പങ്കിടുക
 
Comments

1. ആഫ്രിക്ക ഉള്‍പ്പെടെ ഇന്തോ-പസഫിക്ക് മേഖലയില്‍ സാമ്പത്തിക വളര്‍ച്ചയിലൂടെയും വികസനത്തിലൂടെയും സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്ത്യയൂം ജപ്പാനും പ്രതിജ്ഞാബദ്ധമാണ്. മികച്ച ഗുണനിലവാരമുള്ള അടിസ്ഥാനസൗകര്യത്തിലൂടെയും നമ്മുടെ പങ്കാളികളുടെ കാര്യശേഷി നിര്‍മ്മാണത്തിലൂടെയും ഇത് സാദ്ധ്യമാക്കും. എല്ലാ വികസന സഹകരണങ്ങളും പരമാധികാരം, രാഷ്ട്രത്തിന്റെ സമഗ്രത, വായ്പ നല്‍കല്‍, പ്രാദേശിക സാമ്പത്തിക വികസന തന്ത്രങ്ങളുമായി സംയോജിക്കലും മുന്‍കൈ നല്‍കലും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ളതും തുറന്നതും സുതാര്യമായ തുമായ വികസന സഹകരണത്തിലാണ് ഇരു രാജ്യങ്ങളും വിശ്വസിക്കുന്നത്.
2.ആഫ്രിക്കന്‍ രാജ്യങ്ങളുമായി നിരന്തരവും സുസ്ഥിവരവുമായ ബന്ധങ്ങള്‍ക്കുള്ള പ്രധാനമന്ത്രി മോദിയുടെ 10 മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങള്‍, ഇന്ത്യയുടെ ” ആക്ട് ഈസ്റ്റ് പോളിസി” ജപ്പാന്റെ ” ഗുണനിലവാരമുള്ള അടിസ്ഥാനസൗകര്യ സംരംഭങ്ങള്‍ക്കായുളള വികസിപ്പിച്ച പങ്കാളിത്തം” ടി.ഐ.സി.എ.ഡി വി.ഐ നൈയോബി പ്രഖ്യാപനം എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഇന്തോ-പസഫിക് മേഖലകളില്‍ കണക്റ്റിവിറ്റി വികസിപ്പിക്കാനും മറ്റ് അടിസ്ഥാനവികസനമേഖലയിലും കേന്ദ്രീകരിച്ചുകൊണ്ട് പ്രകടമായ സഹകരണത്തിന് ആതിഥേയ ഗവണ്‍മെന്റുകളുമായി കൂടിക്കാഴ്ച നടത്തുന്നതിനെ രണ്ടു രാജ്യങ്ങളും സ്വാഗതം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക മേഖലകളില്‍ ഉണ്ടായ സഹകരണ പുരോഗതിയെ ഇന്ത്യയും ജപ്പാനും സ്വാഗതം ചെയ്തു. എന്നാല്‍ താഴേപ്പറയുന്നവയില്‍ മാത്രമായി അത് ഒതുക്കിനിര്‍ത്തില്ലെന്നും വ്യക്തമാക്കി:
2.1 എല്‍.എന്‍.ജിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യവികസനം പോലുള്ളവയ്ക്ക് ശ്രീലങ്കയുമായുള്ള സഹകരണം.
2.2 മ്യാന്‍മറിലെ സഹകരണം; പാര്‍പ്പിടം, വിദ്യാഭ്യാസം വൈദ്യൂതീകരണ പദ്ധതികളെ സഹകരിപ്പിച്ചുകൊണ്ട് റാഖൈന്‍ സ്‌റ്റേറ്റിലെ വികസന പരിശ്രമങ്ങളെ സംയോജിപ്പിക്കുന്നു.
2.3 ബംഗ്ലാദേശിലെ സഹകരണം; റാംഗഡ് മുതല്‍ ബറയാര്‍ഹട്ട്് വരെയുള്ള റോഡുകള്‍ നാലുവരിയാക്കുകയും പാലങ്ങള്‍ പുനനിര്‍മ്മിക്കുകയും ചെയ്യുക, ജനുമാ നദിക്ക് മുകളിലൂടെ ജമുനാ റെയിവേ പാലം പണിയുന്നതിന് വേണ്ട ഇരുമ്പ് പാളങ്ങള്‍ ലഭ്യമാക്കല്‍.
2.4. ആഫ്രിക്കയിലെ സഹകരണം; കെനിയയില്‍ ഒരു എസ്.എം.ഇ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നതുപോലെയും കെനിയയില്‍ ഒരു കാന്‍സര്‍ ആശുപത്രി വികസിപ്പിക്കുന്നതുള്‍പ്പെടെയും ആരോഗ്യമേഖലയില്‍ യോജിച്ചുള്ള ഒരു പദ്ധതിയുടെ സാദ്ധ്യതകള്‍ തേടുന്നു.
