സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് പുനർനാമകരണം ചെയ്തതിന് നന്ദി അറിയിക്കാൻ പ്രധാനമന്ത്രിയെ സന്ദർശിച്ച്‌ പ്രമുഖ മലയാളി സാഹിത്യകാരന്മാർ

February 27th, 07:34 pm

സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് പുനർനാമകരണം ചെയ്തതിൽ നന്ദി അറിയിക്കുന്നതിനായി പ്രമുഖ മലയാളി സാഹിത്യകാരന്മാരുടെ സംഘം ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചു. പ്രമുഖരായ മലയാളി സാഹിത്യകാരന്മാരെ സ്വീകരിക്കുന്നതിൽ താൻ അതീവ സന്തുഷ്ടനാണെന്നും അവരുമായുള്ള സംവാദം അങ്ങേയറ്റം ഉൾക്കാഴ്ചയുള്ളതായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തോടും മലയാളത്തോടുമുള്ള സാഹിത്യകാരന്മാരുടെ അതിയായ പ്രതിബദ്ധത ഈ കൂടിക്കാഴ്ചയിൽ പ്രതിഫലിച്ചതായും അദ്ദേഹം എടുത്തുപറഞ്ഞു.