ഇന്ത്യയിലെ മറാഠ സൈനിക ഭൂപ്രകൃതിയെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അത്യധികം അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു.

മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന 11-ഉം തമിഴ്‌നാട്ടിലെ ഒന്നും ഉൾപ്പെടുന്ന 12 മഹത്തായ കോട്ടകളാണു പൈതൃകപട്ടികയിൽ ഇടംപിടിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“മഹത്തായ മറാഠ സാമ്രാജ്യത്തെക്കുറിച്ചു നാം സംസാരിക്കുമ്പോൾ, സദ്ഭരണം, സൈനികശക്തി, സാംസ്കാരിക അഭിമാനം, സാമൂഹ്യക്ഷേമത്തിനായുള്ള ഊന്നൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് അതെന്നു കാണാം. അനീതിക്കു വഴങ്ങാത്ത മഹദ്‌ഭരണാധികാരികൾ നമുക്കു പ്രചോദനമേകുന്നു.” - മറാഠ സാമ്രാജ്യത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു,

മറാഠ സാമ്രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ചു പഠിക്കാൻ ഈ കോട്ടകൾ സന്ദർശിക്കണമെന്ന് അദ്ദേഹം പൗരന്മാരോട് അഭ്യർഥിച്ചു.

2014-ൽ റായ്ഗഢ് കോട്ട സന്ദർശിച്ചതിന്റെ പ്രിയപ്പെട്ട ഓർമകളും, ഛത്രപതി ശിവാജി മഹാരാജിനു ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ചിത്രവും പ്രധാനമന്ത്രി പങ്കുവച്ചു.

യുനെസ്കോ അംഗീകാരത്തെക്കുറിച്ചുള്ള എക്സ് പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഈ അംഗീകാരത്തിൽ ഓരോ ഇന്ത്യക്കാരനും ആഹ്ലാദിക്കുന്നു.
ഈ ‘മറാഠ സൈനിക ഭൂപ്രകൃതികളിൽ’ ഗംഭീരമായ 12 കോട്ടകൾ ഉൾപ്പെടുന്നു; അതിൽ 11 എണ്ണം മഹാരാഷ്ട്രയിലും ഒരെണ്ണം തമിഴ്‌നാട്ടിലുമാണ്.
മഹത്തായ മറാഠ സാമ്രാജ്യത്തെക്കുറിച്ചു നാം സംസാരിക്കുമ്പോൾ, സദ്ഭരണം, സൈനികശക്തി, സാംസ്കാരിക അഭിമാനം, സാമൂഹ്യക്ഷേമത്തിനായുള്ള ഊന്നൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് അതെന്നു കാണാം. അനീതിക്കു വഴങ്ങാത്ത മഹദ്‌ഭരണാധികാരികൾ നമുക്കു പ്രചോദനമേകുന്നു.

മറാഠ സാമ്രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ചു പഠിക്കാൻ ഈ കോട്ടകൾ സന്ദർശിക്കാൻ ഞാൻ ഏവരോടും അഭ്യർഥിക്കുന്നു.”

“2014-ൽ റായ്ഗഢ് കോട്ട സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ഇതാ. ഛത്രപതി ശിവാജി മഹാരാജിനെ വണങ്ങാൻ അവസരം ലഭിച്ചു. ആ സന്ദർശനം  എല്ലായ്പോഴും വിലമതിക്കുന്നു.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
MSME exports touch Rs 9.52 lakh crore in April–September FY26: Govt tells Parliament

Media Coverage

MSME exports touch Rs 9.52 lakh crore in April–September FY26: Govt tells Parliament
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 20
December 20, 2025

Empowering Roots, Elevating Horizons: PM Modi's Leadership in Diplomacy, Economy, and Ecology