3. മാനവവിഭവശേഷി വികസനം, കാര്യശേഷി നിര്‍മ്മാണം, ആരോഗ്യപരിരക്ഷ, ഉപജീവനം, ജലം, ശുചിത്വം, ഡിജിറ്റല്‍ സ്‌പേസ് എന്നീ മേഖലകളിലേക്ക് സഹകരണം വ്യാപിക്കുന്നത് രണ്ടു രാജ്യങ്ങളും അംഗീകരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം മറ്റ് സൗകര്യങ്ങള്‍ എന്നിവ ലഭ്യമക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കുകയും ആഫ്രിക്ക ഉള്‍പ്പെടുന്ന ഇന്തോ-പസഫിക് മേഖലകളിലെ ജനങ്ങളെ അവരുടെ വികസനശേഷികള്‍ സാക്ഷാത്കരിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
4. ഇതിനുപുറമെ, ഈ മേഖലയില്‍ വ്യവസായ ഇടനാഴികളും വ്യവസായ ശൃംഖലയും വികസിപ്പിച്ച് ഇന്ത്യയിലേയും ജപ്പാനിലെയും വ്യവസായ വിനിമയം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യാ-ജപ്പാന്‍ വ്യവസായ വേദി ആരംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങളും പ്രവര്‍ത്തിക്കും. ഈ പശ്ചാത്തലത്തില്‍ നെക്‌സിയും ഇ.സി.ജി.സിയും തമ്മിലുള്ള ധാരണാപത്രത്തെ രണ്ടു രാജ്യങ്ങളും സ്വാഗതം ചെയ്തു. ഇത് ഈ മേഖലയില്‍ മൂര്‍ത്തമായ ഇന്ത്യാ-ജപ്പാന്‍ വ്യപാരവികസന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
5. ഇന്തോ-പസഫിക് മേഖലയിലെ എല്ലാ വികസന സഹകരണങ്ങളും ഈ മേഖലയില്‍ സന്തുലിതവും, സകാരാത്മകമകവും, ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമായ മാറ്റങ്ങളുടെ ശേഷി തുറന്നുവിടുന്നതിന് സഹായകരമാകുമെന്ന് ഇന്ത്യയും ജപ്പാനും വിശ്വസിക്കുന്നു. ഇത് ആഫ്രിക്കയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവനചെയ്യുകയും ചെയ്യും.
ഇന്ത്യാ ജപ്പാന്‍ സഹകരണം ആക്ട് ഈസ്റ്റ് വേദി
1. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിലെ പ്രധാനപ്പെട്ട മേഖലയാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍. ആസിയാന്‍ രാജ്യങ്ങളുമായി ഈ മേഖല ചരിത്രപരവും പാരമ്പര്യപരവുമായ ബന്ധങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ആസിയാന്‍ മേഖലയിലേക്കുള്ള ഇന്ത്യയുടെ സ്പ്രിംഗ് ബോര്‍ഡ് ആകാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. വടക്കുകിഴക്കന്‍ മേഖലകള്‍ക്കുള്ളിലേയും അയല്‍രാജ്യങ്ങളുമായുമുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കേണ്ടത് ഇവയുടെ ശേഷി ചൂഷണം ചെയ്യുന്നതിന് അനിവാര്യമാണ്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ദര്‍ശനരേഖയില്‍ പങ്കുവച്ച വീക്ഷണം ഇതിന്റെ ഉത്തമ ഉദാഹരണവുമാണ്.
2. കഴിഞ്ഞവര്‍ഷം സ്ഥാപിച്ച ദ ആക്ട് ഈസ്റ്റ് ഫോറം ഇന്ത്യയും ജപ്പാനും തമ്മില്‍ വടക്കുകിഴക്കന്‍ മേഖലയിലുള്ള സഹകരണത്തിന്റെ ഒരു പ്രധാന ചാലക ശക്തിയായി വര്‍ത്തിക്കുന്നു. ഒക്‌ടോബര്‍ 8 ന് ഇതിന്റെ രണ്ടാമത്തെ യോഗം ചേര്‍ന്നു. താഴെപ്പറയുന്ന തീരുമാനങ്ങളുമുണ്ടായി:
2.1 വേഗത്തില്‍ നടപ്പാക്കല്‍
മേഘാലയ വടക്കുകിഴക്കന്‍ ബന്ധിപ്പിക്കല്‍
ഒന്നാംഘട്ടം: തുറാ-ദാലു (എന്‍.എച്ച്-51)
രണ്ടാംഘട്ടം: ഷില്ലോംഗ്-ദ്വാകി (എന്‍.എച്ച്-40)
മിസോറാം വടക്കുകിഴക്കന്‍ ബന്ധിപ്പിക്കല്‍
ഒന്നാംഘട്ടവും രണ്ടാംഘട്ടവും: ഐസ്‌വാള്‍-തുയിപാങ് (എന്‍.എച്ച് 54)
സിക്കിം: ജൈവവൈവിദ്ധ്യ സംരക്ഷണവും വനപരിപാലനവും
നാഗാലാന്‍ഡ്: വന സംരക്ഷണം, ഉപജീവനം മെച്ചപ്പെടുത്തല്‍.
2.2 ജപ്പാനും ഇന്ത്യയും താഴെപറയുന്ന പദ്ധതികള്‍ തുടരുന്നതിനുള്ള അവരുടെ സന്നദ്ധത ആവര്‍ത്തിച്ചു:
എ.ഡി.ബിയുമായി സഹകരിച്ചുള്ള ഗെലഫു-ദാലു ഇടനാഴിയുടെ പൂര്‍ത്തീകരണം.
