പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബൈഡനുമായി ഇന്ന് ബാലിയിൽ ജി-20 നേതാക്കളുടെ ഉച്ചകോടിയ്ക്കിടെ കൂടിക്കാഴ്ച്ച നടത്തി .
നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ഭാവിയെ അടിസ്ഥാനമാക്കിയുള്ള മേഖലകളിലെ സഹകരണം ഉൾപ്പെടെ ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ തുടർച്ചയായ ആഴം അവർ അവലോകനം ചെയ്തു. ക്വാഡ് ,ഐ 2 യൂ
2 പോലുള്ള പുതിയ കൂട്ടായ്മകളിൽ ഇന്ത്യയും യുഎസും തമ്മിലുള്ള അടുത്ത സഹകരണത്തിൽ അവർ സംതൃപ്തി രേഖപ്പെടുത്തി.
ആഗോളതലത്തിലും , മേഖലാ തലത്തിലുമുള്ള സംഭവവികാസങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ-യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് പ്രസിഡണ്ട് ബൈഡന്റെ നിരന്തരമായ പിന്തുണക്ക് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. ഇന്ത്യയുടെ ജി-20 പ്രസിഡൻസി കാലത്ത് ഇരു രാജ്യങ്ങളും ഉറ്റ ഏകോപനം തുടരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.