ലോക ഫിസിയോതെറാപ്പി ദിനമായ ഇന്ന്, ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏവരുടെയും പ്രയത്നങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. "ചലനശേഷിയും അന്തസ്സും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കിക്കൊണ്ട് ജനങ്ങളുടെ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവർ നൽകുന്ന സംഭാവനകൾ പ്രശംസനീയമാണ്," ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത് ഇങ്ങനെ:
"ലോക ഫിസിയോതെറാപ്പി ദിനം, ഫിസിയോതെറാപ്പി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഏവരുടെയും പ്രയത്നങ്ങളെ അഭിനന്ദിക്കാനുള്ള അവസരമാണ്. ചലനശേഷിയും അന്തസ്സും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കിക്കൊണ്ട് ജനങ്ങളുടെ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവർ നൽകുന്ന സംഭാവനകൾ പ്രശംസനീയമാണ്."
World Physiotherapy Day is an occasion to appreciate the efforts of all those associated with the practice of physiotherapy. It is commendable how they contribute to the wellbeing of people, especially the elderly, by ensuring mobility, dignity and a better quality of life.
— Narendra Modi (@narendramodi) September 8, 2025


