പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ 2019 ഫെബ്രുവരി 17ന് ബിഹാര്‍ സന്ദര്‍ശിക്കും. ബറോണിയില്‍ എത്തിച്ചേരുന്ന അദ്ദേഹം അവിടെ ബിഹാറിന്റെ വികസനത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കും. ഈ പദ്ധതികള്‍ ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കും, പ്രത്യേകിച്ച് പാട്‌നാ നഗരത്തെയും സമീപ മേഖലകളെയും തമ്മില്‍. അവ നഗരത്തിലും ഈ മേഖലയിലും ലഭ്യമായ ഊര്‍ജം ഗണ്യമായി വര്‍ദ്ധിപ്പിക്കും. ഈ പദ്ധതി വളത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ബിഹാറിലെ മെഡിക്കല്‍ ശുചിത്വ സൗകര്യങ്ങള്‍ വന്‍തോതില്‍ ഉയര്‍ത്തുകയുംചെയ്യും. മേഖല തിരിച്ചുള്ള പദ്ധതി വിശദാംശങ്ങള്‍ ചുവടെ: നഗരവികസനവും ശുചിത്വവും പ്രധാനമന്ത്രി പാട്‌നാ മെട്രോ റെയില്‍വേ പദ്ധതിക്ക് തറക്കല്ലിടും. ഇത് ഗതാഗത ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുകയും പട്‌നയിലേയും സമീപപ്രദേശങ്ങളിലേയും ജനജീവിതം സുഗമമാക്കുകയും ചെയ്യും. പാട്‌നയിലെ ആദ്യഘട്ട നദീമുഖ വികസന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 96.54 കിലോമീറ്റര്‍ നീളമുള്ള കര്‍മ്മലിച്ചക്ക സ്വിവറേജ് ശൃഗഖലയ്ക്കും പ്രധാനമന്ത്രി തറക്കല്ലിടും. ബാറ, സുല്‍ത്താന്‍ഗജ്, നൗഗാചിറ എന്നിവിടങ്ങളിലെ സ്വിവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. വിവിധ പ്രദേശങ്ങളില്‍ 22 അമൃത് പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടും. റെയില്‍വേ താഴെപ്പറയുന്ന മേഖലകളിലുള്ള റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. -ബറോണി-കുമേഡ്പൂര്‍ -മുസാഫര്‍പ്പൂര്‍-റാക്‌സോള്‍ -ഫത്വ-ഇസ്ലാംപുര്‍ -ബിഹാര്‍ഷെറീഫ്-ദനിയാവന്‍ റാഞ്ചി-പാട്‌നാ വീക്കിലി എക്പ്രസും ഈ അവസരത്തില്‍ ഉദ്ഘാടനം ചെയ്യും. എണ്ണ-വാതകം ജഗദീഷ്പുര്‍-വാരണാസി പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ ഫുല്‍പ്പൂര്‍ മുതല്‍ പാട്‌ന വരെയുള്ള ഭാഗം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. പാട്‌ന നഗര വാതക വിതരണ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ബറോണി റിഫൈനറിയുടെ 9എം.എം.ടി എ.വി.യു വിപുലീകരണ പദ്ധതിക്കും ഈ അവസരത്തില്‍ തറക്കല്ലിടും. പ്രദീപ്-ഹാല്‍ദിയ-ദുര്‍ഗാപൂര്‍ എല്‍.പി.ജി. പൈപ്പ്‌ലൈനിന്റെ വര്‍ധനയുടെ ഭാഗമായുള്ള ദുര്‍ഗാപൂര്‍ മുതല്‍ മുസാഫിര്‍പൂര്‍, പാട്‌ന വരെയുള്ള ദൂരത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. ബറോണി റിഫൈനറിയില്‍ എ.ടി.എഫ്. ഹൈഡ്രോ ട്രീറ്റിംഗ് യൂണിറ്റി(ഇന്‍ഡ്‌ജെറ്റ്)നും അദ്ദേഹം തറക്കല്ലിടും. ഈ പദ്ധതികള്‍ നഗരത്തിലും ഈ മേഖലകളിലും ഊര്‍ജലഭ്യതയില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാക്കും. ആരോഗ്യം സര, ചാപ്രാ, പുരണിയ എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഭഗല്‍പുരിലെയും ഗയയിലെയും ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളുടെ പദവി ഉയര്‍ത്തുന്ന പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. വളങ്ങള്‍ ബറോണിയില്‍ അമോണിയ-യൂറിയ വളം സമുച്ചയത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. ബറോണിയില്‍നിന്നു് പ്രധാനമന്ത്രി ജാര്‍ഖണ്ഡിലേക്ക് പോകും. അവിടെ അദ്ദേഹം ഹസാരിയാബാഗും റാഞ്ചിയും സന്ദര്‍ശിക്കും.
Explore More

ജനപ്രിയ പ്രസംഗങ്ങൾ

Media Coverage

Nm on the go

Prime Minister Shri Narendra Modi visited Odisha and reviewed the rescue and relief efforts underway after the tragic train accident in Balasore. Prime Minister visited the railway accident site and the hospital where the injured are undertaking treatment.

Prime Minister said that people from various states who were travelling in the trains have been impacted by this monumental tragedy. While talking about the tragic loss of lives, Prime Minister said that no stone will be left unturned to provide all possible medical help to those injured. He said that the government stands with the bereaved family members who have lost their loved ones.

Prime Minister said that instructions have been given to ensure proper and speedy investigation of the tragedy, and to take prompt and stringent action against those found guilty. He commended the efforts of the Odisha government, local administration and of the local people, especially youth, who worked through the night to assist ongoing efforts. He also lauded the local citizens who turned up in large numbers for blood donation, to help those injured. He said that Railways is working to provide rescue and relief, as well as to ensure quick restoration of rail tracks. Interacting with the local authorities, personnel from the disaster relief forces and railways officials, Prime Minister emphasised on ‘whole of government’ approach to mitigate the tragedy.

