പങ്കിടുക
 
Comments
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ രാജ്യത്ത് ആരോഗ്യപരിപാലനത്തിൽ വന്‍തോതിലുള്ള വികാസമുണ്ടായി: പ്രധാനമന്ത്രി
100 ദിവസം കൊണ്ട് രാജ്യത്ത് ഏഴ് ലക്ഷം പേർക്ക് ആയുഷ്മാൻ ഭാരതത്തിന്റെ ആനൂകൂല്യങ്ങൾ ലഭിച്ചു: പ്രധാനമന്ത്രി
ആരോഗ്യ മേഖലക്ക് യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രാപ്തിയുണ്ട്: പ്രധാനമന്ത്രി

അഹമ്മദാബാദിലെ മികച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പബ്ലിക് ഹോസ്പിറ്റല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച 78 മീറ്റര്‍ ഉയരവും 1500 കിടക്കകളും ഉള്ള ഹോസ്പിറ്റലില്‍ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ആശുപത്രിയിലെ സൗകര്യങ്ങള്‍ പ്രധാനമന്ത്രി പരിശോധിച്ചു. ഒരു ലോകോത്തര ആശുപത്രി സ്ഥാപിച്ചതിന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനെ അദ്ദേഹം പ്രശംസിച്ചു. ‘ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് ഹോസ്പിറ്റല്‍ രാജ്യത്തെ മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാതൃകയാകും’, അദ്ദേഹം പറഞ്ഞു.

750 കോടി രൂപ ചെലവില്‍, 17 നിലകളോടുകൂടിയ ആശുപത്രി ലോകോത്തര സേവനങ്ങള്‍ താങ്ങാവുന്ന വിലയ്ക്കു ലഭ്യമാക്കും. ഈ കേന്ദ്രത്തെ ആയുഷ്മാന്‍ ഭാരതുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഒരു യോഗത്തില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു: ‘ആയുഷ്മാന്‍ ഭാരത് നിമിത്തമാണ് പട്ടണങ്ങളില്‍ പോലും പുതിയ ആശുപത്രികള്‍ ആവശ്യമായി വരുന്നത്. പുതിയ ആശുപത്രികള്‍ വേഗത്തില്‍ ആരംഭിക്കുന്നു, ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമുള്ള ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ആരോഗ്യസേവനത്തില്‍ യുവാക്കള്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു ‘.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ആരോഗ്യപരിപാലനത്തിലും വൈദ്യവിദ്യാഭ്യാസത്തിലും രാജ്യത്ത് വന്‍തോതിലുള്ള വികാസമുണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാരുടെ ആരോഗ്യപരിരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇത് വലിയ സഹായമാകും.

പാവപ്പെട്ടവര്‍ക്കുള്ള ആശങ്കകളും അവയെ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു: ”ഗവണ്‍മെന്റ് ദരിദ്രര്‍ക്കൊപ്പം നിലകൊള്ളുന്നു. അവര്‍ക്ക് മുന്‍ഗണന നല്‍കി ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതില്‍നിന്ന് ഇതു പ്രകടമാകുന്നു. പ്രധാനമന്ത്രി ജന്‍ ഔഷധി യോജന പ്രകാരം കുറഞ്ഞ വിലയ്ക്ക് ജനറിക് മരുന്നുകള്‍ വിതരണം ചെയ്തുവരന്നു. രാജ്യത്താകമാനം 5000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.”

ഈ ഗവണ്‍മെന്റ് എല്ലാവരെയും തുല്യതയോടെ കാണുന്നുവെന്നും പൊതുവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കുള്ള 10% സംവരണം ഈ നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 10% സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ജനറല്‍ വിഭാഗത്തില്‍ പാവപ്പെട്ടവര്‍ക്കുള്ള 10% സംവരണം ഗവണ്‍മെന്റ് ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കാനുള്ള തീരുമാനം ആദ്യം കൈക്കൊണ്ടതിന് ഗുജറാത്ത് ഗവണ്‍മെന്റിനെ പ്രധാനമന്ത്രി പ്രശംസിച്ചു.
പുതുവര്‍ഷത്തില്‍ തന്റെ പ്രഥമ ഗുജറാത്ത് സന്ദര്‍ശനമാണ് ഇതെന്ന് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, ഈ ഉല്‍സവകാലത്തല്ലാതെ മറ്റെപ്പോഴാണ് ഇതുപോലൊരു വലിയ ആരോഗ്യസംരക്ഷാ സംവിധാനം അഹമ്മദാബാദിലെ ജനങ്ങള്‍ക്കു സമ്മാനിക്കാന്‍ സാധിക്കുക എന്നു ചോദിച്ചു.

രാജ്യത്ത് വളരെ ചുരുക്കം മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഇത്തരത്തിലുള്ള ലോകോത്തര ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഹമ്മദാബാദിലെ മേയറായി പ്രവര്‍ത്തിച്ചിട്ടുള്ള സര്‍ദാര്‍ പട്ടേല്‍ നഗരത്തിലെ ആരോഗ്യം, ശുചിത്വം, ശുചിത്വം എന്നീ മേഖലകളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.

എല്ലാവര്‍ക്കും തുല്യമായ അവസരം, എല്ലാവര്‍ക്കും വികസനം എന്ന പ്രതിജ്ഞാബദ്ധത നിലനിര്‍ത്തിക്കൊണ്ടുള്ള എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന ആശയമാണ് നവീന ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ മുന്നോട്ടുള്ള വഴിയെന്ന് അദ്ദേഹം വ്യക്തമാക്കി.

 

 

 

 

 

Click here to read full text speech

സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
India Has Incredible Potential In The Health Sector: Bill Gates

Media Coverage

India Has Incredible Potential In The Health Sector: Bill Gates
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM congratulates President-elect of Sri Lanka Mr. Gotabaya Rajapaksa over telephone
November 17, 2019
പങ്കിടുക
 
Comments

Prime Minister Shri Narendra Modi congratulated President-elect of Sri Lanka Mr. Gotabaya Rajapaksa over telephone on his electoral victory in the Presidential elections held in Sri Lanka yesterday.

Conveying the good wishes on behalf of the people of India and on his own behalf, the Prime Minister expressed confidence that under the able leadership of Mr. Rajapaksa the people of Sri Lanka will progress further on the path of peace and prosperity and fraternal, cultural, historical  and civilisational ties between India and Sri Lanka will be further strengthened. The Prime Minister reiterated India’s commitment to continue to work with the Government of Sri Lanka to these ends.

Mr. Rajapaksa thanked the Prime Minister  for his good wishes. He also expressed his readiness to work with India very closely to ensure development and security.

The Prime Minister extended an invitation to Mr. Rajapaksa to visit India at his early convenience. The invitation was accepted