പങ്കിടുക
 
Comments

2019 സെപ്റ്റംബര്‍ 7 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍ 2 തൊടുന്ന നിമിഷത്തിനു സാക്ഷ്യം വഹിക്കുവാന്‍ പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോദി ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് എത്തും.

ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ എട്ടു മുതല്‍ പത്തു വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ബഹിരാകാശ പ്രശ്‌നോത്തരിയില്‍ വിജയികളായവരുമായി പ്രധാനമന്ത്രി തദവസരത്തില്‍ സംവദിക്കും.

ശാസ്ത്രത്തോടും അതിന്റെ നേട്ടങ്ങളോടും വളരെ താല്പര്യമുള്ള ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ പ്രധാന മന്ത്രി ശ്രീ. മോദിയുടെ ഐഎസ്ആര്‍ഒ സന്ദര്‍ശനം ഇന്ത്യന്‍ ബഹിരാകാശ രംഗത്തു പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ ആത്മവീര്യം വര്‍ധിപ്പിക്കുകയും യുവ തലമുറയ്ക്ക് അന്വേഷണാത്മക മനസ് വികസിപ്പിക്കാന്‍ പ്രചേദനമാവുകയും ചെയ്യും.

ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ വ്യക്തിപരമായ താല്പര്യം പ്രകടിപ്പിക്കുന്ന ശ്രീ. മോദി അതിനെ ‘ഹൃദയത്തിലും ഇന്ത്യന്‍ ആത്മാവിലും ഇന്ത്യന്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. അത് ഓരോ ഇന്ത്യക്കാരനെയും ആഹ്ലാദ ഭരിതനാക്കുന്നത് അത് പൂര്‍ണമായും തദ്ദേശിയ ദൗത്യമാണെന്നതിനാലാണ്.

വിക്രം 2019 സെപ്റ്റംബര്‍ 7 ന് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ് സമയം 01.00 നും 02.00 നും ഇടയില്‍ ചന്ദ്രനിലേയ്ക്കുള്ള ഇറക്കം തുടങ്ങുമെന്ന് ഐഎസ്ആര്‍ഒ പ്രസ്താവനയില്‍ അറിയിച്ചു. തുടര്‍ന്ന് യാനം 01.30 നും 02.30 നും ഇടയ്ക്ക് ചന്ദ്രനെ സ്പര്‍ശിക്കും. ചന്ദ്രയാന്‍ 2 ന്റെ അവസാന ഇറക്കത്തിന്റെ ലൈവ് https://www.facebook.com/pibindia യിലും ഒപ്പം https://twitter.com/PIB_India-യിലും കാണാം.

 
സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Infrastructure drives PE/VC investments to $3.3 billion in October

Media Coverage

Infrastructure drives PE/VC investments to $3.3 billion in October
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2019 നവംബർ 12
November 12, 2019
പങ്കിടുക
 
Comments

PM Narendra to take part in BRICS Summit in Brazil on 13 th & 14 th November; On the side-lines he will address BRICS Business Forum & will hold bilateral talks with President Jair M. Bolsonaro

The infrastructure sector drove private equity (PE) and venture capital (VC) investments in India in October, forming 43% of the overall deals worth $3.3 billion

New India highlights the endeavours of Modi Govt. towards providing Effective Governance