ബ്രിക്‌സ് ഷെര്‍പ്പകളുടെയും, സൗസ് – ഷെര്‍പ്പകളുടെയും ആദ്യയോഗം ഫെബ്രുവരി 4-6 (കേപ് ടൗണ്‍)
ബ്രിക്‌സ് അഴിമതിവിരുദ്ധ ഗ്രൂപ്പിന്റെ ആദ്യയോഗം ഫെബ്രുവരി 26 (ബൂണോസ് എയ്‌ഴ്‌സ്, അര്‍ജന്റീന)
സാമ്പത്തിക വ്യാപാര വിഷയങ്ങള്‍ക്കായുള്ള സാമ്പത്തിക, വ്യാപാര ഗ്രൂപ്പിന്റെ 17-ാമത് യോഗം- ഫെബ്രുവരി 28- മാര്‍ച്ച് 2 (ജൊഹന്നാസ്ബര്‍ഗ്)
ബ്രിക്‌സ് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസുകളുടെ 9-ാമത് സാങ്കേതിക യോഗം – മാര്‍ച്ച് 13-15 (പ്രിട്ടോറിയ)
ബ്രിക്‌സ് ബോണ്ട് ഫണ്ട് പ്രവര്‍ത്തക ഗ്രൂപ്പിന്റെ യോഗം – മാര്‍ച്ച് 17-20 (ബൂണോസ് എയ്‌ഴ്‌സ്)
കസ്റ്റംസ് വിദഗ്ധരുടെ യോഗം എപ്രില്‍ 16-17 (ഡര്‍ബന്‍)
കസ്റ്റംസ് സഹകരണ സമിതിയുടെ രണ്ടാമത് യോഗം ഏപ്രില്‍ 18-19 (ഡര്‍ബന്‍)
ബി.ബി.ഐ. പ്രവര്‍ത്തക ഗ്രൂപ്പിന്റെയും ബ്രിക്‌സ് സി.ആര്‍.എ. സ്ഥിരം സമിതിയുടെയും യോഗം ഏപ്രില്‍ 18-20 (വാഷിംഗ്ടണ്‍ ഡി.സി)
ഭീകര വിരുദ്ധ പ്രവര്‍ത്തക ഗ്രൂപ്പിന്റെ യോഗം ഏപ്രില്‍ 19-20 (വൈറ്റ് റിവര്‍, നെല്‍സ്പ്രൂയിറ്റ്)
ബ്രിക്‌സ് ഷെര്‍പ്പകളുടെയും, സൗസ് – ഷെര്‍പ്പകളുടെയും രണ്ടാമത് യോഗം ഫെബ്രുവരി 24-26 (ബേലാബേലാ, ലിംപോപ്പോ)
തൊഴില്‍ ഉദ്യോഗ ഗ്രൂപ്പിന്റെ ആദ്യ യോഗം – മേയ് 7-10 (പൂമാലങ്ക)
ബ്രിക്‌സ് ബൗദ്ധിക സ്വത്തവകാശ സഹകരണ സംവിധാനത്തിന്റെ രണ്ടാമത് യോഗം – മേയ് 10 (കിഴക്കന്‍ ലണ്ടന്‍)
ബ്രിക്‌സ് ഇ-കോമേഴ്‌സ് പ്രവര്‍ത്തക ഗ്രൂപ്പിന്റെ രണ്ടാമത് യോഗം – മേയ് 10 (കിഴക്കന്‍ ലണ്ടന്‍)
സാങ്കേതിക നിയന്ത്രണങ്ങള്‍, ഗുണനിലവാര നിര്‍ണയം, അളവ് തൂക്കങ്ങള്‍, അക്രഡിറ്റേഷന്‍ എന്നിവയുടെ സാങ്കേതിക വിദഗ്ധരുടെ യോഗം – മേയ് 10 (കിഴക്കന്‍ ലണ്ടന്‍)
സേവന മേഖലയിലെ സ്റ്റാറ്റിസ്റ്റിക്‌സുമായി ബന്ധപ്പെട്ട വ്യാപാരത്തെ കുറിച്ചുള്ള ശില്‍പ്പശാല – മേയ് 10 (കിഴക്കന്‍ ലണ്ടന്‍)
സാമ്പത്തിക വ്യാപാര വിഷയങ്ങള്‍ക്കുമേലുള്ള സി.ജി.ഇ.ടി.ഐയുടെ രണ്ടാമത് യോഗം – മേയ് 11-12 (കിഴക്കന്‍ ലണ്ടന്‍)
