ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന

May 17th, 03:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.

​ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാന പങ്കാളിത്ത കർമ്മപദ്ധതി [2026-2030]

May 17th, 03:15 am

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലാൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും 2026 മേയ് 16-ന് ഹേഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ, കൃത്യമായ ലക്ഷ്യങ്ങളോടെയുള്ളതും സമയബന്ധിതവുമായ സംരംഭങ്ങളിലൂടെയും സംയുക്ത കർമ്മപദ്ധതികളിലൂടെയും ഇന്ത്യ-നെതർലാൻഡ്സ് ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപ്രധാന പങ്കാളിത്തം'എന്ന നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു. ഇതിനായി, അടുത്ത 5 ​വർഷത്തേക്കുള്ള (2026-2030) ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാനമായ പങ്കാളിത്ത കർമ്മപദ്ധതി ഇരുരാജ്യങ്ങളും അംഗീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നെതർലാൻഡ്‌സ് പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ചകൾ നടത്തി

May 17th, 02:35 am

ഇന്ത്യ-നെതർലാൻഡ്‌സ് ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു പ്രധാനമന്ത്രിമാരും വിപുലമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കിട്ട മൂല്യങ്ങളും വിശ്വാസവും, അതോടൊപ്പം വർദ്ധിച്ചുവരുന്ന യോജിപ്പും വളർന്നുവരുന്ന സഹകരണവും പ്രതിഫലിപ്പിച്ചുകൊണ്ട് ഉഭയകക്ഷി ബന്ധത്തെ തന്ത്രപ്രധാന പങ്കാളിത്തം എന്ന നിലയിലേക്ക് ഉയർത്താൻ നേതാക്കൾ തീരുമാനിച്ചു. വ്യാപാരം-നിക്ഷേപം, പ്രതിരോധം-സുരക്ഷ, വളർന്നുവരുന്നതും നിർണ്ണായകവുമായ സാങ്കേതികവിദ്യകൾ, മാരിടൈം, പുനരുപയോഗ ഊർജ്ജം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹകരണം ആഴത്തിലാക്കുന്നതിനായി തന്ത്രപ്രധാന പങ്കാളിത്തത്തിനായുള്ള ബൃഹത്തായ രൂപരേഖ അംഗീകരിക്കാനും അവർ സമ്മതമറിയിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ്, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനാശയ പങ്കാളിത്തം എന്നിവ കണക്കിലെടുത്ത നേതാക്കൾ, ഇന്ത്യയുടെ വളർച്ചാ ഗാഥ നൽകുന്ന അവസരങ്ങൾ ഡച്ച് കമ്പനികൾക്ക് മികച്ച ബിസിനസ്സ് സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.

നെതർലാൻഡ്‌സ് രാജാവ് വില്ലെം-അലക്‌സാണ്ടർ, രാജ്ഞി മാക്‌സിമ എന്നിവരെ പ്രധാനമന്ത്രി സന്ദർശിച്ചു

May 16th, 08:13 pm

ഹേഗിലെ പാലസ് ഹുയിസ് ടെൻ ബോഷിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നെതർലാൻഡ്‌സ് രാജാവ് വില്ലെം-അലക്‌സാണ്ടറിനെയും രാജ്ഞി മാക്‌സിമയെയും സന്ദർശിച്ചു.

നെതർലൻഡ്‌സിലെ ഇന്ത്യൻ കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

May 16th, 01:30 pm

ഇത്രയധികം സ്നേഹം. ഇത്ര വലിയ ആവേശം. സത്യം പറഞ്ഞാൽ ഞാൻ ഒരു നിമിഷത്തേക്ക് നെതർലൻഡ്‌സിലാണെന്ന കാര്യം മറന്നുപോയി. ഇന്ത്യയിൽ എവിടെയോ ഒരു ഉത്സവം നടക്കുന്നത് പോലെയാണ് തോന്നുന്നത്!

നെതർലാൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

May 16th, 01:20 pm

ഹേഗിൽ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു. ചടങ്ങിലെത്തിയ അദ്ദേഹത്തിന് നെതർലാൻഡ്‌സിലെ ഇന്ത്യൻ സമൂഹവും ഇന്ത്യൻ സുഹൃത്തുക്കളും അടങ്ങുന്ന വൻ ജനസഞ്ചയം ഊഷ്മളവും ആവേശഭരിതവുമായ സ്വീകരണമാണ് നൽകിയത്.

Every Indian takes pride in the fact that India is a land of diversity: PM Modi

June 27th, 10:51 pm

Prime Minister Narendra Modi interacted with Indian community in the Netherlands. During his address, PM Modi appreciated the role of Indian diaspora in Netherlands and Suriname. Prime Minister Modi said that each and every Indian staying in any part of the world was a 'Rashtradoot' (India's ambassador to the world).

വൈവിധ്യങ്ങളുട നാടാണ് ഇന്ത്യ എന്ന വസ്തുതയില്‍ ഓരോ ഇൻഡ്യക്കാരനും അഭിമാനിക്കുന്നു:പ്രധാനമന്ത്രി മോദി

June 27th, 10:50 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നെതർലണ്ടിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. അദ്ദേഹത്തിന്റെ അഭിസംബോധനയിൽ, നെതര്ലാന്റിലും സുരിനാംയിലുമുള്ള ഇന്ത്യൻ വംശജരുടെ പങ്കിനെ മോദി അഭിനന്ദിച്ചു. നെതർലാൻഡ്സിലാണ് യൂറോപ്പിലെ രണ്ടാമത്തെ ഏറ്റവും വലിയ അളവിൽ ഇന്ത്യൻ വംശജർ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

നെതർലൻഡിലെ രാജാവ് വില്ലെം അലക്സാണ്ടർ, രാജ്ഞി മക്സിമ എന്നിവരെ പ്രധാനമന്ത്രി മോദി സന്ദർശിച്ചു

June 27th, 09:26 pm

രാജാവ് വില്ലെം അലക്സാണ്ടർ രാജ്ഞി മക്സിമ എന്നിവരെ പ്രധാനമന്ത്രി മോദി നെതർലണ്ടിലെ വില്ല എക്കിനോഹോസ്റ്റിൽ സന്ദർശിച്ചു

നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി പുറപ്പെടുവിച്ച പത്രപ്രസ്താവന

June 27th, 04:09 pm

ഇന്നത്തെ ലോകം പരസ്പരാശ്രിതവും പരസ്പര ബന്ധിതവുമാണ്.നമ്മുടെ വികസന മുന്‍ഗണനകളില്‍ നെതര്‍ലന്‍ഡ്‌സ് സ്വാഭാവിക പങ്കാളിയാണ്.

പ്രധാനമന്ത്രി മോദി ഹേയ്ഗിലെ കാറ്റ്ഷൂസിൽ ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ടുമായി ചർച്ച നടത്തി

June 27th, 04:08 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡച്ച് പ്രധാനമന്ത്രി മാർക് റുട്ടുമായി ചർച്ച നടത്തി. ഇരു നേതാക്കളും ഉഭയകക്ഷി അന്തര്‍ദ്ദേശീയ ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും യോഗത്തിൽ ചർച്ചചെയ്യപ്പെട്ടു