പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2020  നവംബര്‍ 30 ന് വാരണാസി സന്ദര്‍ശിക്കും.  ദേശീയ പാത 19 ന്റെ പ്രയാഗ്‌രാജ് (ഹാന്‍ഡിയ) വാരണാസി(രാജാതലബ്) ഭാഗത്ത് വീതി കൂട്ടി നിര്‍മ്മിച്ച  ആറുവരി പാത ഉദ്ഘാടനം ചെയ്യും. അതു  രാഷ്ട്രത്തിന് സമര്‍പ്പിക്കും. യാത്രാമധ്യേ പ്രധാനമന്ത്രി ദേവ ദീപാവലിയില്‍ പങ്കെടുക്കും. തുടര്‍ന്ന്  കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ  ഇടനാഴി പദ്ധതി നിര്‍മ്മാണം, ,  സാരനാഥ് പുരാവസ്തു ഗവേഷണ സ്ഥലം എന്നിവിടങ്ങളും സന്ദര്‍ശിക്കും.

2447 കോടി രൂപ ചെലവില്‍ പുതിയതായി വീതി കൂട്ടിയ 73 കിലോമീറ്റര്‍  ദേശീയ പാത  പ്രയാഗ് രാജില്‍ നിന്നു വരാണാസിയിലേയ്ക്കുള്ള  യാത്രാ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ കുറയ്ക്കും.
 

വരാണാസിയിലെ ലോകപ്രശസ്തിയാര്‍ജ്ജിച്ച ദീപങ്ങളുടെയും ഉത്സാഹത്തിന്റെയും ദേവ ദീപാവലി ഉത്സവം,  കാര്‍ത്തിക മാസത്തിലെ പൂര്‍ണിമ ദിവസമാണ് ആഘോഷിക്കുന്നത്. വരാണാസിയിലെ രാജ് ഘട്ടില്‍ പ്രധാനമന്ത്രി ഒരു ദീപം തെളിക്കുന്നതോടെ ഉത്സവത്തിനു തുടക്കമാവും. തുടര്‍ന്ന് ഗംഗയുടെ ഇരു കരകളിലും 11 ലക്ഷം ദീപങ്ങള്‍ തെളിയും.
 

യാത്രാമധ്യേ കൃഷ്ണവിശ്വനാഥ ക്ഷേത്രത്തില്‍ നിര്‍മ്മാണം നടക്കുന്ന ഇടനാഴി പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്യും. സാരനാഥിലെ പുരാവസ്തു ഗവേഷണ സ്ഥലത്ത് ഈ മാസം ആദ്യം  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രകാശ ശബ്ദ കാഴ്ച്ചയും അദ്ദേഹം വീക്ഷിക്കും.

 

Pariksha Pe Charcha with PM Modi
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Matthew Hayden writes an emotional note for India, gives his perspective to the ‘bad press’

Media Coverage

Matthew Hayden writes an emotional note for India, gives his perspective to the ‘bad press’
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 മെയ് 17
May 17, 2021
പങ്കിടുക
 
Comments

PM Modi extends greets Statehood Day greetings to people of Sikkim

Modi govt is taking all necessary steps to cope up with Covid-19 crises