ദുബ്രി/ഫുല്‍ബാരി പാലം പദ്ധതി, സാക്ഷാത്കരിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ നദീപാലമായിരിക്കും ഇത്, മൂന്നാംഘട്ടമായി വടക്കുകിഴക്കന്‍ റോഡ് ശൃംഖലയുടെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തല്‍ പദ്ധതി .
പ്രധാനപ്പെട്ട ജില്ലാ റോഡുകള്‍ വികസിപ്പിക്കുന്നതും(എം.ഡി.ആര്‍) മറ്റ് ജില്ലാറോഡുകളും (ഒ.ഡി.ആര്‍) പരിഗണിക്കല്‍, ഇവയ്ക്ക് ഗുണപരമായ സാമൂഹിക-സാമ്പത്തിക പ്രതിഫലനമുണ്ടാകും.
ഉമിയാം ഉമിത്രു ജലവൈദ്യുത പദ്ധതിയുടെ പവര്‍സ്‌റ്റേഷന്റെ മൂന്നാംഘട്ട ആധുനികവല്‍ക്കരണത്തിനും പുനരുദ്ധാരണത്തിനുമായി ഒ.ഡി.എ വായ്പ.
ത്രിപുരയില്‍ സുസ്ഥിര വന പരിപാലനം, മേഘാലയിലും അതേതരം പദ്ധതി പരിഗണനയില്‍.
2.3 നൈപുണ്യ തൊഴില്‍ സംരംഭങ്ങള്‍:
ഈ മേഖലയില്‍ മുളകള്‍ക്കുള്ള സവിശേഷ പങ്ക് കണക്കിലെടുത്തുകൊണ്ട് ” ജപ്പാന്‍-ഇന്ത്യാ വടക്കുകിഴക്കന്‍ മുള സംരംഭം (ജപ്പാന്‍-ഇന്ത്യ നോര്‍ത്ത് ഈസ്റ്റ് ബാംബൂ ഇന്‍ഷ്യേറ്റീവ്). ഈ സംരംഭത്തിന്റെ കീഴില്‍ മുളകള്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നതും മുളങ്കാടുകളുടെ പരിപാലനവും മുന്നോട്ടുകൊണ്ടുപോകുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി വിജയകരമായി നടത്തിയ ” വടക്കുകിഴക്കന്‍ മുള ശില്‍പ്പശാല”യുടെ അടിസ്ഥാനത്തിലാണ് ഇത് മുന്നോട്ടുപോകുന്നത്.
ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ പ്രകടിപ്പിച്ച പ്രതി ബദ്ധതയുടെ ഭാഗമായി വടക്കുകിഴക്കന്‍ മേഖലകളില്‍ ജപ്പാന്‍ ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ 100 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജപ്പാന്‍ ഭാഷ പ്രചരിപ്പിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നതിനും തീരുമാനിച്ചു. അസ്സമിലെ കോട്ടണ്‍ സര്‍വകലാശാല, ഗുവാഹതി സര്‍വകലാശാല, മേഘാലയിലെ ഇ.എഫ്.എല്‍.യു, എന്‍.ഐ.ടി-എന്‍ നാഗാലാന്‍ഡ് എന്നിവര്‍ ആ കോഴ്‌സുകളില്‍ താല്‍പര്യം പ്രകടിപ്പിച്ചതിനെ ഫോറം സ്വാഗതം ചെയ്തു. ഇവയ്ക്കായി ജപ്പാനീസ് അദ്ധ്യാപക പരിശീലനകേന്ദ്രത്തിലൂടെ അദ്ധ്യാപകര്‍ക്ക് ജപ്പാനീസ് ഭാഷയില്‍ വേണ്ട സഹായംലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജപ്പാനും തയാറെടുക്കുന്നുണ്ട്.
ജപ്പാനീസ് ഭാഷയിലടക്കമുള്ള നൈപുണ്യവികസം പ്രോത്സാഹിപ്പിക്കുന്നതിനായി വടവടക്കുകിഴക്ക് നിന്നുള്ള ജപ്പാനീസ് ഭാഷയില്‍ പരിശീലനം നല്‍കുന്നവര്‍ ജപ്പാനിലെ ടി.ഐ.ടി.പി( ടെക്‌നിക്കല്‍ ഇന്റേണ്‍ ട്രെയിനിംഗ് പ്രോഗാം) സന്ദര്‍ശിച്ച് പരിശീലനം നേടുന്നുണ്ട്. ഇത് ഇരു രാജ്യങ്ങളും തമ്മില്‍ ഏഷ്യാ ഹെല്‍ത്ത് ആന്റ വെല്‍ബീയിംഗ് സംരംഭകത്തിന്റെ കീഴില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട സംഭാവനകള്‍ നല്‍കുന്നുണ്ട്.
2.4 ദുരന്ത നിവാരണം
വടക്കുകിഴക്കന്‍ മേഖലയില്‍ പ്രതിരോധ അടിസ്ഥാനസൗകര്യത്തിന് ജപ്പാന്റെ സംഭാവനയും പര്‍വതപ്രദേശങ്ങളിലെ ഹൈവേകളില്‍ കാര്യശേഷി വികസന പദ്ധതികളും.
ദുരന്ത ലഘൂകരണത്തില്‍ ജപ്പാന്‍-ഇന്ത്യാ ശില്‍പ്പശാലകളിലൂടെ അറിവ് പങ്കുവയ്ക്കല്‍.
