പങ്കിടുക
 
Comments
PM Modi interacts with key industries, startups and academia from the Space sector
The decision to unlock India’s potential in the Space sector has heralded a new age of public-private partnership in this sector: PM
India will soon become a manufacturing hub of space assets: PM Modi

ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങളിൽ ഈ  മേഖലയുമായി ബന്ധപ്പെട്ട പ്രധാന വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക വിദഗ്ധർ എന്നിവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്,  അവരുമായി ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ ആശയവിനിമയം നടത്തി.
 ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയ്ക്ക് പങ്കാളിത്തം   സാധ്യമാക്കുന്ന,ചരിത്രപരമായ തീരുമാനം 2020 ജൂൺ മാസത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭാ യോഗം കൈക്കൊണ്ടിരുന്നു. ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ (IN -SPACe)  രൂപീകരണത്തോടെ സ്വകാര്യ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും  ബഹിരാകാശ മേഖലയിൽ കൂടുതൽ പ്രവർത്തനത്തിന്  അവസരം ലഭ്യമാകും.  ബഹിരാകാശ വകുപ്പിന് കീഴിൽ, ഈ  സെന്ററുമായി യോജിച്ച് പ്രവർത്തിക്കാൻ നിരവധി സംരംഭങ്ങൾ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

 ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്നുള്ള വിലയിരുത്തൽ നൽകിയതിന് പ്രധാനമന്ത്രി, യോഗത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ചു.

ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ കഴിവുകൾ സ്വതന്ത്രമാക്കാനുള്ള  തീരുമാനം പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ഈ മേഖലയിൽ ഒരു പുതുയുഗത്തിന് തുടക്കം കുറിയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപം ഹൈടെക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഐ.ഐ.ടി, എൻ.ഐ.ടി,മറ്റ് സാങ്കേതിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉള്ള പ്രതിഭകൾക്ക്  മികച്ച അവസരങ്ങൾ ഇതിലൂടെ ലഭ്യമാകും.

 ബഹിരാകാശ മേഖലയിലെ പരിഷ്കരണങ്ങൾ, നടപടികൾ ലളിതമാക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. മറിച്ച്,ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഓരോ ഘട്ടത്തിലും ആവശ്യമായ പരീക്ഷണ സൗകര്യങ്ങൾ, ലോഞ്ച് പാഡുകൾ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഈ പരിഷ്കരണ നടപടികൾ വഴി ലഭ്യമാക്കിയിട്ടുണ്ട് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ നവീകരണങ്ങളിലൂടെ ബഹിരാകാശ വിപണിയിൽ ഇന്ത്യയെ മത്സരസജ്ജമാക്കുക മാത്രമല്ല, മറിച്ച് ബഹിരാകാശ പദ്ധതികളുടെ പ്രയോജനങ്ങൾ പാവപ്പെട്ടവർക്ക്  കൂടി ലഭ്യമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Forex reserves surge by $58.38 bn in first half of FY22: RBI report

Media Coverage

Forex reserves surge by $58.38 bn in first half of FY22: RBI report
...

Nm on the go

Always be the first to hear from the PM. Get the App Now!
...
16-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
October 27, 2021
പങ്കിടുക
 
Comments

16-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ ( ഇ എ എസ് )  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി ഇന്ന് പങ്കെടുത്തു. 16-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിക്ക്  ആതിഥേയത്വം വഹിച്ചത് ഇഎഎസിന്റെയും  ആസിഎന്റെയും അധ്യക്ഷ പദവിയിലുള്ള ബ്രൂണെ   ആയിരുന്നു. ആസിയാൻ രാജ്യങ്ങളിൽ നിന്നും ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, റഷ്യ, യുഎസ്എ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള മറ്റ് ഇഎഎസ് പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും  ഉച്ചകോടിയിൽ പങ്കെടുത്തു. ഇ.എ.എസിന്റെ സജീവ പങ്കാളിയാണ് ഇന്ത്യ. പ്രധാനമന്ത്രിയുടെ ഏഴാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയായിരുന്നു ഇത്.

ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ ,  പ്രധാനപ്പെട്ട തന്ത്രപരമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ രാഷ്ട്രങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന,  ഇന്തോ-പസഫിക്കിലെ പ്രധാന നേതാക്കൾ നയിക്കുന്ന ഫോറം എന്ന നിലയിൽ ഇഎഎസിന്റെ പ്രാധാന്യം പ്രധാനമന്ത്രി ആവർത്തിച്ചു. വാക്സിനുകളിലൂടെയും മെഡിക്കൽ സപ്ലൈകളിലൂടെയും കോവിഡ്-19 മഹാമാരിക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മഹാമാരിക്ക്  ശേഷമുള്ള വീണ്ടെടുക്കലിനും ആഗോള മൂല്യ ശൃംഖല ഉറപ്പ് വരുത്തുന്നതിനുമുള്ള "ആത്മനിർഭർ ഭാരത്" കാമ്പെയ്‌നെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.സമ്പദ്‌വ്യവസ്ഥയും പരിസ്ഥിതിയും കാലാവസ്ഥയും സുസ്ഥിരമായ ജീവിതശൈലിയും തമ്മിൽ മികച്ച സന്തുലിതാവസ്ഥ സ്ഥാപിക്കുന്നതിന് അദ്ദേഹം ഊന്നൽ നൽകി.

ഇന്തോ-പസിഫ്, ദക്ഷിണ ചൈനാ കടൽ,   സമുദ്ര നിയമങ്ങൾ സംബന്ധിച്ച  ഐക്യ രാഷ്ട്ര കൺവെൻഷൻ (യു എൻ സി എൽ ഓ എസ് ), ഭീകര വ്രവാദം, കൊറിയൻ ഉപഭൂഖണ്ടത്തിലെയും മ്യാൻമറിലെയും സ്ഥിതിഗതികൾ  എന്നിവയുൾപ്പെടെയുള്ള  പ്രധാന മേഖലാ , അന്തർദേശീയ വിഷയങ്ങളും 16-ാമത് ഇ എ എസ്  ചർച്ച ചെയ്തു. പ്രധാനമന്ത്രി ഇന്തോ-പസഫിക്കിലെ "ആസിയാൻ കേന്ദ്രീകരണം" ആവർത്തിച്ച് ഉറപ്പിക്കുകയും ആസിയാൻ ഔട്ട്‌ലുക്ക് ഓൺ ഇൻഡോ-പസഫിക് (AOIP) ഉം ഇന്ത്യയുടെ ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവും (IPOI) തമ്മിലുള്ള സമന്വയത്തെ എടുത്തുകാട്ടുകയും ചെയ്തു.

മാനസികാരോഗ്യം, വിനോദസഞ്ചാരത്തിലൂടെയുള്ള സാമ്പത്തിക വീണ്ടെടുക്കൽ, സുസ്ഥിര വീണ്ടെടുക്കൽ എന്നിവയെക്കുറിച്ചുള്ള , ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ പിന്തുണച്ച , മൂന്ന് പ്രമേയങ്ങൾ  ഇ എ എസ്   നേതാക്കൾ അംഗീകരിച്ചു. മൊത്തത്തിൽ, ഉച്ചകോടിയിൽ പ്രധാനമന്ത്രിയും മറ്റ് ഇഎഎസ് നേതാക്കളും തമ്മിലുള്ള ഫലപ്രദമായ വീക്ഷണ വിനിമയവും  നടന്നു.