ചെറുതോ വലുതോ എന്നു ചിന്തിക്കാതെ ഓരോ ഉദ്യമത്തിനും മൂല്യം കല്‍പിക്കണമെന്നും ഗവണ്‍മെന്റ് പദ്ധതികളുടെ വിജയം നിലകൊള്ളുന്നതു പൊതുജനങ്ങളുടെ പങ്കാളിത്തത്തിലാണ്: പ്രധാനമന്ത്രി മോദി
‘സര്‍ക്കാരി’നു ചെയ്യാന്‍ സാധിക്കാത്തതു പലപ്പോഴും ‘സംസ്‌കാറി’നു സാധികും. ശുചിത്വം നമ്മുടെ മൂല്യങ്ങളുടെ ഭാഗമാക്കാന്‍ സാധിക്കണം: പ്രധാനമന്ത്രി മോദി
കൂടുതല്‍ പേര്‍ നികുതി അടയ്ക്കാന്‍ സന്നദ്ധരായത് അവരുടെ പണം യഥാവിധി ഉപയോഗപ്പെടുത്തുന്നുണ്ട് എന്നും ജനക്ഷേമത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട് എന്നും തിരിച്ചറിഞ്ഞതുകൊണ്ടാണ്: പ്രധാനമന്ത്രി
എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കുന്ന ഇന്ത്യയെ സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. സമഗ്ര വളർച്ച സുപ്രധാനമാണ് - പ്രധാനമന്ത്രി മോദി

ന്യൂഡെല്‍ഹിയില്‍ ‘മേം നഹിം ഹും’ പോര്‍ട്ടലും ആപ്പും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകാശിപ്പിച്ചു.

‘സെല്‍ഫ്4സൊസൈറ്റി’ എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോര്‍ട്ടല്‍ ഐ.ടി. വിദഗ്ധരും സ്ഥാപനങ്ങളും പൊതു കാര്യങ്ങള്‍ക്കും സാമൂഹ്യ സേവനത്തിനുമായി നടത്തുന്ന പ്രയത്‌നം ഏകോപിപ്പിക്കുന്നതിന് ഉപകരിക്കും. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടത്തുന്ന സേവനങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ ഫലപ്രദമാക്കാന്‍ പുതിയ സംവിധാനം സഹായകമാകും. സാമൂഹ്യ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരുടെ പങ്കാളിത്തം വ്യാപകമാക്കുന്നതിന് ഇതു പ്രോല്‍സാഹനമേകുകയും ചെയ്യും.

ഐ.ടി., ഇലക്ട്രോണിക് ഉല്‍പന്ന നിര്‍മാണ വിദഗ്ധരും വ്യവസായ പ്രമുഖറും ടെക്‌നോക്രാറ്റുകളും ഉള്‍പ്പെടുന്ന വലിയ സംഘത്തോടു നടത്തിയ ആശയവിനിമയത്തില്‍, ജനങ്ങള്‍ മറ്റുള്ളവര്‍ക്കായി സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഉറപ്പാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

ശ്രീ. ആനന്ദ മഹീന്ദ്ര, ശ്രീമതി സുധ മൂര്‍ത്തി എന്നിവര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മുന്‍നിര ഐ.ടി. കമ്പനികളില്‍നിന്നു പ്രമുഖരും യുവ പ്രഫഷണലുകളും പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തി.

ചെറുതോ വലുതോ എന്നു ചിന്തിക്കാതെ ഓരോ ഉദ്യമത്തിനും മൂല്യം കല്‍പിക്കണമെന്നും ഗവണ്‍മെന്റ് പദ്ധതികളുടെ വിജയം നിലകൊള്ളുന്നതു പൊതുജനങ്ങളുടെ പങ്കാളിത്തത്തിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നമ്മുടെ കരുത്ത് മറ്റുള്ളവരുടെ ജീവിതത്തില്‍ ഗുണകരമായ പരിവര്‍ത്തനം ഉണ്ടാക്കാന്‍ ഏതുവിധത്തില്‍ ഉപയോഗപ്പെടുത്താമെന്നു ചിന്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ യുവാക്കള്‍ സാങ്കേതികവിദ്യയുടെ മികവു ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട് എന്നാണു തന്റെ വിലയിരുത്തലെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. തങ്ങള്‍ക്കായി മാത്രമല്ല, മറ്റുള്ളവരുടെ ക്ഷേമത്തിനായും യുവാക്കള്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണു മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇതു അദ്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യരംഗത്ത് ഒട്ടേറെ പുതുസംരംഭങ്ങള്‍ ഉണ്ടെന്നു നിരീക്ഷിച്ച പ്രധാനമന്ത്രി, യുവ സംരംഭകര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ടൗണ്‍ഹാല്‍ ശൈലിയില്‍ നടന്ന ആശയവിനിമയത്തില്‍ ഉയര്‍ന്ന ഒരു ചോദ്യത്തിന്, അനുഭവിച്ചുവരുന്ന സൗകര്യങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം മറുപടി നല്‍കി. എത്രയോ കാര്യങ്ങള്‍ കണ്ടെത്താനും പഠിക്കാനും ഉണ്ട്.