ബ്രിക്‌സ് പരിസ്ഥിതികാര്യ പ്രവര്‍ത്തക സമിതി യോഗം മേയ് 14-16 (പ്രിട്ടോറിയ)
വിവിരസാങ്കേതിക വിദ്യയുടെ ഉപയോഗത്തിലെ സുരക്ഷ സംബന്ധിച്ച പ്രവര്‍ത്തക ഗ്രൂപ്പ് – മേയ് 16-17 (കേപ്ടൗണ്‍)
ബ്രിക്‌സ് പരിസ്ഥിതികാര്യമുതിര്‍ ഉദ്യോഗസ്ഥതല സമ്മേളനം -മേയ് 17 (ഡര്‍ബന്‍)
ബ്രിക്‌സ് ഊര്‍ജ കാര്യക്ഷമതയും ഊര്‍ജ ലാഭവും പ്രവര്‍ത്തക സമിതിയുടെ യോഗം-മേയ് 17-18 (കേപ്ടൗണ്‍)
ബ്രിക്‌സ് തിങ്ക് – ടാങ്ക് കൗണ്‍സില്‍ – മേയ് 28 (പാര്‍ക്ക് ടൗണ്‍)
ബ്രിക്‌സ് അക്കാദമിക്ക് ഫോറം -മേയ് 28-29 (ജൊഹന്നാസ്ബര്‍ഗ്)
ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് ബ്രിക്‌സ് യോഗം -മേയ് 16 (ഗൗട്ടന്‍)
ലോക ആരോഗ്യ സമ്മേളനത്തോടനുബന്ധിച്ച് ബ്രിക്‌സ് ആരോഗ്യ സമ്മേളനം -മേയ് (ജനീവ, സ്വിറ്റ്‌സര്‍ലാന്റ്)
ബ്രിക്‌സ് ഷെര്‍പ്പകളുടെയും, സൗസ് – ഷെര്‍പ്പകളുടെയും മൂന്നാമത് യോഗം ജൂണ്‍ 2, 3 (പ്രി'ോറിയ)
നികുതി വിദഗ്ധരുടെ യോഗം -ജൂണ്‍ 18-19 (കേപ്ടൗണ്‍)
മധ്യപൗരസ്ത്യ ദേശത്തിന്റെയും വടക്കേ അമേരിക്കയുടെയും വിദഗ്ധരുടെ / മുതിര്‍ ഉദ്യോഗസ്ഥരുടെ നാലാമത് യോഗം -ജൂണ്‍ 19 (പ്രി'ോറിയ)
കാര്‍ഷിക സഹകരണ പ്രര്‍ത്തക ഗ്രൂപ്പിന്റെ എട്ടാമത് യോഗം – ജൂണ്‍ 20 (നെല്‍സ്പ്രൂയിറ്റ്)
കാര്ഡഷിക പ്രവര്‍ത്തക ഗ്രൂപ്പിന്റെ എട്ടാമത് യോഗം- ജൂണ്‍ 20 (നെല്‍സ്പ്രൂയിറ്റ്)
കൃഷി സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം – 27 ജൂണ്‍ 
സിവില്‍ സമൂഹ സംഘടനകളുടെ യോഗം -ജൂണ്‍ 25-26 (ജൊഹന്നാസ്ബര്‍ഗ്)
സിവില്‍ ബ്രിക്‌സ് -ജൂണ്‍ 25-27 (പാര്‍ക്ക് ടൗ, ജൊഹന്നാസ്ബര്‍ഗ്)
കസ്റ്റംസ് സഹകരണ സമിതിയുടെ മൂന്നാമത് യോഗം -ജൂണ്‍ 26 (ബ്രസല്‍സ്, ബെല്‍ജിയം)
ബ്രിക്‌സ് അഴിമതി വിരുദ്ധ ഗ്രൂപ്പിന്റെ രണ്ടാമത് യോഗം – ജൂണ്‍ 26 (പാരീസ്, ഫ്രാന്‍സ്)
യുവ നയതന്ത്രജ്ഞരുടെ ഫോറത്തിന്റെ നാലാമത് യോഗം -ജൂണ്‍ 25-29 (പ്രിട്ടോറിയ)
ബ്രിക്‌സ് യുവശാസ്ത്രജ്ഞരുടെ ഫോറത്തിന്റെ മൂന്നാമത് യോഗം – ജൂണ്‍ 25-29 (ഡര്‍ബന്‍, ഐ.സി.സി)
ബ്രിക്‌സ് സൗഹൃദ നഗരങ്ങളുടെയും തദ്ദേശ ഭരണ സഹകരണ ഫോറത്തിന്റെയും യോഗം – ജൂണ്‍ 25-29 (കിഴക്കന്‍ ലണ്ടന്‍)
