പങ്കിടുക
 
Comments

ഗോരഖ്പൂരിൽ പ്രധാനമന്ത്രി ഒട്ടേറെ വികസന പദ്ധതികൾ ഘാടനം ചെയ്യും
2019 ഫെബ്രുവരി 24ന്  പ്രധാനമന്ത്രി  ശ്രീ. നരേന്ദ്രമോദി ഉത്തർപ്രദേശിലെ ഗോരഖ്പൂർ സന്ദർശിക്കും.
ഗോരഖ്പൂരിൽ പ്രധാനമന്ത്രി പിഎം കിസാൻ പദ്ധതി ഉദ്ഘാടനം ചെയ്യും.
ഗോരഖ്പൂരിലെ ഫെർട്ടിലൈസർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗ്രൗണ്ടിൽ ആദ്യഗഡുവായ 2000 രൂപ തെരഞ്ഞെടുക്കപ്പെട്ട കർഷകരുടെ ഇക്ക ബട്ടൺ അമർത്തി കൈമാറിയാണ് ഉദ്ഘാടനം നിർവഹിക്കുക. ഇതോടെ പിഎം കിസാൻ പദ്ധതിക്കു തുടക്കമാവും.
പിഎം കിസാൻ പദ്ധതിപ്രകാരമുള്ള സാക്ഷ്യപത്രം തെരഞ്ഞെടുക്കപ്പെട്ട കർഷകർക്കു പ്രധാനമന്ത്രി തരണം ചെയ്യുന്നുമുണ്ട്. തുടർന്ന് പെട്ട ഗുണഭോക്താക്കളുമായി വീഡിയോ കോൺഫറൻസ് വഴി സംവദിക്കും.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന
2019 ഫെബ്രുവരി 1-ന് അവതരിപ്പിക്കപ്പെട്ട 2019-20 ഇടക്കാല ബജറ്റിലാണ്  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രഖ്യാപിക്കപ്പെട്ടത്.
പദ്ധതിപ്രകാരം രണ്ടു ഹെക്ടർവരെ ഭൂമിയുള്ള ചെറുകിട-ഇടത്തരം കർഷകർക്ക് പ്രതിവർഷം 6000 രൂപ വിതരണം ചെയ്യും.
2000 രൂപയുടെ മൂന്നു ഗഡുക്കളായാണ് ഇതു നൽകുക.
നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതിപ്രകാരം തുക അതതു കർഷകരുടെ  ബാങ്ക് അക്കൗണ്ടു കളിലേക്ക് കൈമാറും. ഇതു സുതാര്യത ഉറപ്പാക്കുകയും കർഷകർക്കു സമയം നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുകയും ചെയ്യും.
ചെറുകിട ഇടത്തരം കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. 12 ലക്ഷത്തിലേറെ കർഷകർക്ക് നേട്ടം ലഭിക്കുമെന്നാണു കണക്കാക്കുന്നത്.
പിഎം കിസാൻ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത് കൃഷിക്കാവശ്യമായ വസ്തുക്കൾ വാങ്ങുന്നതിനുള്ള പണം കർഷകർക്കു ലഭ്യമാക്കാനും അതുവഴി വിളകളിൽ നിന്നു കർഷകർക്കു മെച്ചപ്പെട്ട ആനുകൂല്യം ലഭ്യമാക്കാനുമാണ്. ഇതു പണം കടം കൊടുക്കുന്നവരുടെ പിടുത്തത്തിൽ നിന്ന് മുക്തരാകാനും കാർഷികരംഗത്ത് തുടർന്ന് പ്രവർത്തിക്കാനും കർഷകർക്കു സാഹചര്യമൊരുക്കും.
പിഎം കിസാൻ നൂറുശതമാനവും കേന്ദ്ര ഗവൺമെൻറ് ഫണ്ട് ചെയ്യുന്ന കേന്ദ്ര പദ്ധതിയാണ്. 1-12-2018 മുതൽ ഈ പദ്ധതിക്കു പ്രാബല്യമുണ്ട്.
പദ്ധതിയുടെ മാർഗനിർദേശം അനുസരിച്ച് സംസ്ഥാന ഗവൺമെൻ്റുകളും കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങളുമാണ് അർഹരായ കർഷക കുടുംബങ്ങളെ കണ്ടെത്തുക.
ഓരോ വർഷവും മൂന്നു ഗഡുക്കളായി സാമ്പത്തിക പിന്തുണ നൽകുക വഴി ഇന്ത്യയിലെ ചെറുകിട, ഇടത്തരം കർഷകരുടെ ജീവിതത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് പിഎം കിസാൻ. നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതിയുടെ പിന്തുണയോടെ  നടപ്പാക്കുന്ന പിഎം കിസാനിൽ മധ്യവർത്തികളെ ഒഴിവാക്കിയും അഴിമതി ഇല്ലാതെയും ധനസഹായം നേരിട്ടു കർഷകരിലേക്ക് എത്തിക്കാൻ സാധിക്കും. ഒറ്റത്തവണ വായ്പ എഴുതിത്തള്ളൽ പദ്ധതിയിൽ നിന്നു ഭിന്നമായി ചെറുകിട ഇടത്തരം കർഷകർക്ക് അന്തസ്സുറ്റ ജീവിതം പ്രദാനം ചെയ്യാൻ ഉതകുന്ന ശാക്തീകരണ പദ്ധതിയാണ് പിഎം കിസാൻ. കർഷകരുടെ കുടിയേറ്റം ഇല്ലാതാക്കാനും  കൃഷി വർധിക്കാനും ദീർഘകാലാടിസ്ഥാനത്തിൽ സഹായകമാകുന്ന പദ്ധതിയാണ് ഇത്.
പ്രധാനമന്ത്രി ഗോരഖ്പൂരിലെ വിവിധ വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും ഏതാനും വികസനപദ്ധതികൾക്കു തറക്കല്ലിടുകയും ചെയ്യും. അദ്ദേഹം പൊതുയോഗത്തെ ബോധന ചെയ്യുന്നുമുണ്ട്.
വാതക അടിസ്ഥാനസൗകര്യം മുതൽ ആരോഗ്യം വരെയുള്ള മേഖലകളിലെ പദ്ധതികൾ ഗോരഖ്പൂരിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതികൾ ഉത്തർപ്രദേശിലെ ജനങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്.

 
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Mann KI Baat Quiz
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
 PM Modi Gifted Special Tune By India's 'Whistling Village' in Meghalaya

Media Coverage

PM Modi Gifted Special Tune By India's 'Whistling Village' in Meghalaya
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഡിസംബർ 1
December 01, 2021
പങ്കിടുക
 
Comments

India's economic growth is getting stronger everyday under the decisive leadership of PM Modi.

Citizens gave a big thumbs up to Modi Govt for transforming India.