പങ്കിടുക
 
Comments

അഹമ്മദാബാദ് മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെയും സൂറത്ത് മെട്രോറെയില്‍ പദ്ധതിയുടെയൂം ഭൂമി പൂജ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനുവരി 18 രാവിലെ 10.30 വിഡിയോ കോണ്‍ഫറന്‍സിംഗിലുടെ നടത്തും. ഗുജറാത്ത ഗവര്‍ണര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി കേന്ദ്ര ഭവന നഗരകാര്യമന്ത്രി എന്നിവര്‍ ആ അവസരത്തില്‍ സന്നിഹിതരായിരിക്കും. ഈ നഗരങ്ങളില്‍ പരിസ്ഥിതി സൗഹൃദ 'ബൃഹദ് വേഗത ഗതാഗത സൗകര്യ' മെട്രോറെയില്‍ പദ്ധതികള്‍ ലഭ്യമാക്കും.

അഹമ്മദാബാദ് മെട്രോ റെയില്‍ പദ്ധതി രണ്ടാംഘട്ടത്തെക്കുറിച്ച്
രണ്ടു ഇടനാഴികളോടെ 28.25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് അഹമ്മദാബാദ് മെട്രോറെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടം. 22.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒന്നാമത്തെ ഇടനാഴി മൊറട്ടേറ സ്‌റ്റേഡിയം മുതല്‍ മഹാത്മാ മന്ദിര്‍ വരെയാണ്. ജി.എന്‍.എല്‍.യു മുതല്‍ ഗിഫ്റ്റ് സിറ്റി വരെയുള്ള 5.4 കിലോമീറ്റര്‍ ദൂരം വരുന്നതാണ് രണ്ടാമത്തെ ഇടനാഴി. രണ്ടാംഘട്ടം പൂര്‍ത്തിയാക്കുന്നതിനുള്ള മൊത്തം ചെലവ് 5,384 കോടി രൂപയുമാണ്.

സൂറത്ത് മെട്രോ റെയില്‍ പദ്ധതിയെക്കുറിച്ച്
രണ്ടു ഇടനാഴികള്‍ ഉള്‍പ്പെട്ട 40.35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് സൂറത്ത് മെട്രോറെയില്‍ പദ്ധതി. സാര്‍ത്ഥന മുതല്‍ ഡ്രിം സിറ്റിവരെ വരുന്ന 21.61 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഒന്നാമത്തെ ഇടനാഴി. ബേസന്‍ മുതല്‍ സാരോളി വരെയുള്ള 18.74 കിലോമീറ്റര്‍ നീളമുള്ളതാണ് രണ്ടാമത്തെ ഇടനാഴി. പദ്ധതി പൂര്‍ണ്ണമായി പൂര്‍ത്തിയാക്കുന്നതിന് 12,020 കോടി രൂപയാണ് ചെലവ് വരിക.

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
With 2.5 crore jabs on PM’s birthday, India sets new record for Covid-19 vaccines

Media Coverage

With 2.5 crore jabs on PM’s birthday, India sets new record for Covid-19 vaccines
...

Nm on the go

Always be the first to hear from the PM. Get the App Now!
...
ജന്മദിനാശംസകൾ നേർന്ന പ്രമുഖർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു
September 17, 2021
പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തനിക്ക് ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി, മറ്റ് ലോക നേതാക്കൾ എന്നിവർക്ക്  നന്ദി രേഖപ്പെടുത്തി.

രാഷ്ട്രപതിക്കുള്ള മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു:

"ബഹുമാനപ്പെട്ട രാഷ്ട്രപതി, അങ്ങയുടെ അഭിനന്ദനത്തിന്റെ ഈ വിലയേറിയ സന്ദേശത്തിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി."

ഉപരാഷ്ട്രപതിക്കുള്ള മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു:

ചിന്തോദ്ദീപകമായ ആശംസകൾക്ക്   ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഗാരു "

ശ്രീലങ്കൻ പ്രസിഡന്റിന് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു:

"ആശംസകൾക്ക് പ്രസിഡന്റ് @ഗോതബയയ്‌ക്കു  നന്ദി."

നേപ്പാൾ പ്രധാനമന്ത്രിക്ക് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു:

"പ്രധാനമന്ത്രി ഷെബി ഡ്യുബ ,താങ്കളുടെ നല്ല ആശംസകൾക്ക് ഞാൻ നന്ദി പറയുന്നു."

ശ്രീലങ്കയിലെ പ്രധാനമന്ത്രിക്ക് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു:

"എന്റെ സുഹൃത്ത്, പ്രധാനമന്ത്രി രാജപക്സെ, ആശംസകൾക്ക് നന്ദി."

ഡൊമിനിക്കയിലെ പ്രധാനമന്ത്രിക്ക് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു:

"മനോഹരമായ ആശംസകൾക്ക് നന്ദി, പ്രധാനമന്ത്രി റൂസ്വെൽറ്റ് സ്കെറിറ്റ്"

നേപ്പാളിലെ മുൻ പ്രധാനമന്ത്രിക്ക് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു:

"നന്ദി, ശ്രീ കെ പി ശർമ്മ ഒലി "