ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഫ്രീഡ്രിക് മെർസുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.
ഉഭയകക്ഷി ഇടപെടലുകളിലെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തുകയും ഈ വർഷമാദ്യം ചാൻസലർ നടത്തിയ വിജയകരമായ ഇന്ത്യാ സന്ദർശനത്തിലൂടെയും ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പൂർത്തിയായതിലൂടെയും ഇന്ത്യ-ജർമ്മനി തന്ത്രപരമായ പങ്കാളിത്തത്തിന് കൈവന്ന പുതിയ ഉണർവിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. 2026-ൽ ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വ്യാപാരവും നിക്ഷേപവും, പ്രതിരോധവും സുരക്ഷയും, ഹരിതവും സുസ്ഥിരവുമായ വികസനം, സാങ്കേതികവിദ്യ, നൂതനാശയം, വിദ്യാഭ്യാസം, മൊബിലിറ്റി എന്നിവയുൾപ്പെടെ വിവിധ മേഖലകളിലുടനീളമുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചുറപ്പിച്ചു. പ്രതിരോധ വ്യാവസായിക സഹകരണ റോഡ്മാപ്പിൽ ഒപ്പുവെച്ചതിനെയും ജർമ്മനി വഴി ട്രാൻസിറ്റ് ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കായുള്ള ട്രാൻസിറ്റ് വിസ ഇളവ് പ്രാബല്യത്തിൽ വന്നതിനെയും അവർ സ്വാഗതം ചെയ്തു.

പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ, റഷ്യ-യുക്രെയ്ൻ സംഘർഷം എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവെച്ചു. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി എത്തിച്ചേർന്ന കരാറിനെയും അവർ സ്വാഗതം ചെയ്തു.
ഈ വർഷം അവസാനം ജർമ്മനിയിൽ നടക്കാനിരിക്കുന്ന എട്ടാമത് ഇന്ത്യ-ജർമ്മനി ഇന്റർ ഗവൺമെന്റ് കൺസൾട്ടേഷൻസിലേക്ക് (IGC) ചാൻസലർ മെർസ് പ്രധാനമന്ത്രിയെ ക്ഷണിച്ചു.
The talks with Chancellor Merz were very fruitful. We discussed ways to further cement bilateral cooperation by working together in trade, investments, circular economy, defence, IT and more. We also talked about boosting cultural linkages between our nations.@bundeskanzler… pic.twitter.com/05wKDJvdzp
— Narendra Modi (@narendramodi) June 17, 2026
Die Gespräche mit Bundeskanzler Merz waren sehr fruchtbar. Wir haben Möglichkeiten erörtert, wie wir die bilaterale Zusammenarbeit durch gemeinsame Anstrengungen in den Bereichen Handel, Investitionen, Kreislaufwirtschaft, Verteidigung, IT und weiteren Bereichen weiter festigen… pic.twitter.com/J97rAHHSTc
— Narendra Modi (@narendramodi) June 17, 2026