നാലാമത് ബ്രിക്‌സ് എസ്.റ്റി.ഐ. പ്രവര്‍ത്തക ഗ്രൂപ്പ് യോഗം – ജൂണ്‍ 30 (ഡര്‍ബന്‍)
എട്ടാമത് ബ്രിക്‌സ് ശാസ്ത്ര സാങ്കേതിക നവീനാശയ യോഗം – ജൂലൈ 02 (ഡര്‍ബന്‍)
വ്യവസായ വിദഗ്ധരുടെ മൂന്നാമത് യോഗം – ജൂലൈ 03 (മഗേലീസ്ബര്‍ഗ്)
സാമ്പത്തിക, വ്യാപര വിഷയങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഗ്രൂപ്പിന്റെ 19-ാമത് യോഗം – ജൂലൈ 02-04 (ഗൗട്ടന്‍)
ബ്രിക്‌സ് ശൃംഖലാ സര്‍വ്വകലാശാല സമ്മേളനം -ജൂലൈ 05-07 (സ്റ്റെല്ലന്‍ബോഷ്)
വിദ്യാഭ്യാസം സംബന്ധിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ബ്രിക്‌സ് യോഗം-ജൂലൈ 9 (കേപ്ടൗണ്‍)
ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം – ജൂലൈ 9-10 (പ്രിട്ടോറിയ)
നാലാമത് ബ്രിക്‌സ് യുവജന ഉച്ചകോടി -ജൂലൈ16-21 (ബ്ലോംഫോന്റൈയിന്‍, ഫ്രീസ്റ്റേറ്റ്)
മൂന്നാമത് ബ്രിക്‌സ് കായികമേള- ജൂലൈ 18-19 (ഡര്‍ബന്‍)
ബി.ബി.എഫ്. പ്രവര്‍ത്തക ഗ്രൂപ്പിന്റെയും ബ്രിക്‌സ് സി.ആര്‍.എ.യുടെയും സ്ഥിര സമിതിയുടെ യോഗം – ജൂലൈ 19-22 (അര്‍ജന്റീന)
ബ്രിക്‌സ് ബിസിനസ്സ് കൗണ്‍സിലിന്റെ വാര്‍ഷികയോഗം -ജൂലൈ 22-23 (ഡര്‍ബന്‍)
മൂന്നാമത് ബ്രിക്‌സ് ചലച്ചിത്രമേള -2018 -ജൂലൈ 22-28 (ഡര്‍ബന്‍)
ബ്രിക്‌സ് ഷെര്‍പ്പകളുടെയും, സൗസ് – ഷെര്‍പ്പകളുടെയും നാലാമത് യോഗം ജൂലൈ 20, 24 (ജൊഹന്നാസ്ബര്‍ഗ്)
ബ്രിക്‌സ് ബിസിനസ്സ് കൗണ്‍സില്‍ എനര്‍ജി യോഗം -ജൂലൈ 24 (ജൊഹന്നാസ്ബര്‍ഗ്)
ബ്രിക്‌സ് ബിസിനസ്സ് ഫോറം -ജൂലൈ 22 (സാന്റ്ടണ്‍)
ബ്രിക്‌സ് ഐ.സി.എം. അദ്ധ്യക്ഷന്‍മാരുടെ വാര്‍ഷിക യോഗം -ജൂലൈ 25-26 (കേപ്ടൗണ്‍)
ബ്രിക്‌സ് ധനകാര്യ ഫോറം – ജൂലൈ 25-26 (കേപ്ടൗണ്‍)
ദക്ഷിണാഫ്രിക്കയുടെ ബ്രിക്‌സ് അദ്ധ്യക്ഷ പദവിയില്‍ 2018ല്‍ അവശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍
ബ്രിക്‌സ് നേതാക്കളുടെ അനൗപചാരിക യോഗം (ബ്യൂണോസ് എയ്‌ഴ്‌സ്, അര്‍ജന്റീന)
ബ്രിക്‌സ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മന്ത്രിമാരുടെ യോഗം 