വടക്ക് കിഴക്കന്‍ മേഖലകളിലെ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടരീതിയിലുള്ള പരിശീലനാവസരങ്ങള്‍ക്ക് വേണ്ടി ജിക്കാ അറിവ് പുനസൃഷ്ടി പരിപാടി(ജിക്കാ നോളജ് ഓഫ് കോ-ക്രിയേഷന്‍ പ്രോഗ്രാം-ഗ്രൂപ്പ് ആന്റ് മേഖല ശ്രദ്ധാകേന്ദ്രം)യുടെ മെച്ചപ്പെട്ട ഉപയോഗത്തിന് വേണ്ട ഉദ്യമം.
3. ഇൗ സംരംഭങ്ങള്‍ക്ക് കീഴിലുള്ള പദ്ധതികളുടെ പുരോഗതി ഫോറം അവലോകനം ചെയ്യുകയും ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയുടെ കാര്യത്തില്‍ ഭാവിയില്‍ കൂടുതല്‍ സഹകരണത്തിന് പരിഗണിക്കുകയും ചെയ്യും.
ഇന്ത്യാ-ജപ്പാന്‍ സാമ്പത്തിക ഒ.ഡി.എ സഹകരണം
ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ജപ്പാന്റെ സവിശേഷമായ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരാന്‍ ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യയും ജപ്പാനും താഴെക്കാണുന്ന ജപ്പാന്റെ സഹായത്തെ സംതൃപ്തിയോടെ അവലോകനം ചെയ്തു:
ജപ്പാന്റെ ഒ.ഡി.എ വായ്പ
ഇന്ത്യയില്‍ 2017ല്‍ നടന്ന കഴിഞ്ഞ ഉച്ചകോടിമുതല്‍ താഴെപറയുന്ന പദ്ധതികള്‍ക്ക് ഒ.ഡി.എ വായ്പകള്‍ ലഭ്യമായി:
-ബംഗലൂരു ജലവിതരണ, സ്വിവറേജ് പദ്ധതി (മൂന്നാംഘട്ടം) (1)(കര്‍ണ്ണാടക)
-മുംബൈ മെട്രോലൈന്‍ മൂന്നാമത്തെ പദ്ധതി (2) (മഹാരാഷ്ട്ര)
-ചെന്നൈ സമുദ്രജല ശുചീകരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി (1) (തമിഴ്‌നാട്)
-ഹിമാചല്‍ പ്രദേശ് വന പരിസ്ഥിതി പരിപാലനവും ഉപജീവനവും സംവിധാനം മെച്ചപ്പെടുത്തല്‍ പദ്ധതി (ഹിമാചല്‍പ്രദേശ്)
-ചെന്നൈ മെട്രോപോളിറ്റന്‍ മേഖല ഇന്റലിജന്റ് ഗതാഗത സംവിധാനം സ്ഥാപിക്കല്‍ പദ്ധതി (തമിഴ്‌നാട്)
പതിമൂന്നാമത് ഉച്ചകോടിയില്‍ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വേ പദ്ധതി (2)ഉള്‍പ്പെടെ താഴെപ്പറയുന്ന പദ്ധതികളുടെ നോട്ട് വിനിമയ ഒപ്പുവയ്ക്കല്‍ ചടങ്ങും നടന്നു.
-മുംബൈ അഹമ്മദാബാദ് അതിവേഗ റെയില്‍ നിര്‍മ്മാണത്തിന് വേണ്ട പദ്ധതി (മഹാരാഷ്ട്രയും ഗുജറാത്തും)
-ഉമിയാം-ഉമിത്രു ജലവൈദ്യുത ഊര്‍ജ്ജ കേന്ദ്രത്തിന്റെ (മുന്നാംഘട്ടം) നവീകരണ, പുനരുദ്ധാരണത്തിനുള്ള പദ്ധതി(മേഘാലയ)
-ഡല്‍ഹി ബഹുജന അതിവേഗ ഗതാഗത സംവിധാന പദ്ധതി (മൂന്നാംഘട്ടം)((ണ്ടണ്ടണ്ട) (ഡല്‍ഹി)
(ണ്ട) (അസ്സമിലെ ദുബ്രിയും മേഘാലയിലെ ഫുല്‍ബാരിയും)
– തുര്‍ഗാ പമ്പ്ഡ് സ്‌റ്റോറേജ് ((ണ്ട) നിര്‍മ്മാണത്തിനുള്ള പദ്ധതി (പശ്ചിമബംഗാളിലെ പുരുലിയ)
– സുസ്ഥിര വന സംരക്ഷണ, പരിപാലനത്തിനുള്ള പദ്ധതി (ത്രിപുര)
ഇതിന് പുറമെ ഇന്ത്യയിലെ പാലുല്‍പ്പാദനമേഖലയുടെ വികസനത്തിനും മഹാരാഷ്ട്രയിലെ നാഗ്പൂരിലെ നാഗ്‌നദിയെ മാലിന്യമുക്തമാക്കുന്നതിനും മദ്ധ്യപ്രദേശത്തിലെ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിക്കും മേഘാലയിലെ ലാന്‍ഡ്‌സ്‌കേപ്പ് കമ്മ്യൂണിറ്റ് ഫോറസ്റ്റിംഗിനും ജലപരിപാലനത്തിനും എത്രയും വേഗം ഒ.ഡി.എ ലഭിക്കുമെന്ന പ്രതീക്ഷയും ഇന്ത്യ പ്രകടിപ്പിച്ചു. ഇന്ത്യയിലെ എസ്.ജി.കളെ ഒ.ഡി.എ വായ്പകളിലൂടെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയിലേയും ജപ്പാനിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതിനെയും ഇന്ത്യ സ്വാഗതം ചെയ്തു.
