പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 31 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ 30-ാമത് ദേശീയ വനിതാ കമ്മീഷൻ സ്ഥാപക ദിന പരിപാടിയെ അഭിസംബോധന ചെയ്യും. വിവിധ മേഖലകളിലെ വനിതകളുടെ നേട്ടങ്ങൾ ആഘോഷിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഷീ ദി ചേഞ്ച് മേക്കർ’ എന്നതാണ് പരിപാടിയുടെ പ്രമേയം.
സംസ്ഥാന വനിതാ കമ്മീഷനുകൾ, സംസ്ഥാന ഗവണ്മെന്റ്കളിലെ വനിതാ-ശിശു വികസന വകുപ്പ്, സർവകലാശാലകൾ , കോളേജ് അധ്യാപക അധ്യാപകർ, വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, വനിതാ സംരംഭകർ, ബിസിനസ് സംഘടനകൾ എന്നിവർ പരിപാടിയുടെ ഭാഗമാകും.
കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.