പങ്കിടുക
 
Comments
PM reviews state-wise and district wise covid situation
PM directs help & guidance to the states about leading indicators to ramp up healthcare infrastructure
PM reviews availability of medicines
PM reviews India’s vaccine drive
Need to sensitise states that the speed of vaccination doesn’t come down: PM

രാജ്യത്തെ കോവിഡ് -19 അനുബന്ധ സാഹചര്യങ്ങളെക്കുറിച്ച്  പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി ഇന്ന്  സമഗ്രമായ അവലോകനം  നടത്തി. വിവിധ സംസ്ഥാനങ്ങളിലും ജില്ലകളിലും കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ചുള്ള വിശദമായ ചിത്രം അദ്ദേഹത്തിന് നൽകി. ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള 12 സംസ്ഥാനങ്ങളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. ഉയർന്ന രോഗഭാരമുള്ള ജില്ലകളെക്കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചു.

സംസ്ഥാനങ്ങളിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്  സംസ്ഥാനങ്ങൾക്ക് സഹായവും മാർഗനിർദേശവും നൽകണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

ദ്രുതവും സമഗ്രവുമായ നിയന്ത്രണ നടപടികൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്യപ്പെട്ടു. രോഗ സ്ഥിരീകരണ തോത് 10% അല്ലെങ്കിൽ അതിൽ കൂടുതലായ , ആശങ്കയുള്ള ജില്ലകളെ തിരിച്ചറിയാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും  പ്രധാനമന്ത്രി പറഞ്ഞു. ഓക്സിജൻ പിന്തുണയുള്ള അല്ലെങ്കിൽ ഐസിയു കിടക്കകളിൽ ബെഡ് ഒക്യുപ്പൻസി 60 ശതമാനത്തിൽ കൂടുതലാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മരുന്നുകളുടെ ലഭ്യതയും പ്രധാനമന്ത്രി അവലോകനം ചെയ്തു. റെംഡെസിവിർ ഉൾപ്പെടെയുള്ള മരുന്നുകളുടെ ഉൽ‌പാദനം അതിവേഗം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരണം നൽകി .

വാക്സിനേഷന്റെ പുരോഗതിയും അടുത്ത കുറച്ച് മാസങ്ങളിൽ വാക്സിനുകളുടെ ഉൽ‌പാദനം വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പും പ്രധാനമന്ത്രി അവലോകനം ചെയ്തു. ഏകദേശം 17.7 കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തതായി അറിയിച്ചു. വാക്സിൻ പാഴാക്കുന്നത് സംബന്ധിച്ച സംസ്ഥാനതലത്തിലുള്ള പ്രവണതകളും പ്രധാനമന്ത്രി അവലോകനം ചെയ്തു. 45 വയസ്സിനു മുകളിലുള്ള അർഹരായ ജനസംഖ്യയുടെ 31% പേർക്ക് കുറഞ്ഞത് ഒരു ഡോസ് നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. വാക്സിനേഷന്റെ വേഗത കുറയുന്നില്ലെന്ന് സംസ്ഥാനങ്ങളെ സംവേദനക്ഷമമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ലോക്ക്ഡൗൺ ഉണ്ടെങ്കിലും ജനങ്ങൾക്ക് വാക്സിനേഷന് സൗകര്യമൊരുക്കണം, വാക്സിനേഷനിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ മറ്റ് ചുമതലകൾക്കായി നിയോഗിക്കരുത്. 

കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിർമ്മല സീതാരാമൻ, ഡോ. ഹർഷ് വർധൻ, പീയൂഷ് ഗോയൽ, മൻസുഖ് മണ്ഡാവിയ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ഇന്ത്യയുടെ ഒളിമ്പ്യൻ‌മാരെ പ്രചോദിപ്പിക്കുക! #Cheers4India
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
PM Modi responds to passenger from Bihar boarding flight for first time with his father from Darbhanga airport

Media Coverage

PM Modi responds to passenger from Bihar boarding flight for first time with his father from Darbhanga airport
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ജൂലൈ 24
July 24, 2021
പങ്കിടുക
 
Comments

PM Modi addressed the nation on Ashadha Purnima-Dhamma Chakra Day

Nation’s progress is steadfast under the leadership of Modi Govt.