വാരണാസി കണ്‍വെന്‍ഷെന്‍ സെന്റര്‍
വാരണാസിയില്‍ അന്താരാഷ്ട്ര സഹകരണ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണത്തിന്റെ പുരോഗതിയെ രണ്ടു രാജ്യങ്ങളും സ്വാഗതം ചെയ്തു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദത്തിന്റെ ചിഹ്‌നമായാണ് ഇതിനെ കണക്കാക്കുന്നത്. ജപ്പാന്‍ ഇതിനകം തന്നെ നല്‍കിക്കഴിഞ്ഞ അധിക ഗ്രാന്റ് എയ്ഡിനെ ഇന്ത്യ പ്രശംസിച്ചു.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും നഗര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുമുള്ള ഗ്രാന്‍ഡ് 
ബംഗളൂരുവിലെ പുരോഗമനപരമായ ഗതാഗത വിവര-പരിപാല സംവിധാനം നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്കായി 2017ല്‍ ഗ്രാന്‍ഡ് സഹായത്തിന്റെ വ്യവസ്ഥകള്‍ക്ക് പകരമായ നോട്ടുകള്‍ വിനിമയം ചെയ്യുന്നതിനായി കരാര്‍ ഒപ്പുവച്ചതിലുള്ള അഭിനന്ദവും ഇന്ത്യ പ്രകടിപ്പിച്ചു.
റെയില്‍വേയില്‍ ഇന്ത്യാ-ജപ്പാന്‍ സഹകരണം
മുംബൈ അഹമ്മദാബാദ് അതിവേഗ റെയില്‍വേ
ഇന്ത്യയിലെ ഗതാഗത സംവിധാനം വിപ്ലവകരമാക്കുന്നതിനും അതിവേഗ റെയില്‍ അവതരിപ്പിക്കുന്നതിനുമായി മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വേയുടെ (എം.എ.എച്ച്.എസ്.ആര്‍)നിര്‍മ്മാണത്തിന് ഇന്ത്യയും ജപ്പാനും സഹകരിക്കുന്നു. ഇതിന് സവിശേഷപ്രാധാന്യം നല്‍കിക്കൊണ്ട് പദ്ധതിയെ ഉന്നതതലത്തില്‍ ഒരു സംയുക്ത കമ്മിറ്റി മീറ്റിംഗാണ് നിരീക്ഷിക്കുന്നത്. നിലവില്‍ നീതി ആയോഗിന്റെ ഉപാദ്ധ്യക്ഷന്‍ ഡോ: രാജീവ് കുമാര്‍ ഇന്ത്യയില്‍ നിന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയുടെ പ്രത്യേക ഉപദേഷ്ടാവ് ഡോ: ഹിറോതോ ഇസുമി ജപ്പാന്റെ ഭാഗത്തുനിന്നും സംയുക്തമായാണ് സമിതിയെ നയിക്കുന്നത്.
എം.എ.എച്ച്.എസ്.ആറിന്റെ എട്ടാമത്തെ പതിപ്പ് ജെ.സി.എം 2018 സെപ്റ്റംബര്‍ 17ന് ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. ഇത് പദ്ധതിയുടെ കാര്യക്ഷമമായ പുരോഗതി ഉറപ്പാക്കുകയും പദ്ധതി വളരെ സുഗമമായി സാദ്ധ്യമാക്കുന്നതിനായി ഇരു രാജ്യങ്ങളും പരസ്പരം പുരോഗമനപരമായ പരിശ്രമങ്ങള്‍ നടത്തുമെന്നും സമ്മതിച്ചു. ഭൂമി, അടിസ്ഥാനസൗകര്യവികസനം, ഗതാഗത, വിനോദസഞ്ചാര മന്ത്രി മിസ്റ്റര്‍: കെയ്ചി ഇഷിയും ഭൂമി, അടിസ്ഥാനസൗകര്യ വികസന, ഗതാഗതം വിനോദസഞ്ചാര പാര്‍ലമെന്ററി ഉപമന്ത്രി മിസ്റ്റര്‍ മാസോതോഷി അകിമോട്ടോയും 2017 ഡിസംബര്‍, 2018 മേയ് എന്നീ സമയത്ത് യഥാക്രമം എം.എ.എച്ച്.എസ്.ആര്‍ പദ്ധതിയുടെ പരിപ്രേക്ഷ്യത്തോടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. സ്‌റ്റേഷന്‍ മേഖല വികസനം, അപ്പറോച്ച് റോഡുകള്‍ സ്‌റ്റേഷന്‍ പ്ലാസ, ബഹുമാതൃക സംയോജന പദ്ധതി എന്നിവ പരിഗണിക്കുകയും ചെയ്തു.