ബ്രിക്‌സ് ഉദ്യോഗവും തൊഴിലും മന്ത്രിമാരുടെ യോഗം (ഡര്‍ബന്‍)
ബ്രിക്‌സ് വാര്‍ത്താ വിനിമയ മന്ത്രിമാരുടെ നാലാമത് യോഗം (ഡര്‍ബന്‍)
ബ്രിക്‌സ് വിദേശകാര്യ/അന്താരാഷ്ട്ര ബന്ധങ്ങള്‍ മന്ത്രിമാരുടെ യോഗം (ന്യൂയോര്‍ക്ക്)
ബ്രിക്‌സ് ധനകാര്യമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗം
ബ്രിക്‌സ് ടൂറിസം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം (ഗൗട്ടന്‍)
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേഖലാ തലത്തിലുമുള്ള യോഗങ്ങള്‍ :
തൊഴില്‍ ഉദ്യോഗ പ്രവര്‍ത്തക ഗ്രൂപ്പിന്റെ രണ്ടാമത് യോഗം (ഡര്‍ബന്‍)
ബ്രിക്‌സ് ക്ഷയരോഗ ഗവേഷണ ശൃംഖല (ഡര്‍ബന്‍)
മൂന്നാമത് ബ്രിക്‌സ് മീഡിയ ഫോറം
വിവിരസാങ്കേതിക വിദ്യാ രംഗത്തെ സഹകരണം സംബന്ധിച്ച് മൂന്നാമത് ബ്രിക്‌സ് പ്രവര്‍ത്തക ഗ്രൂപ്പ്
ബ്രിക്‌സ് ശാസ്ത്രസാങ്കേതിക, നവീനാശായ വനിതാ ഫോറം (പ്രിട്ടോറിയ)
കാര്‍ഷിക വ്യാപാര റോഡ് ഷോ
ആഫ്രിക്കയിലെ സാമ്പത്തിക വികസനം സംബന്ധിച്ച ബ്രിക്‌സ് സമ്മേളനം (നെല്‍സന്‍ മണ്ടേല സര്‍വ്വകലാശാല, പോര്‍ട്ട് എലിസബത്ത്)
ബ്രിക്‌സ് നിയമകാര്യഫോറം (കേപ്ടൗണ്‍)
മുതിര്‍ ബ്രിക്‌സ് സാംസ്‌കാരിക ഉദ്യോഗസ്ഥരുടെ സമ്മേളനം (വിവിധ നഗരങ്ങള്‍)
ബ്രിക്‌സ് പ്രവര്‍ത്തക ഗ്രൂപ്പുകളുടെ യോഗം (മത്സരങ്ങള്‍)
മത്സര അധികാരികളുടെ തലവന്‍മാരുടെ യോഗം (പ്രിറ്റോറിയ)
മൂന്നാമത് ബ്രിക്‌സ് ഭരണ പരിഷ്‌ക്കരണ യോഗം (ഡര്‍ബന്‍)
നാലാമത് ബിസിനസ് ടു ബിസിനസ് വ്യവസായ ചര്‍ച്ചാ യോഗം (ഡര്‍ബന്‍)
വിവരാ സാങ്കേതിക വിദ്യാ സഹകരണം സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തക ഗ്രൂപ്പിന്റെ മൂന്നാമത് യോഗം (ഡര്‍ബന്‍)
ബ്രിക്‌സ് ഷെര്‍പ്പകളുടെയും, സൗസ് – ഷെര്‍പ്പകളുടെയും അഞ്ചാമത് യോഗം (ന്യൂയോര്‍ക്ക്)
രണ്ടാമത് ബ്രിക്‌സ് നൈപുണ്യ മല്‍സരങ്ങള്‍ (ജൊഹന്നാസ്ബര്‍ഗ്)
ബ്രിക്‌സ് സി.ആര്‍.എ. ഭരണ സമിതിയോഗവും ബ്രിക്‌സ് പ്രവര്‍ത്തക ഗ്രൂപ്പ് യോഗവും (ബാരി, ഇന്തോനേഷ്യ)
