പങ്കിടുക
 
Comments
The Union Government is focused on improving ease of doing business in India and enhancing quality of life for citizens: PM Modi
India is today the fastest growing major economy: PM Modi
India's rising economy, fast growing middle class and young demography offer many new opportunities to Japanese investors, says PM

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ജപ്പാനിലെ ടോക്യോയിൽ ” ഇന്ത്യയിൽ നിർമ്മിക്കൂ : ഇന്ത്യ- ജപ്പാൻ കൂട്ടായ്മ ആഫ്രിക്കയിൽ ” എന്ന സെമിനാറിനെ അഭിസംബോധന ചെയ്തു.

ബിസിനെസ്സ് നടത്തിപ്പ് സുഗമമാക്കാനും , ജനങ്ങളുടെ ജീവിതം ആയാസരഹിതമാകാനും എങ്ങിനെയാണ് കേന്ദ്ര ഗവണ്മെന്റ് ശ്രദ്ധയൂന്നുന്നതെന്ന് പ്രധാനമന്ത്രി വിവരിച്ചു. ഇന്ത്യയിൽ ജപ്പാൻ കമ്പനികളുടെ വൻ തോതിലുള്ള സാന്നിധ്യത്തിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ഇന്ത്യയിലെ നിരവധി വ്യാവസായിക പദ്ധതികളിൽ ജപ്പാൻ പങ്കാളിയാണെന്നത് ചൂണ്ടിക്കാട്ടിക്കൊണ്ട് , കഴിഞ്ഞ നാല് വർഷക്കാലത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ കരുത്ത്‌ അദ്ദേഹം വിശദീകരിച്ചു. ഇന്ത്യ ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയാണെന്നു അദ്ദേഹം പറഞ്ഞു. അനൗപചാരിക സമ്പദ്ഘടനയിൽ നിന്ന് ഔപചാരിക സമ്പദ്ഘടനയിലേക്കുള്ള മാറ്റം, ഡിജിറ്റൽ പണമിടപാടുകൾ, ചരക്കു സേവന നികുതി മുതലായ സുപ്രധാന പരിണാമങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ഉദിച്ചുയരുന്ന സമ്പദ്ഘടന , അതിവേഗം വളരുന്ന മധ്യവർഗം, യുവത്വമാർന്ന ജനസംഖ്യ തുടങ്ങിയവ ജാപ്പനീസ് നിക്ഷേപകർക്ക് നിരവധി പുതിയ അവസരങ്ങൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെലവ് കുറഞ്ഞ നിർമ്മാണം, ഐ ടി വ്യവസായം , ഇലക്ട്രിക്ക് ചലനാത്മകത മുതലായ മേഖലകൾ ഈ പശ്ചാത്തലത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയും ജപ്പാനും ഒരുപോലെ പങ്കിടുന്ന മൂല്യങ്ങൾ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇൻഡോ- പസഫിക് , ദക്ഷിണേഷ്യ , ആഫ്രിക്ക എന്നിവ ഉൾപ്പെടെ ലോകത്തിന്റെ മറ്റു പ്രദേശങ്ങളിൽ കരുത്തുറ്റ വികസന കൂട്ടായ്മകൾ വികസിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും ഉറ്റ് നോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

 

 

Click here to read full text speech

സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
‘Salute and contribute’: PM Modi urges citizens on Armed Forces Flag Day

Media Coverage

‘Salute and contribute’: PM Modi urges citizens on Armed Forces Flag Day
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2019 ഡിസംബർ 8
December 08, 2019
പങ്കിടുക
 
Comments

PM Narendra Modi had an extensive interaction with Faculty and Researchers at the Indian Institute of Science Education and Research, Pune over various topics

Central Government approved the connectivity of three airports of Odisha under UDAN Scheme

Netizens praise Modi Govt. efforts in transforming India into New India