എം.എ.എച്ച്.എസ്.ആര്‍ പദ്ധതിക്ക് വേണ്ട ജപ്പാന്റെ രണ്ടാംഘട്ട വായ്പാ ഗഢുവിന് വേണ്ട വായ്പ, കൈമാറ്റ കരാര്‍ ഉച്ചകോടി സമയത്ത് ഒപ്പുവച്ചു. 2018 സെപ്റ്റംബറില്‍ പൂര്‍ത്തിയായ ജിക്കയുടെ വിലയിരുത്ത ദൗത്യത്തെ തുടര്‍ന്ന് ജപ്പാന്‍ ഒ.ഡി.എയുടെ ആദ്യ ഗഢു വായ്പയ്ക്കുള്ള കരാര്‍ ജിക്കയും ഡി.ഇ.എയും തമ്മില്‍ 2018 സെപ്റ്റംബര്‍ 28ന് ഒപ്പുവച്ചു.
നിലവിലെ സ്ഥിതി: ദേശീയ അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍.എച്ച്.എസ്.ആര്‍.സി.എല്‍)യാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. പദ്ധതിക്ക് വേണ്ട അന്തിമഘട്ട സര്‍വേ ഇതിനകം തന്നെ പൂര്‍ത്തിയായികഴിഞ്ഞു. അവസാന അലൈന്‍മെന്റിന്റെ അടിസ്ഥാനത്തില്‍ എല്ലാ അടിപ്പാതകളും മേല്‍പാല ഉപയോഗങ്ങളും തീരുമാനിക്കും. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ 2018 ഡിസംബറോടെ ആരംഭിക്കും. 487 കിലോമീറ്ററില്‍ 328 കിലോമീറ്ററിന്റേയും സംയുക്ത സര്‍വേ പൂര്‍ത്തിയായി കഴിഞ്ഞു. അതിവേഗ റെയില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ സമ്പൂര്‍ണ്ണ പദ്ധതിയെ 26 കരാര്‍ പാക്കേജുകളായി വിഭജിച്ചിട്ടുണ്ട്. ഇതില്‍ 4 പാക്കേജുകള്‍ ഇതിനകം അനുവദിച്ചുകഴിഞ്ഞു. 12 സ്‌റ്റേഷനുകളിലും സ്മാര്‍ട്ട് സംയോജിത ബഹുമാതൃക ഗതാഗത പദ്ധതിയാണ് നടന്നുകൊണ്ടിരിക്കുകയാണ്. ജനറല്‍ കണ്‍സള്‍ട്ടന്‍സിക്കുള്ള ധാരണാപത്രം ജിക്കയുമായി റെയില്‍വേ മന്ത്രാലയവും എന്‍.എ്ച്.എസ്.ആര്‍.സി.എല്ലും ജെ.വി ജപ്പാന്‍ കണ്‍സള്‍ട്ടന്‍സിയും ചേര്‍ന്ന് ഒപ്പുവച്ചിട്ടുണ്ട്. പദ്ധതിയുടെ സമയക്രമത്തില്‍ ഇത് ഏറ്റവും സുപ്രധാനമായ ഒരു വികസനമാണ്.
പശ്ചിമ സമര്‍പ്പണ ചരക്ക് ഇടനാഴി (വെസ്‌റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍-ഡി.എഫ്.സി)
പശ്ചിമ ഡി.എഫ്‌സി ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖ ടെര്‍മിനല്‍ (ജെ.എന്‍.പി.ടി) മുതല്‍ ദാദ്രി വരെ 1,522 കിലോമീറ്റര്‍ നീളുന്ന ഒരു ഇടനാഴിയാണ്. മുംബൈ-ഡല്‍ഹി പാതയിലെ ഗതാഗത തിരക്ക് കുറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ജിക്കായുടെ സഹായത്തോടെയായിരിക്കും നടപ്പാക്കുക.
നിലവിലെ സ്ഥിതി: ഡി.എഫ്.സിയുടെ സിവില്‍ പാക്കേജില്‍ ഏകദേശം 48% ഭൗതിക പുരോഗതി കൈവരിച്ചിട്ടുണ്ട്, 802 കി.മി റോഡ് പൂര്‍ത്തിയാക്കികഴിഞ്ഞു. 99% ഭൂമി ഏറ്റെടുക്കലും പൂര്‍ത്തിയായി, 33,130 കോടി (ജപ്പാന്‍ യെന്‍ 523ബില്യണ്‍)രൂപയുടെ പദ്ധതികള്‍ അനുവദിച്ചുകഴിഞ്ഞു. ദേശീയ തലസ്ഥാനമായ ഡല്‍ഹിക്കും മുംബൈയ്ക്കുമിടയില്‍ പശ്ചിമ റെയില്‍വേയുടെ ജയ്പൂര്‍ ഡിവിഷനില്‍പ്പെടുന്ന ഡി.എഫ്.സിയില്‍ ഉള്‍പ്പെടുന്ന അതേലി-ഫുലേറിയ വിഭാഗത്തിലെ 190 കിലോമീറ്റര്‍ ഭാഗത്ത് 2018 ഓഗസ്റ്റ് 15ന് വിജയകരമായ പരിശീലന ഓട്ടം നടത്തുകയും ചെയ്തു. ഗതിമാറ്റുന്ന പദ്ധതിയുടെ സുപ്രധാനമായ നാഴികല്ലാണ് ഇത്.