ബയോ മെഡിക്കല്‍, ബയോടെക്‌നോളജി സംബന്ധിച്ച രണ്ടാമത് ബ്രിക്‌സ് എസ്.റ്റി.എ. പ്രവര്‍ത്തക ഗ്രൂപ്പ് യോഗം (കേപ്ടൗണ്‍)
2018 ലെ ബ്രിക്‌സ് സാംസ്‌കാരിക മന്ത്രിമാരുടെ മൂന്നാമത് യോഗം (ഡര്‍ബന്‍)
ബ്രിക്‌സ് നയ ആസൂത്രണ കൂടിയാലോചനകളുടെ നാലാം വട്ടം
ജിയോ സ്‌പേഷ്യല്‍ ശാസ്ത്രവും അതിന്റെ ഉപയോഗവും സംബന്ധിച്ച് പ്രവര്‍ത്തക ഗ്രൂപ്പിന്റെ മൂന്നാമത് യോഗം (പ്രിട്ടോറിയ)
പ്രകൃതി ദുരന്തങ്ങള്‍ തടയലും, നിരീക്ഷണവും സംബന്ധിച്ച ബ്രിക്‌സ് പ്രവര്‍ത്തക ഗ്രൂപ്പിന്റെ മൂന്നാമത് യോഗം  (പ്രിട്ടോറിയ)
ബ്രിക്‌സ് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് യോഗം
ബ്രിക്‌സ് ബഹിരാകാശ ഏജന്‍സികളുടെ ഫോറത്തിന്റെ യോഗം (പ്രിട്ടോറിയ)
ബ്രിക്‌സ് ജ്യോതിശാസ്ത്ര സമ്മേളനം (സതര്‍ലാന്റ്)
ബ്രിക്‌സ് ഷെര്‍പ്പകളുടെയും, സൗസ്-ഷെര്‍പ്പകളുടെയും ആറാമത് യോഗം (യൂണസ് എയ്‌ഴ്‌സ്, അര്‍ജന്റീന)
ബ്രിക്‌സ് എസ്.റ്റി.ഐ. ബ്രോക്കറേജ് പരിപാടി
ബ്രിക്‌സ് ശാസ്ത്ര അക്കാദമികളുടെ സംവാദം (ജൊഹന്നാസ്ബര്‍ഗ്)
മൂാമത് ബ്രിക്‌സ് ജലഫോറം (പ്രിട്ടോറിയ)
ബ്രിക്‌സ് എസ്.റ്റി.ഐ. ഉപദേശക കൗണ്‍സില്‍ വട്ടമേശ സമ്മേളനം (പ്രിട്ടോറിയ)
ബ്രിക്‌സ് എസ്.റ്റി.ഐ. സാങ്കേതികവിദ്യ കൈമാറ്റ ഫോറം
ബ്രിക്‌സ് ഷെര്‍പ്പകളുടെയും, സൗസ് – ഷെര്‍പ്പകളുടെയും ഏഴാമത് യോഗം 
ജനസംഖ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ബ്രിക്‌സ് വിദഗ്ധരുടെയും ഉദ്യോഗസ്ഥരുടെയും യോഗം (പിലാനസ്ബര്‍ഗ്, റൂസ്റ്റന്‍ബര്‍ഗ്).

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
FDI inflows into India cross $1 trillion, establishes country as key investment destination

Media Coverage

FDI inflows into India cross $1 trillion, establishes country as key investment destination
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 8
December 08, 2024

Appreciation for Cultural Pride and Progress: PM Modi Celebrating Heritage to Inspire Future Generations.