സാമൂഹിക രംഗത്തു നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച്, വിശിഷ്യാ നൈപുണ്യ വികസനത്തിലും ശുചീകരണത്തിലും നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്, ഐ.ടി. വിദഗ്ധര്‍ വിശദീകരിച്ചു. ഒരു നിരീക്ഷണത്തോടു പ്രതികരിക്കവേ സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ അടയാളം ബാപ്പുവിന്റെ കണ്ണടയാണെന്നും അതു ബാപ്പുവിന്റെ പ്രചോദനത്താല്‍ ആരംഭിച്ച പദ്ധതിയാണെന്നും നാം ബാപ്പുവിന്റെ വീക്ഷണം യാഥാര്‍ഥ്യമാക്കുകയാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

‘സര്‍ക്കാരി’നു ചെയ്യാന്‍ സാധിക്കാത്തതു പലപ്പോഴും ‘സംസ്‌കാറി’നു സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വം നമ്മുടെ മൂല്യങ്ങളുടെ ഭാഗമാക്കാന്‍ സാധിക്കണമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ജലസംരംക്ഷണത്തെക്കുറിച്ചു പഠിക്കാന്‍ ഗുജറാത്തിലെ പോര്‍ബന്ദറിലെത്തി മഹാത്മാ ഗാന്ധിയുടെ വീട് സന്ദര്‍ശിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ശുദ്ധജലവും ഉപയോഗിച്ച ജലവും സംരക്ഷിക്കാന്‍ സാധിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരോട് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത് തുള്ളിനനയിലേക്കു മാറണമെന്നാണ്- അദ്ദേഹം തുടര്‍ന്നു.

സേവന പ്രവര്‍ത്തനങ്ങൡലൂടെ കാര്‍ഷിക മേഖലയില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. യുവാക്കള്‍ രംഗത്തിറങ്ങുകയും കര്‍ഷകരുടെ ക്ഷേമത്തിനായി പ്രയത്‌നിക്കുകയും വേണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ പേര്‍ നികുതി അടയ്ക്കാന്‍ സന്നദ്ധരായത് അവരുടെ പണം യഥാവിധി ഉപയോഗപ്പെടുത്തുന്നുണ്ട് എന്നും ജനക്ഷേമത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട് എന്നും തിരിച്ചറിഞ്ഞതിനാലാണെന്നു പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

യുവാക്കളുടെ പ്രതിഭയുടെ വെളിച്ചത്തില്‍ ഇന്ത്യ പുതുസംരംഭ മേഖലയില്‍ സ്വന്തം ഇടം രേഖപ്പെടുത്തിക്കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമീണ ഡിജിറ്റല്‍ സംരംഭകരെ സൃഷ്ടിക്കാനായി പ്രയത്‌നിക്കുന്ന ഒരു സംഘത്തോടു പ്രതികരിക്കവേ, എല്ലാവര്‍ക്കും തുല്യമായ അവസരങ്ങള്‍ ഉള്ള ഇന്ത്യ സൃഷ്ടിക്കുക എന്നതു പ്രധാനമാണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

സാമൂഹ്യ സേവനം ചെയ്യുക എന്നത് അഭിമാനകരമായി എല്ലാവര്‍ക്കും തോന്നുന്ന സാഹചര്യം ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിസിനസ്, വ്യവസായം എന്നീ മേഖലകളെ വിമര്‍ശിക്കുന്ന രീതിയോടു വിയോജിപ്പു രേഖപ്പെടുത്തിയ പ്രധാനമന്ത്രി, മുന്‍നിര കമ്പനികള്‍ മികച്ച രീതിയില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏതുവിധത്തില്‍ നടത്തുന്നുവെന്നും ജനസേവനത്തിനായി രംഗത്തിറങ്ങാന്‍ സ്വന്തം ജീവനക്കാരെ എങ്ങനെ പ്രേരിപ്പിക്കുന്നു എന്നും ഈ ടൗണ്‍ഹാള്‍ പരിപാടി വെളിപ്പെടുത്തുന്നു എന്നു വിശദീകരിച്ചു.

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Why The SHANTI Bill Makes Modi Government’s Nuclear Energy Push Truly Futuristic

Media Coverage

Why The SHANTI Bill Makes Modi Government’s Nuclear Energy Push Truly Futuristic
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 19
December 19, 2025

Citizens Celebrate PM Modi’s Magic at Work: Boosting Trade, Tech, and Infrastructure Across India