ഭാവി സഹകരണം
1) മേക്ക് ഇന്‍ ഇന്ത്യ: എം.എ.എച്ച്.എസ്.ആര്‍ പദ്ധതിയില്‍ മേക്ക് ഇന്‍ ഇന്ത്യാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഡി.ഐ.പി.പി., ജപ്പാന്‍ എംബസി, എന്‍.എച്ച്.എസ്.ആര്‍.സി.എല്‍, എം.എല്‍.ഐ.ടി, എം.ഇ.ടി.ഐ എന്നിവരടങ്ങുന്ന ഒരു ദൗത്യസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ശിപാര്‍ശകള്‍ നാലു ഗ്രൂപ്പുകളായി അംഗീകരിച്ചിട്ടുണ്ട്. അതായത് 1) സിവില്‍ പ്രവര്‍ത്തികള്‍, ദൗത്യ പ്രവര്‍ത്തികള്‍, വൈദ്യുതി പ്രവര്‍ത്തികള്‍ (സിഗ്നലും ടെലികോമും ഉള്‍പ്പെടെ), പാളങ്ങള്‍. മൊത്തം 24 സെറ്റ് ട്രെയിനുകളില്‍ ആറെണ്ണം മേക്ക് ഇന്‍ ഇന്ത്യയിലൂടെ ചെയ്യും.
2) പരിശീലനം: വഡോദരയിലെ ദേശീയ ഇന്ത്യന്‍ റെയില്‍വേ അക്കാദമി കാമ്പസില്‍ ഒരു അതിവേഗ റെയില്‍ പരിശീലന കേന്ദ്രം പുതുതായി ആരംഭിച്ചിട്ടുണ്ട്. ജിക്കവഴിയുള്ള ജപ്പാനീസ് ഒ.ഡി.എ ഉപയോഗിച്ചാണ് ഇത് രൂപീകരിച്ചത്. മൂന്നെണ്ണത്തില്‍ രണ്ടു കരാറുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. പരിശീലന കേന്ദ്രത്തിന്റെ അവസാന കരാര്‍ 2018 ജൂലൈയില്‍ ക്ഷണിച്ചു 2018 ഡിസംബറില്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ഡിസംബര്‍ 2020 ഓടെ പൂര്‍ത്തിയാക്കാനായി ശ്രമിക്കുകയും ചെയ്യുന്നു. അതിവേഗ റെയില്‍വേ പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി ആവശ്യം വേണ്ട മാനവവിഭവശേഷി ലഭ്യമാക്കുന്നതിനായി റെയില്‍വേ മന്ത്രാലയത്തിലെ 480 പേരുടെയും എന്‍.എച്ച്.എസ്.ആര്‍.സി.എല്ലിലെ 120 ഉദ്യോഗസ്ഥരുടേയും പരിശീലനം 7-ാമത് ജെ.സി.എം യോഗത്തില്‍ അംഗീകരിച്ചിരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ 287 യുവ ഉദ്യോഗസ്ഥര്‍ അതിവേഗ റെയില്‍ സാങ്കേതികവിദ്യയില്‍ ഇതിനകം തന്നെ 2017-18ല്‍ ജപ്പാനില്‍ പരിശീലനത്തിലാണ്. ജപ്പാന്‍ സര്‍വകലാശാലയില്‍ മാസ്റ്റര്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രതിവര്‍ഷം 20 സീറ്റുകള്‍ ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കായി ജപ്പാന്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ 17 ഉദ്യോഗസ്ഥര്‍ വിവിധ സര്‍കലാശാലകളിലായി 2019 വര്‍ത്തേക്ക് മാസ്റ്റര്‍ പരിപാടിയിലാണ്. 20 സീറ്റുകള്‍ക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചിട്ടുമുണ്ട്.
3) അടിസ്ഥാനസൗകര്യത്തിന്റെയും സാങ്കേതികസഹകരണത്തിന്റേയും നവീകരണം: റെയില്‍വേയുടെ സുരക്ഷിതം ഉറപ്പാക്കുക എന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ പുനരാവിഷ്‌കൃത ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ജപ്പാനുമായി സഹകരിച്ച് ഇന്ത്യ അതിന്റെ ഈ മേഖലയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നു. ജിക്കയുടെ സാങ്കേതിക സഹകരണത്തിലൂടെ ജപ്പാനില്‍ നിന്നുള്ള ഒരു സംഘം വിദഗ്ധര്‍ റെയില്‍ വെല്‍ഡിംഗ് നടപ്പാക്കലും സുരക്ഷാ പരിപാലനവും പരിശോധിക്കാനായി ഇന്ത്യന്‍ റെയില്‍വേ സന്ദര്‍ശിച്ചു. റെയില്‍വേ സുരക്ഷിതത്വത്തിനുള്ള കാര്യശേഷി വികസനത്തിനുള്ള പദ്ധതി സാങ്കേതിക സഹകരണത്തിന്റെ കീഴില്‍ എടുത്ത് ഇന്ത്യന്‍ റെയില്‍വേയുടെയും ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെയും കാര്യശേഷി വികസിപ്പിക്കുകയും. റെയില്‍വേ ശൃംഘലയുടെ സുരക്ഷ, ട്രാക്ക് വെല്‍ഡിംഗ് വിദ്യകള്‍, പാളം പരിപാലനം ഉള്‍പ്പെടെയുള്ള ട്രാക്ക് പരിപാലനവും സുരക്ഷമെച്ചപ്പെടുത്തുന്നതിനായി ചെയ്യും.
”മേക്ക് ഇന്‍ ഇന്ത്യ”യില്‍ ഇന്ത്യാ-ജപ്പാന്‍ സഹകരണം
എം.ഇ.ടി.ഇയും ഡിപ്പും 2017 സെപ്റ്റംബറില്‍ ഏര്‍പ്പെട്ട ഇന്തോ ജപ്പാന്‍ നിക്ഷേപ പ്രോത്സാഹന രൂപരേഖയുടെ അടിസ്ഥാനത്തില്‍, ഗുജറാത്തിലെ അഹമ്മദാബാദില്‍ ജെട്രോയുടെ വ്യാപാര പരിപാലന കേന്ദ്രങ്ങള്‍ (ബി.എസ്.സി) ഈ ജൂലൈയില്‍ തുറക്കുന്നതിന് പുറമെ ജപ്പാനിലും ഇന്ത്യയിലും നിരവധി നിക്ഷേപ പ്രോത്സാഹന സെമിനാറുകള്‍ സംഘടിപ്പിക്കും.
ജപ്പാനിലെ ഏകദേശം 60 സ്വകാര്യകമേഖല നിക്ഷേപ പദ്ധതികള്‍ 2018 ഒക്‌ടോബര്‍ 29ന് പധാനമന്ത്രി മോദിക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്‍വെസ്റ്റ് ഇന്ത്യയും ജെട്രേയും ഇതിന് വേണ്ട സൗകര്യമൊരുക്കും. ഈ പദ്ധതികളില്‍ ”മേക്ക് ഇന്‍ ഇന്ത്യ”യ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ഓട്ടോമൊബൈല്‍, സ്റ്റീല്‍, ഇലക്‌ട്രോണിക്‌സ്, ഐ.ഒ.ടി, എ.ഐ, രാസവസ്തുക്കള്‍, ഭക്ഷ്യസംസ്‌ക്കരണം തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ട്. മൊത്തം ഏകദേശം 280 ബില്യണ്‍ ജെ.പിവൈയുടെ നിക്ഷേപമാണ് കണക്കാക്കിയിരിക്കുന്നത്. ഇതിലൂടെ 29,000 ലധികം തൊഴിലുകളും ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടും.
ജപ്പാനീസ് വ്യാവസായിക ടൗണ്‍ഷിപ്പുമായി (ജെ.ഐ.ടി) ബന്ധപ്പെട്ട് മെട്ടിയും ഡിപ്പും നടപ്പാക്കല്‍ കര്‍മ്മപദ്ധതിയുടെയും ജെ.ടികളുടെ ഉള്‍പ്പെടെയുള്ളവയുടെ പ്രോത്സാഹനത്തില്‍ കൈവരിച്ച പ്രധാനകാര്യങ്ങളുടെയൂം പുരോഗതി റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇത് പശ്ചാത്തല സൗകര്യ വികസനം, പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക ആനുകൂല്യങ്ങള്‍, വ്യാപാരം ചെയ്യുന്നത് സുഗമമാക്കല്‍, മാനവവിഭവശേഷി ശേഷി വികസനം എന്നിവയില്‍ മാത്രം പരിമിതപ്പെടുത്തിയിട്ടുമില്ല.
പുതിയ സംരംഭം എന്ന നിലയ്ക്ക് എം.ഇ.ടി.ഐയും ഡിപ്പും ” കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഭരണനടപടിക്രമങ്ങള്‍ കഴിവുറ്റതാക്കാനായി കുടുതല്‍ പുരോഗമനപരമായ ഏകജാലകത്തിനായി” സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലേയും പുറത്തേയും ഏറ്റവും മികച്ച കാര്യശേഷി നിര്‍മ്മാണ പരിചയങ്ങളുടെ അടിസ്ഥാനത്തിലാകും അത്. അതിലൂടെ വ്യാപാരം സുഗമമാക്കുന്നതിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് വേഗത വര്‍ദ്ധിക്കുകയും ചെയ്യും.
ഡി.എം.ഐ.സിയുടെ പദ്ധതിയായ ” ലോജിസ്റ്റിക്ക് ഡാറ്റാ ബാങ്ക് പ്രോജക്ട്” ബന്ധപ്പെട്ട തുറമുഖം/ ഉള്‍നാടന്‍ ആര്‍.എഫ്.ഐ.ടി സംവിധാനം ഉപയോഗിച്ച് അന്താരാഷ്ട്ര സമുദ്ര കണ്ടൈനര്‍ ചരക്ക് നീക്കം ഭാവനയില്‍ കണ്ട് കാര്യക്ഷമമായ ചരക്ക്/വിതരണ ശൃംഖലയക്ക് വേണ്ട സംഭാവന നല്‍കും. ഇത് വ്യാപാര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിന് വീണ്ടും സംഭാവനകള്‍ നല്‍കും.

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Mann KI Baat Quiz
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
 PM Modi Gifted Special Tune By India's 'Whistling Village' in Meghalaya

Media Coverage

PM Modi Gifted Special Tune By India's 'Whistling Village' in Meghalaya
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഡിസംബർ 1
December 01, 2021
പങ്കിടുക
 
Comments

India's economic growth is getting stronger everyday under the decisive leadership of PM Modi.

Citizens gave a big thumbs up to Modi Govt for transforming India.